സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. മഞ്ജു വാര്യർക്കെതിരെ സനൽ കുമാർ ഉയർത്തുന്ന ആരോപണങ്ങളിലാണ് ഭാഗ്യലക്ഷ്മി തുറന്നടിച്ചത്. സനൽ നടിയെ അപമാനിക്കുകയാണെന്നും ഇത് യഥാർത്ഥത്തിൽ ടോക്സിസിറ്റിയാണെന്നും അവർ തുറന്നടിച്ചു. ഭാഗ്യലക്ഷ്മിയുടെ വാക്കുകളിലേക്ക്
'മഞ്ജു വാര്യർ പോലും ഒന്നും മിണ്ടാതിരിക്കുമ്പോൾ പിന്നെ ഞാൻ എന്തിനാണ് ഈ വിഷയത്തിൽ പ്രതികരിക്കുന്നത് ഞാൻ ഇങ്ങനെ വിചാരിച്ചു. മഞ്ജുവിന്റെ ഒരു ബേസിക് നേച്ചർ അങ്ങനെയാണ് എനിക്ക് നന്നായിട്ട് അറിയാം .നമ്മൾ വളരെ ഗൗരവത്തിൽ ഒരു കാര്യം പറഞ്ഞാൽ പോലും മഞ്ജു അത് ചിരിച്ചുകൊണ്ട് അതൊന്നും സാരില്ല ചേച്ചി അങ്ങനെ ആയിക്കോട്ടെ സാരില്ല എന്ന് പറയുന്ന ആളാണ്. പക്ഷേ ഇത് വെച്ച് കാശാക്കുന്ന കുറച്ചു പേരുണ്ട്. അതിനെതിരെ ഒന്ന് സംസാരിക്കണം എന്ന് തോന്നി .
സനൽ കുമാർ നല്ല സംവിധായകൻ ആണെന്ന് തോന്നുന്നു . ഞാൻ അദ്ദേഹത്തിന്റെ സിനിമകൾ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ ഒരു സിനിമയിൽ മഞ്ജു എന്തോ വർക്ക് ചെയ്തു എന്ന് തോന്നുന്നു. എന്നിട്ട് പുള്ളി പറയുന്നത് മഞ്ജുവിന് പുള്ളിയോട് പ്രണയം ഉണ്ടായിരുന്നു എന്നാണ്. എനിക്കുണ്ടായിരുന്നു എന്നല്ല. പുള്ളി പറയുന്നത് മഞ്ജുവിന് പുള്ളിയോട് പ്രണയം ഉണ്ടായിരുന്നു പക്ഷേ മഞ്ജു ഞാൻ വിളിച്ചാൽ ഫോൺ എടുക്കുന്നില്ല അല്ലെങ്കിൽ എന്നെ പോലീസിനെ കൊണ്ട് പിടിപ്പിക്കുന്നു എന്നൊക്കെയാണ്. അതായത് ഇദ്ദേഹം വിളിക്കുമ്പോൾ ഫോൺ എടുക്കുന്നില്ല, ഇദ്ദേഹത്തിനോട് സംസാരിക്കുന്നില്ല.അപ്പോൾ മഞ്ജു എന്തോ അപകടത്തിലാണ്, മഞ്ജുവിനെ ആരൊക്കെയോ ചേർന്ന് അപകടപ്പെടുത്താൻ ശ്രമിക്കുന്നു, മഞ്ജുവിനെ മാത്രമല്ല മഞ്ജുവിന്റെ മോളെയും കൂടി അപകടപ്പെടുത്താൻ ശ്രമിക്കുന്നുവെന്നൊക്കെയാണ് പറയുന്നത്. മിസ്റ്റർ സനൽകുമാർ ശശിധരൻ, ഞാൻ ഒരു കാര്യം ചോദിക്കട്ടെ ,മഞ്ജുവിന്റെ മോളെ സംരക്ഷിക്കാൻ നല്ല തണ്ടുംതടിയും ഒക്കെ ഉള്ള ,നല്ല സ്വാധീനമുള്ള ഒരു അച്ഛനുണ്ട്, ആ കുട്ടിയെ പൊന്നുപോലെ നോക്കുന്ന ഒരു അച്ഛൻ. അതുകൊണ്ട് മഞ്ജുവിന്റെ മകൾക്ക് എന്തെങ്കിലും അപകടം ഉണ്ടെങ്കിൽ മഞ്ജുവിന്റെ മോളുടെ അച്ഛൻ നോക്കിക്കോളും. അതുകൊണ്ട് ആ കുട്ടിയുടെ കാര്യം നിങ്ങൾ വിട്ടേക്ക്. പിന്നെ മഞ്ജു,മഞ്ജു പ്രായപൂർത്തിയായ ഒരു സ്ത്രീയാണെന്നാണ് എന്റെ വിശ്വാസം . തനിച്ചു ജീവിക്കുന്ന എല്ലാവർക്കും വളരെ അഭിമാനം തോന്നുന്ന സ്നേഹം തോന്നുന്ന ഒരു സ്ത്രീ അല്ലേ അവര്. അവർക്കൊരു അപകടം ഉണ്ടെങ്കിൽ, അവർക്ക് ഒരു പ്രശ്നം ഉണ്ടെങ്കിൽ അത് ഡീൽ ചെയ്യാൻ അവർക്ക് അറിയില്ലേ, അതിനുള്ള പക്വത അവർക്ക് വന്നിട്ടില്ലേ, ഇത്രയും രാജ്യങ്ങൾ തോറും സഞ്ചരിക്കുന്ന, ഇത്രയധികം സിനിമകൾ ചെയ്യുന്ന ഇത്രയധികം സൗഹൃദവും ഇത്രയധികം സ്വാധീനവും ഉള്ള മഞ്ജു വാര്യർക്ക് അറിയില്ലേ .മഞ്ജു വാര്യർ ഒരു അപകടത്തിൽ ആണെങ്കിൽ തന്നെ എങ്ങനെ സംരക്ഷിക്കണം എന്ന് അവൾക്ക് അറിയില്ലേ. നിങ്ങളോടൊപ്പം ഒരു സിനിമയിൽ പ്രവർത്തിച്ചപ്പോൾ അവർ സൗഹൃദപരമായി നിങ്ങളോട് സംസാരിച്ചിട്ടുണ്ടായിരിക്കാം. പ്രണയമായിരുന്നു എന്ന് നിങ്ങൾ സങ്കൽപിക്കുന്ന പോലെ ആണെന്ന് തന്നെ ഇരിക്കട്ടെ ,നിങ്ങൾ ഇപ്പോൾ എന്താണ് ചെയ്യുന്നത്, ഇങ്ങനെ നാടുനീള നടന്ന് അവളെകുറിച്ച് മോശമായി ഇന്റർവ്യൂ കൊടുത്തുകൊണ്ടിരിക്കുകയാണ് .ഇതാണോ പ്രണയം. ഇതാണോ മിസ്റ്റർ സനൽ കുമാർ ശശിധരൻ നിങ്ങൾ ഉദ്ദേശിക്കുന്ന പ്രണയം? ഞാൻ ചോദിക്കട്ടെ ഇതൊരുതരം ടോക്സിക് അല്ലേ? നമ്മൾ ഒരാളെ ആത്മാർത്ഥമായി പ്രണയിച്ചിട്ടുണ്ടെങ്കിൽ അയാൾ നമ്മളെ വിട്ട് അകന്നുപോയാലും നമ്മൾ അയാളെക്കുറിച്ച് കുറ്റം പറയാതിരിക്കുക എന്നതാണ് യഥാർത്ഥ പ്രണയം എന്ന് ഞാൻ വിശ്വസിക്കുന്നു. പ്രണയിച്ച് വേർപിരിയുന്നവർ തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും കുറ്റം പറയാനുണ്ടാവും .