'അമ്മ'യിൽ എന്താണ് സംഭവിച്ചത്? മൗനം വെടിഞ്ഞ് മോഹൻലാൽ..'അങ്ങനെ സംഭവിച്ച തെറ്റാകാം'

'അമ്മ'യിലെ പൊട്ടിത്തെറിയിലും ഭരണസമിതിയുടെ രാജിയിലും ഒരിക്കൽ പോലും പരസ്യമായി പ്രതികരിക്കാ മോഹൻലാലും മമ്മൂട്ടിയും തയ്യാറായിരുന്നില്ല. ഇരുവരും സംസാരിച്ചാൽ പ്രശ്നങ്ങൾ അവസാനിക്കുമെന്ന് അംഗങ്ങൾ ഒരു സ്വരത്തിൽ പറഞ്ഞെങ്കിലും താരങ്ങൾ മൗനം തുടർന്നു. ഇരുവരുടേയും പൂർണ പിന്തുണ തനിക്കാണെന്ന് പ്രസിഡൻ്റ് ശ്വേത മേനോൻ അവകാശപ്പെട്ടപ്പോഴും ഇരുവരും അത് തള്ളുകയോ കൊള്ളുകയോ ചെയ്തിരുന്നില്ല.

Advertisement

എന്നാലിതാ ഇപ്പോൾ ആദ്യമായി വിവാദങ്ങളോട് പ്രതികരിക്കുകയാണ് മോഹൻലാൽ. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. അമ്മയുടെ തലപ്പത്തേക്ക് മോഹൻലാൽ എത്തുമോയെന്ന ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി നൽകി.നടൻ്റെ വാക്കുകളിലേക്ക്

Advertisement

'സംഘടനയെ കുറിച്ചല്ല ഞാൻ എന്റെ അമ്മയെ കുറിച്ച് മാത്രമേ എപ്പോഴും ആലോചിക്കാറുള്ളൂ( ചിരി). അമ്മ ഒരു ചെറിയ അസോസിയേഷൻ ആണ് . സംഘടനയിലെ പ്രശ്നങ്ങൾ പുറത്ത് വലിയ സീരിയസ് വിഷയമാക്കി മാറ്റുന്നത് മാധ്യമങ്ങളാണ്. കാര്യങ്ങൾ അവിടെ നടന്ന് പോകുന്നുണ്ട്. ഒരുപാട് നല്ല കാര്യങ്ങൾ നമ്മൾ അവിടെ ചെയ്യുന്നുണ്ട്. എന്നാൽ ഒരു മാധ്യമങ്ങളും ഇതൊന്നും വാർത്തയാക്കുന്നില്ല. എല്ലായിടത്തും ഉള്ളതുപോലെയുള്ള പ്രശ്നമങ്ങളേ സംഘടനയിലുള്ളു. അതിനെ ഈഗോ എന്നൊരു വാക്ക് ഞാൻ ഉപയോഗിക്കുന്നില്ല. എപ്പോഴും അങ്ങനെയാണല്ലോ, ഒരാൾ വന്നു കഴിഞ്ഞാൽ നെക്സ്റ്റ് ഡേ ഇതിനെ ശരിയാക്കാൻ കഴിയില്ലല്ലോ.

Advertisement

ഗവേണൻസ് എന്ന് പറയുന്നത് ഒരു പ്രോസസ് ആണ്. അതിന് സമയം എടുക്കും. അപ്പോൾ അതിൽ വന്ന ചില തെറ്റുകൾ ആയിരിക്കാം. അത് എല്ലാവരും കൂടെ അങ്ങോട്ടും ഇങ്ങോട്ട് നിന്ന് ശരിയാക്കാൻ ഉള്ളതേ ഉള്ളൂ. അതിന്റെ സമയം ആകുമ്പോൾ ശരിയാകും എന്നേ ഉള്ളൂ. ഞാൻ ഇടപെട്ടിട്ടൊന്നും കാര്യമില്ല. അങ്ങനെ ഒരാൾക്ക് ഇടപെടാൻ ഒന്നും പറ്റില്ലല്ലോ', മോഹൻലാൽ പറഞ്ഞു.

