വിസ്മയെ മോഹൻലാലിൻ്റെ ആദ്യ ചിത്രമായ 'തുടക്ക'ത്തെ പുകഴ്ത്തി സംവിധായകൻ ശാന്തിവിള ദിനേശ്. ഒരു തുടക്കക്കാരിയായ പെണ്‍കുട്ടി എന്ന നിലയിൽ മികച്ച പ്രകടനമാണ് വിസ്മയ കാഴ്ചവെച്ചിരിക്കുന്നതെന്ന് ശാന്തിവിള പറഞ്ഞു. ചിലർക്ക് മലയാളി കൊടുത്ത ഷോക്ക് ട്രീറ്റ്മെന്റ് ആണ് സിനിമയുടെ വിജയമെന്നും ദേശസ്നേഹം ആരുടേയും കുത്തകയല്ലെന്നും യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെ ശാന്തിവിള പറഞ്ഞു. അദ്ദേഹത്തിൻ്റെ വാക്കുകളിലേക്ക്
'ഗോവിന്ദൻകുട്ടി സാറിന്റെ ടൈം ആണ് ടൈം എന്ന് ഇൻ ഹരി നഗരിൽ പറഞ്ഞ കണക്ക് ആന്റണി പെരുമ്പാവൂരിന്റെ സമയമാണ് സമയം. മോഹൻലാലിനെ വിറ്റ് കാശാക്കുന്ന ആന്റണിക്ക് മോഹൻലാലിന്റെ മകൾ വിസ്മയയെ വിറ്റും കാശടിക്കാൻ അറിയാമെന്ന് തുടക്കം സിനിമയിലൂടെ ഇപ്പോൾ തെളിയിച്ചിരിക്കുന്നു .എനിക്ക് ആ പടം കണ്ടുകൊണ്ടിരുന്നപ്പോൾ തോന്നിയത് സുചിത്രയെക്കാൾ മോഹൻലാലിനെക്കാൾ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അമ്മയുടെ മുഖവുമായിട്ടാണ് വിസ്മയക്ക് സാമ്യം. ശരീരഘടനയക്ക് പോലും മോഹൻലാലിന്റെ അമ്മയുമായിട്ട് നല്ല സാമ്യം ഉണ്ടെന്ന് എനിക്ക് തോന്നി.
വിസ്മയ വിസ്മയിപ്പിക്കുന്ന പ്രകടം കാഴ്ച വെച്ചിരിക്കുന്നു തുടക്കത്തിൽ .അപ്പക്ക് പിറന്നാൽ ഇപ്പടി ഇറുക്കുമെന്ന് പണ്ടുള്ളവർ പറയുമായിരുന്നു. അപ്പനെയും രണ്ടു മക്കളെയും വെച്ച് 2027ലെ ഓണത്തിന് ഒരു പടം ഇറക്കണം ആന്റണി എന്നാണ് എനിക്ക് പറയാനുള്ളത് .സൂപ്പർ ഹിറ്റ് ആകും. അപ്പനും രണ്ടു മക്കളെയും വെച്ചിട്ട് നല്ല കഥ ഉണ്ടാക്കണം .പറയാൻ വിട്ടു കവിളിൽ കറുത്ത ഉണ്ണി വെക്കാതെ ,കണ്ണ് ചുവപ്പിക്കാതെ , വാചകം അടിക്കാതെ ആന്റണി പെരുമ്പാവൂരിന്റെ മകൻ ആഷിഷ് ജോ ആന്റണി ഇരുത്തം വന്ന ഒരു വില്ലനായി 'തുടക്ക'ത്തിൽ. അയാൾ നന്നായിട്ട് സ്ക്രീനിൽ ഷൈൻ ചെയ്തിരിക്കുന്നു. എന്തായാലും വിസ്മയെ ദേശദ്രോഹി ആക്കാനും തുടക്കം പ്രേക്ഷകർ കാണാതിരിക്കാനും നമ്പർ ഇറക്കി ദേശസ്നേഹിയുടെ വാഷർ ഇളകി പോയി കാണും