പക്ഷേ അത് പറയാതിരിക്കുക എന്നതാണ് ആ പ്രണയത്തിന്റെ ഭംഗി. പക്ഷേ നിങ്ങൾ എന്താണ് ചെയ്യുന്നത്? നിങ്ങൾ ആ കുട്ടിയെ അപമാനിച്ചുകൊണ്ടിരിക്കുകയാണ്. മിസ്റ്റർ സനൽകുമാർ ശശിധരൻ മഞ്ജു വാര്യർക്ക് ഒരു പ്രശ്നംഉണ്ടെങ്കിൽ മഞ്ജു വാര്യർ നല്ല സ്വാധീനമുള്ള ആളാണ്, പോലീസിലേക്ക് പോകാനൊന്നും യാതൊരു മടിയുമില്ലാത്ത ഒരാളാണ്, അതുപോലെതന്നെ അവൾക്ക് നല്ല തണ്ടുംതടിയുള്ള ഒരു സഹോദരനുണ്ട് ,നല്ല കേപ്പബിൾ ആയിട്ടുള്ള ഒരു അമ്മയുണ്ട്, ബന്ധുക്കളുണ്ട്, സുഹൃത്തുക്കളുണ്ട് സിനിമയിലുള്ള എല്ലാവരും ഉണ്ട്. അവൾക്ക് വേണ്ടി സംസാരിക്കാനും ഒരു പ്രശ്നം വരുമ്പോൾ എന്താടാ എന്ന് ചോദിക്കാനൊക്കെ എല്ലാവരും ഇല്ലെങ്കിലും കുറച്ചുപേരുണ്ട്. പിന്നെ ആരുടെയെങ്കിലും തടവിലാണ് ആരുടെയെങ്കിലും കൺട്രോളിൽ ആണെങ്കിലും ആ തടവും ആ കൺട്രോളും മഞ്ജുവിന് ഇഷ്ടമാണെങ്കിൽ മഞ്ജു അങ്ങനെ പൊയ്ക്കോട്ടെ, നിങ്ങൾക്കെന്താ? എന്തായാലും നിങ്ങളെ വേണ്ട എന്ന് പറഞ്ഞുല്ലോ. നിങ്ങൾ പറയുന്നു ഒരു സമയം നിങ്ങളോട് മഞ്ജു ഇങ്ങനെയൊക്കെ സംസാരിക്കുമായിരുന്നു, പിന്നെ അവർക്ക് അങ്ങനെ സംസാരിക്കാൻ സൗകര്യമില്ലെന്ന്. അവർക്ക് നിങ്ങളോട് സംസാരിക്കാൻ താലപര്യമില്ല. നിങ്ങളുടെ ഈ ഇന്റർവ്യൂ കാണുമ്പോൾ തന്നെ ഭയങ്കര ഇറിറ്റേഷൻ വരുന്നുണ്ട് . പ്രത്യേകിച്ച് സ്ത്രീകൾക്ക് ഭയങ്കര ഇറിറ്റേഷൻ വരുന്നുണ്ട്. എന്തൊരുതരം ടോക്സിക് ആണിത് ഞാൻ. അനുപമയുടെ ഇൻ്റർവ്യൂ കണ്ടിരുന്നു ഞാൻ. ആ ഇന്റർവ്യൂ കാണുമ്പോൾ നെഞ്ചിടിപ്പ് കൂടുകയാണ്. ഇതെന്താണിത് ഓരോരുത്തരുടെ അതാണായിക്കോട്ടെ പെണ്ണായിക്കോട്ടെ നിങ്ങളുടെയൊക്കെ മാനസിക രോഗം സഹിക്കാൻ ഉള്ളവരാണോ ഈ പ്രണയിക്കുന്നവർ. മിസ്റ്റർ സനൽകുമാർ ശശിധരൻ നിങ്ങൾ ഇത് നിർത്തണം. എന്തായാലും മഞ്ജു ഒരു അപകടത്തിലും അല്ല. അവരെ ആരും ഇവിടെ കെട്ടിപ്പൂട്ടി വെച്ചിട്ടില്ല', ഭാഗ്യലക്ഷ്മി പറഞ്ഞു.