മോഹൻലാൽ രാജിവക്കരായിരുന്നു ലാലേട്ടൻ വേണ്ടിയിരുന്നു എന്നാണ് എല്ലാവരും പറയുതെന്ന ചോദ്യത്തിന് ഞാൻ അവിടെ ഉണ്ടെങ്കിൽ നിങ്ങൾക്ക് കുറച്ചുകൂടെ സൗകര്യമാണ് എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള മറുപടി. ' അങ്ങനെയാണല്ലോ കുറച്ചുകൂടെ ഫോക്കസ് ചെയ്യാം. എത്രയോ പേര് പറഞ്ഞിട്ടുണ്ട് ദയവ് ചെയ്ത് അങ്ങോട്ട് പോകരുതെന്ന്. കാര്യം നമ്മളെ ഇഷ്ടപ്പെടുന്ന ഒരാൾക്ക് നമ്മളെ ഇങ്ങനെ അബ്യൂസ് ചെയ്യുന്നത് ഇഷ്ടമാവില്ല. മറ്റ് ഇഷ്ടപ്പെടാത്ത ആൾക്കാർക്ക് ഭയങ്കര സന്തോഷമാകും. അതുകൊണ്ട് ഞാൻ എന്റെ ഡിസിഷനിൽ ജീവിക്കാൻ ശ്രമിക്കുകയാണ് ഇപ്പോൾ. പണ്ട് ഒരുപാട് കാലങ്ങൾ മറ്റുള്ളവർക്ക് വേണ്ടിയിട്ട് .അവരുടെ ഡിസിഷനിൽ നമ്മൾ ഭയങ്കരമായിട്ട് ഹെൽപ്പ് ചെയ്തിരുന്നു. നമുക്ക് നമ്മുടേതായിട്ടുള്ള കുറച്ച് സമയമേ ഉള്ളൂ .അപ്പോൾ അത് നമ്മളായിട്ട് അങ്ങനെ എൻജോയ് ജീവിക്കാൻ തീരുമാനിക്കാം', മോഹൻലാൽ പറഞ്ഞു.

Advertisement

മലയാള സിനിമ ലോകത്തെ അമ്പരിപ്പിച്ച സംഭവമായിരുന്നു താരസംഘടനയായ 'അമ്മ'യിലെ പൊട്ടിത്തെറി. പരസ്പരം പോരടിച്ചുകൊണ്ട് ശ്വേത മേനോൻ അധ്യക്ഷയായ ഭരണസമിതി രാജിവെയ്ക്കുകയായിരുന്നു. സാമ്പത്തിക ക്രമക്കേട് ആരോപങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. എന്നാൽ കുറ്റാരോപിതരുടെ കൈകളിലേക്ക് സംഘടനയെ തിരികെ എത്തിക്കാനുള്ള ഗൂഢാലോചനയാണ് അവിടെ നടന്നതെന്നാണ് ശ്വേതയും സംഘവും ആരോപിച്ചത്.

അതേസമയം ജനറൽ ബോഡി യോഗത്തിൽ പരസ്യമായി രാജിവച്ച് പുറത്തുപോയ ഭരണസമിതി അംഗങ്ങൾ പിന്നീട് തിരിച്ചെത്തി. ഭരണസമിതി രാജിവെച്ചതിന് പിന്നാലെ രൂപീകരിച്ച അഡ്ഹോക്ക് കമ്മിറ്റിക്ക് കോടതി സ്റ്റേ അനുവദിച്ച പശ്ചാത്തലത്തിലാണ് പഴയ ഭരണസമിതി വീണ്ടും ചുമതലയേറ്റത്. ഹേമ കമ്മിറ്റിയിലെ ആരോപണ വിധേയരെ അമ്മയുടെ തലപ്പത്തേക്ക് വരാൻ അനുവദിക്കില്ലെന്നും ഭരണസമിതിക്കെതിരെ ഉയർന്ന സാമ്പത്തിക ക്രമക്കേട് ആരോപണങ്ങൾ തെളിയിച്ചിട്ടേ പടിയിറങ്ങൂവെന്നും ശ്വേത പറയുന്നു.

Advertisement

എന്നാൽ എത്രയും പെട്ടെന്ന് ഭരണസമിതി പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഒരു വിഭാഗം അംഗങ്ങൾ ആവശ്യപ്പെടുന്നത്. മോഹൻലാലും മമ്മൂട്ടിയും വിവാദങ്ങളിൽ മൌനം വെടിഞ്ഞ് അമ്മയെ മുന്നോട്ട് നയിക്കാനുള്ള ഇടപെടലുകൾ നടത്തണമെന്നും ആവശ്യപ്പെടുന്നുണ്ട്.