രേണു സുധിയുടെ അക്കൗണ്ടിലേക്കാണ് പൈസ വരിക, സീമ ജി നായുടെ അക്കൗണ്ടിലേക്കല്ല';തുറന്നടിച്ച് ആലപ്പി അഷ്റഫ്

കോടീശ്വരന്മാരായ താരങ്ങളുടെ ചെറിയ സഹായങ്ങൾ പോലും വലിയ വാർത്തയാകുമ്പോൾ, സ്വന്തം ജീവിതം വഴിമുട്ടി നിൽക്കുമ്പോഴും മറ്റുള്ളവരെ സഹായിക്കുന്ന ചില കലാകാരന്മാരെ ആരും ഓർക്കാറില്ലെന്ന് സംവിധായകൻ ആലപ്പി അഷ്റഫ്. മറ്റുള്ളവർക്കായി നിരന്തരം കൈനീട്ടുന്ന സീമാ ജി. നായർ, രാഷ്ട്രീയത്തിനപ്പുറം നന്മ ചെയ്യുന്ന സുരേഷ് ഗോപി എന്നിവരുടെ അധികമാരും അറിയാത്ത നന്മകളെക്കുറിച്ച് തൻ്റെ യുട്യൂബ് ചാനലിലൂടെയാണ് ആലപ്പി അഷ്റഫ് പ്രതികരിച്ചത്. വായിക്കാം

Advertisement

'സീമാ ജി നായർ ചെയ്യുന്ന നന്മനിറഞ്ഞ പ്രവർത്തികളും സ്വാന്തനമേകുന്ന ഒറ്റയാൾ പോരാട്ടവും എങ്ങനെ വിസ്മരിക്കാനാകും. ഒരുപാട് കഷ്ടപ്പെടുന്ന ജീവിതങ്ങൾക്ക് സഹായമേകി സ്വാന്തനം പകർന്ന് കണ്ണീരൊപ്പിയിട്ടുള്ളവരാണവർ. സാമൂഹ്യ മാധ്യമങ്ങളിലൂടെ അവരെ കല്ലറിയുന്നവർ ഒന്നോർക്കുക നമുക്ക് ചിലപ്പോൾ ഒരാളെ സഹായിക്കാൻ കഴിഞ്ഞെന്ന് വരില്ല. സമയം കൊണ്ടും സാന്നിധ്യം കൊണ്ടും സാമ്പത്തികം കൊണ്ടും മറ്റുള്ളവരുടെ വേദന കാണുകയും അവരെ സഹായിക്കുകയും ചെയ്യുന്ന സീമാജി നായരെ പോലുള്ള സുമനസ്സുകളെ വേദനിപ്പിക്കാതിരിക്കാൻ എങ്കിലും നമുക്ക് കഴിയണം.

Advertisement

ഇന്ന് ക്യാൻസർ എന്ന മഹാമാരി പിടിപെട്ട് ശാരീരികമായും മാനസികമായും വേദന അനുഭവിക്കുന്ന ഒരു സെലിബ്രിറ്റി ആണല്ലോ രേണു സുധി. അവരുടെ അവസ്ഥ കേട്ടറിഞ്ഞ് അവർക്ക് സ്വാന്തനമേകാൻ സീമാ ജി നായർ ചെന്നിരുന്നു. അവരെ കണ്ടതിനുശേഷം അവരുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് തുറന്നു പറഞ്ഞത് വലിയ വാർത്തയുമായി. രേണുവിന്റെ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണെന്നും അവർ വലിയ പരീക്ഷണഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും രേണുവിന് വേദന നൽകുന്ന ഒന്നും ഉണ്ടാകരുതെന്നും അവർക്കു വേണ്ടി പ്രാർത്ഥിക്കണമെന്നും പൊതുസമൂഹത്തോട് നടി അഭ്യർത്ഥിച്ചു.

അപ്പോഴേക്കും അവരുടെ നേരെ ചിലർ പതിവുപോലെ ചാടിവീണു അടുത്ത പിരിവിനുള്ള മാർഗ്ഗമാണെന്ന ആക്ഷേപമാണ് ചിലരൊക്കെ ഉന്നയിച്ചത്. രേണുവിന്റെ പേര് പറഞ്ഞ് സീമാ ജി നായർ പിരിവെടുക്കാനുള്ള തയ്യാറെടുപ്പായിട്ടാണ് ചിലർ ഇതിനെ കണ്ടത്. രേണു തന്റെ ചികിത്സയുടെ ആവശ്യത്തിനായി ആരോടും സാമ്പത്തിക സഹായം ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ സായി കൃഷ്ണ ,ലക്ഷ്മി നക്ഷത്ര തുടങ്ങിയവർ സാമ്പത്തികമായി അവരെ സഹായിച്ചതായും അറിയുന്നുണ്ട് .അത് വ്യക്തിപരമായ അടുപ്പവും ബന്ധവും ഒക്കെ വെച്ച് അവർ ചെയ്തിട്ടുള്ളതുമാണ്. ഇനി രേണുക്ക് ചികിത്സയ്ക്കായി സാമ്പത്തിക സഹായം ആവശ്യമായി വന്നാൽ സീമാ ജി നായർ അവരെ സഹായിക്കണമെന്ന് മറ്റുള്ളവരോട് പറഞ്ഞാൽ അതെങ്ങനെ തെറ്റാകും ?

