അമ്മയിൽ വർഗീയത കൊണ്ടുവരാനുള്ള നീക്കത്തെ തുടക്കം മുതൽ തന്നെ ഇല്ലായ്മ ചെയ്യണമായിരുന്നുവെന്ന് നടി സീനത്ത്. സംഘടനയിൽ മതപരമായ കാര്യങഅങൾ കൊണ്ടുവരുന്നത് അംഗീകരിക്കാനാകില്ല. അക്കാര്യത്തിൽ നടപടിയെടുക്കാതിരുന്നതാണ് ശ്വേതക്ക് സംഭവിച്ച ആദ്യ വീഴ്ചയെന്നും സീനത്ത് പറഞ്ഞു. സംഘടനയിലെ പ്രശ്നങ്ങളെ കുറിച്ചും അവർ തുറന്ന് സംസാരിച്ചു. നടിയുടെ വാക്കുകളിലേക്ക്
'വർഗീയത കൊണ്ടുവരുക എന്ന് പറഞ്ഞാൽ അതൊരു നിസ്സാര കാര്യമല്ല. നമ്മുടെ അമ്മ അസോസിയേഷനിൽ കലാകാരന്മാരെ ഉള്ളൂ, അവിടെ മതമില്ല രാഷ്ട്രീയമില്ല, ഒന്നുമില്ല .ആണില്ല പെണ്ണില്ല ഒന്നും ഇല്ല .അവിടെ ഇങ്ങനത്തെ മതപരമായിട്ടുള്ള കാര്യങ്ങൾ കൊണ്ടുവരുന്നത് നമുക്ക് അംഗീകരിക്കാൻ പറ്റില്ല. വളരെ പച്ചക്കല്ലേ ആ കുട്ടി വന്നിരുന്നു പറഞ്ഞത് .ഒരാളുടെ ജീവിതത്തിലേക്ക് വരെ കടന്നുകയറി. അതൊക്കെ എന്തിനന്ന് മനസ്സിലാകുന്നില്ല. ആ സമയത്ത് അങ്ങനത്തെ സംസാരം സംസാരിക്കുമ്പോൾ അപ്പോൾ കട്ട് ചെയ്യണമായിരുന്നു. അപ്പോൾ തന്നെ ആക്ഷൻ എടുക്കണമായിരുന്നു. നമ്മുടെ കൂട്ടത്തിലുള്ള ആൾക്കാരെ പറ്റിയിട്ടല്ലേ ഈ പറയുന്നത്.
ഒരു പെണ്ണ് മദ്യം വാങ്ങി കൊടുക്കണമെങ്കിൽ ആ മദ്യം വാങ്ങി കൊടുക്കാൻ പറയുന്ന ആൾ അതിലേറെ വലിയ മദ്യപാനി ആകണല്ലോ . അവൾ ഇപ്പോൾ അമ്മയിൽ ഇല്ല . രാജി വെച്ചു പോയി.തിരിച്ചെടുക്കുകയാണെങ്കിൽ കുറെ ആൾക്കാർ പോയിട്ടുണ്ട്, അവരെയൊക്കെ എടുക്കണ്ടേ. ലക്ഷ്മിപ്രിയ മാത്രമല്ലല്ലോ പോയിട്ടുള്ളത്. നിരാശ തോന്നിയത് മല്ലിയ ചേച്ചി രാജിവെച്ചതിലാണ്. ഞാൻ ചോദിച്ചിട്ടില്ല. ചേച്ചിക്ക് അതിലൊരു ശരിയുണ്ടായരിക്കും. രാജി വെച്ചു എന്ന് ആദ്യം പ്രഖ്യാപിച്ച ശ്വേത രാജി വെച്ചിട്ടില്ല എന്ന് പറഞ്ഞ് തിരിച്ചുവരികയും ചെയ്തു. ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത് ശരിക്കും അവിടെ ചർച്ച ചെയ്യേണ്ടത് പണത്തിന്റെ കാര്യം ഒന്നും അല്ല. വർഗീയ പരാമർശം വന്നതായിരുന്നു ആദ്യം ചോദ്യം ചെയ്യേണ്ടത്. കാരണം എന്താ ഇന്നത്തെ കാലഘട്ടം ഭയങ്കര മോശമാണ് . ജിഹാദി,മതം മാറ്റാൻ ശ്രമിച്ചു എന്നൊക്കെ പറഞ്ഞാണ് വിവാദം ഉണ്ടായത്. ചെറിയ ആരോപണമല്ല, അൻസിബയെ വേണമെങ്കിൽ അറസ്റ്റ് ചെയ്യാം. അൻസിബ നേരത്തെ വന്ന് പറഞ്ഞില്ലെങ്കിൽ ഇത് തിരുത്താൻ പറ്റില്ല. വേറൊരാൾ വന്നിട്ട് പറഞ്ഞാൽ കേസായേനെ. ശ്വേത ആദ്യം ഇക്കാര്യത്തിലായിരുന്നു തീരുമാനം എടുക്കേണ്ടത്. ശ്വേതക്ക് ആദ്യം പറ്റിയത് അതാണ്. തെറ്റും ശരിയും എന്താണെന്ന് ചോദ്യം ചോദിക്കാൻ ശ്വേത നിന്നില്ല. പിന്നെ ഈ കണക്ക് ശരിയായില്ല എന്നുള്ളതും വന്നല്ലോ. ശ്വേതയുടെ നിലപാട് കണക്ക് ശരിയാക്കിയിട്ടേ ഞാൻ ഇറങ്ങുയുള്ളൂ എന്നാണ്ഇവരൊന്നും ആരോടും ഒന്നും ചോദിച്ചില്ല .നേരത്തെ സംഘടനയിൽ ഉണ്ടായ ആൾക്കാരുമായിട്ട് ചോദിക്കുമായിരുന്നു. ഞങ്ങൾ എന്ത് ചെയ്യണം എന്ന്. ഇവർ പരസ്പരം അടികൂടാനാ നോക്കിയത്. ഈഗോ ക്ലാഷ ആണ് അവിടെ കൂടുതൽ വന്നിട്ടുള്ളത്. പ്രസിഡന്റിനെക്കാളും വലുത് സെക്രട്ടറിയാണ് എന്നൊക്കെയായിരുന്നു തർക്കം. ശ്വേതയും കുക്കുവും നോക്കുന്ന സമയത്ത് കുക്കുവിന് സിനിമകൾ കുറവായിരിക്കും. പക്ഷേ സെക്രട്ടറിക്ക് ഒരു സ്ഥാനം ഉണ്ടല്ലോ, .മോഹൻലാൽ ഉള്ള സമയത്ത് ഇടവേള ബാബു ആയിരുന്നു സെക്രട്ടറി. സംസാരിക്കുന്നതൊക്കെ കൂടുതലും ബാബുവാണ്.മീറ്റിങ്ങിൽ ശ്വേതയാണ് സംസാരിച്ചത്. അതിനിടയിൽ കൂടി കുക്കു രക്ഷപ്പെട്ടു. നമ്മളെ വേണ്ട എന്ന് തോന്നുന്ന സ്ഥലത്ത് നിൽക്കാൻ പാടില്ല. 45 ദിവസം കഴിഞ്ഞ് കണക്കുകളൊക്കെ ശരിയാക്കി ഒരു ജനറൽ ബോഡി വിളിച്ച് അടുത്ത തിരഞ്ഞെടുപ്പ് നേരിടാൻ ശ്വേത തയ്യാറാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. ലാലും മമ്മൂട്ടിയും നിശബ്ധരായിരിക്കുന്നതാണ് ഒരു ടെൻഷൻ. ഇത് എന്താണ് ചെയ്യുന്നത് ഇവര എന്തെങ്കിലും ആയിക്കോട്ടെ എന്നുള്ള ഒരു ചിന്ത വന്നാൽ പോയി. ശ്വേത ഒരു ലക്ഷ്യമില്ലാതെ തിരിച്ചുവരില്ല. ആ ലക്ഷ്യം നല്ലതായിരിക്കട്ടെ', സീനത്ത് പറഞ്ഞു.