തുടക്കത്തിന്റെ നല്ല വിജയത്തിലൂടെ എന്നാണ് എനിക്ക് തോന്നുന്നത്. മലയാളി അങ്ങനെയാണെന്നേ ജാതിയുടെയും മതത്തിന്റെയും ഒക്കെ കള്ളിയിൽ കേറ്റി നിർത്താൻ നോക്കിയാൽ മലയാളി ഒതുങ്ങൂല്ല. അങ്ങനെ ഏതെങ്കിലും വിവരദോഷി, തലയിൽ ചാണകം മാത്രം ഉള്ളവന്മാർ എന്തെങ്കിലും വാചകം അടിച്ചെന്ന് പറഞ്ഞാൽ അങ്ങനെ അതൊന്നും കേൾക്കുന്നവരല്ല മലയാളി . വിസ്മയയെ നായികയാക്കി അടുത്ത സിനിമ ചെയ്യാൻ ഒരു തിരക്കഥ രണ്ട് നവാഗതരെ കൊണ്ട് എഴുതിച്ച് ആന്റണി വാങ്ങി കഴിഞ്ഞിരിക്കുന്നു എന്ന് ഞാൻ അറിയുന്നു. ഒരു താരപുത്രി ശ്രദ്ധേയമാകുന്ന ചരിത്രം ഒരുപക്ഷേ വിസ്മയക്ക് സ്വന്തമാണ്. മലയാളത്തിലെങ്കിലും ആന്റണിക്കും സന്തോഷിക്കാം .പഞ്ഞം കാണിക്കാതെ 11- 12 കോടി രൂപ ചെലവിട്ടെടുത്ത തുടക്കം തിയേറ്ററിൽ തുടങ്ങും മുമ്പ് തന്നെ ഒടിടിക്ക് 13 കോടി രൂപക്ക് എന്തോ ആന്റണി വിറ്റു എന്നാണ് ഞാൻ അറിഞ്ഞത്. റിലീസിന് മുന്നേ ലാഭം നേടിയ പടമായി വിസ്മയയുടെ ആദ്യ ചിത്രം എന്നതും പ്രതീക്ഷ നൽകുന്നതാണ്. ആ കുട്ടിയുടെ ചിരിയൊക്കെ ഭയങ്കര രസമാണ്. മാർഷൽ ആർട്സ് പഠിച്ചു എന്നൊക്കെ പറയുന്നു. പക്ഷേ അത്രയും അത് പ്രകടിപ്പിക്കുന്ന രീതിയിൽ സംവിധായകൻ എന്തോ അത് ഉപയോഗിച്ചില്ല. വളരെ കുറച്ചേ ഉള്ളൂ. എന്നാൽ ഒഒരുത്തനെ നേരിടുമ്പോൾ അതിനു മുമ്പുള്ള ഒരു തയ്യാറെടുപ്പായി അവരുടെ മുഖത്തൊന്നും അത് വരുന്നുമില്ല. ആദ്യം പേടിച്ചു നിൽക്കുക പിന്നെ ഗതികെട്ട് ചെയ്യുന്ന പോലെ മാർഷൽ ആർട്ട് നടത്തുക അങ്ങനെയാണ് എനിക്ക് തോന്നിയത്. എന്നാലും നവാഗതയായ ഒരു പെൺകൊച്ച് എന്ത് രസമായിട്ടാണ് ചെയ്തത്. അവൾ ചെയ്തിരിക്കും. മലയാളി കൊടുത്ത ഷോക്ക് ട്രീറ്റ്മെന്റ് ആണിത്. കാരണം ദേശസ്നേഹം ഒരുത്തന്റെയും അച്ഛന്റെ വകയല്ല .ഇവിടെ ജനിച്ച് ഇവിടെ വളർന്ന് ഇവിടെ മരിക്കുന്ന ഓരോ ഇന്ത്യക്കാരനും ഈ രാജ്യത്തെകുറിച് സ്നേഹമുണ്ട്. അതിന് വല്ല പൊട്ടന്മാരും പറയുന്നതെന്നും കേട്ട് രാജ്യസ്നേഹം വളർത്തേണ്ട കാര്യമൊന്നുമില്ല എന്ന് തുടക്കം തെളിയിച്ചു'.