Advertisement

അങ്ങനെ സഹായിക്കാൻ തയ്യാറാകുന്നവർ ചെയ്യുന്ന സഹായം രേണുവിന്റെ അക്കൗണ്ടിലാണ് എത്തുക അല്ലാതെ സീമാ ജി നായരുടെ അക്കൗണ്ടിലേക്ക് അല്ല പണമെത്തുക എന്നുകൂടി മനസ്സിലാക്കുക. സീമാ ജി നായർ പലർക്കും വേണ്ടി കൈനീട്ടി യാചിക്കാറുണ്ട് .അങ്ങനെ ക്യാൻസർ രോഗികളായ പലർക്കും സഹായം എത്തിച്ചിട്ടുമുണ്ട്. അവരൊന്നും ഇന്നുവരെ സീമാജി നായരെ തള്ളി പറഞ്ഞിട്ടുമില്ല. വീടില്ലാതെ കഷ്ടപ്പെടുന്ന പലർക്കും സീമാ ജി നായരുടെ അഭ്യർത്ഥന മാനിച്ചുകൊണ്ട് സുമനസ്സുകൾ വീടുകളും മറ്റും വെച്ചു കൊടുത്തിട്ടുമുണ്ട് .അത്തരം സഹായം തങ്ങൾക്ക് ലഭിക്കാൻ കാരണക്കാരിയായ സീമാ ജി നായരെ നന്ദിയോടെ അവർ സ്മരിക്കുന്നതും നാം കേട്ടിട്ടുണ്ട്.

Advertisement

മലയാള സിനിമാ നടന്മാരിൽ മറ്റുള്ളവരെ സഹായിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന ആൾ സുരേഷ് ഗോപിയാണെന്ന് നിസ്സംശയം പറയാം. സിനിമയിലുള്ള പല ഉന്നതന്മാരും സുരേഷ് ഗോപിയെ അവഹേളിച്ച് സംസാരിച്ചിരുന്നപ്പോൾ മോശമായി ചിത്രീകരിച്ചപ്പോൾ ഞാൻ അതിനെതിരെ സോഷ്യൽ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചത് അദ്ദേഹം ചെയ്ത നല്ല കാര്യങ്ങളെ നന്മയെ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു. എൻറെ അറിവിൽ എൻറെ ബോധ്യത്തിൽ ഇന്ന് വലിയ നിലയിലെത്തിയ പലരുടെയും പ്രതിസന്ധിഘട്ടങ്ങളിൽ മനസ്സറിഞ്ഞും കൈയഞ്ഞും അദ്ദേഹം സഹായിച്ചിട്ടുണ്ടെന്നുള്ള സത്യം ഞാൻ അന്ന് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

നന്മ ചെയ്യുന്നതിനും മറ്റുള്ളവരെ സഹായിക്കുന്നതിനും സുരേഷ് ഗോപിക്ക് ഒരു രാഷ്ട്രീയത്തിന്റെയും ആവശ്യമുണ്ടായിരുന്നില്ല .രാഷ്ട്രീയത്തിൽ വന്ന സുരേഷ് ഗോപിയെ സംബന്ധിച്ച് നേട്ടങ്ങൾ ഒന്നും ഉണ്ടായിട്ടുമില്ല എന്ന് മാത്രമല്ല അദ്ദേഹത്തിൻറെ പേരിന് കോട്ടം സംഭവിക്കുകയും ചെയ്തു. ഇതൊരുപക്ഷേ അദ്ദേഹത്തിന് മനസ്സിലായില്ലെങ്കിലും നാടറിയുന്ന ഒരു സത്യമാണ് .സുരേഷ് ഗോപിയെ സംബന്ധിച്ച് നല്ല മനസ്സിന്റെ ഉടമയാണെങ്കിലും നാക്കുപിഴവ് മൂലം അദ്ദേഹത്തി ഇമേജിന് പലപ്പോഴും കോട്ടം തട്ടിയിട്ടുമുണ്ട്. രാഷ്ട്രീയവും മന്ത്രിസ്ഥാനവും ഒന്നും അദ്ദേഹത്തിന് വഴങ്ങില്ല എന്ന് തോന്നിയതുകൊണ്ടാകാം തനിക്ക് മന്ത്രിസ്ഥാനം വേണ്ട സിനിമ തന്നെയാണ് തന്റെ തട്ടകമെന്ന് തിരിച്ചറിഞ്ഞ് അത് ഉപേക്ഷിക്കാൻ തയ്യാറാകുന്നതെന്ന് തോന്നുന്നു', അദ്ദേഹം പറഞ്ഞു.