മലയാള സിനിമയിൽ നട്ടെല്ലുറപ്പുള്ള നടനാണ് പൃഥ്വിരാജ് എന്ന് സംവിധായകൻ ശാന്തിവിള ദിനേഷ്. പൊതുജനത്തെ പറ്റിക്കാൻ കൃത്രിമ വിനയം അയാൾ കാണിക്കാറില്ല. അരാഷ്ട്രീയ വർത്തമാനവും പൃഥ്വിരാജ് പറയാറില്ലെന്നും സംവിധായകൻ പറഞ്ഞു. അദ്ദേഹത്തിൻ്റെ വാക്കുകളിലേക്ക്
'പൃഥ്വിരാജ് ഒരു വക്കീലായി അഭിനയിച്ച സിനിമ 2021 ജനുവരിയിൽ തിയേറ്ററിൽ വന്നു ,ജനഗണമന. ജനാധിപത്യ വിരുദ്ധതയക്കും ഫാഷിസത്തിനും എതിരെയുള്ള കൃത്യമായ നിലപാട് ജനഗണമന എന്ന സിനിമ സ്വീകരിച്ചതായിട്ട് എനിക്ക് തോന്നി. പ്രതിഷേധക്കാരെ വസ്ത്രധാരണത്തിലൂടെ തിരിച്ചറിയാം എന്ന് ഒരു വിവരദോഷി പറയുന്ന ഡയലോഗ് ഇപ്പോ ജന്തർ മന്തറിൽ നടന്ന പാറ്റകലപത്തിൽ ഞാൻ ഓർത്തു. വസ്ത്രത്തിലും ഭക്ഷണത്തിലും ജാതി തിരയുന്ന, മതം തിരയുന്ന ഭാഷ മനസ്സിലാക്കുന്ന ഒരു നാടായി എൻറെ ഇന്ത്യ മഹാരാജ്യം മാറിയല്ലോ എന്ന് പലപ്പോഴും ഞാൻ കുണ്ഠിതപ്പെട്ടിട്ടുണ്ട് .
ൻ നാലുപേരെ ഉടുവസ്ത്രമഅഴിച്ച് തെരുവിൽ തല്ലുന്നു അതങ്ങ് ബീഹാറിൽ അല്ലേ, മാംസം കടത്തിയതിന് ഒരാളെ ആൾക്കൂട്ടം തല്ലിക്കൊല്ലുന്നു അതങ്ങ് യുപിയിൽ അല്ലേ, വിശപ്പടക്കാൻ ഭക്ഷണം മോഷ്ടിച്ചതിന് ഭക്ഷണം മോഷ്ടിച്ചതിന് ഒരു ആദിവാസി യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊല്ലുന്നു അതിങ്ങി കേരളത്തിലല്ലേ ,അല്ല ഇതെല്ലാം നടന്നത് ഇന്ത്യയില ഇന്യിലാണ്, ഇന്ത്യയിൽ ഒരു പട്ടിയെ കൊന്നാൽ ചോദിക്കാൻ മനുഷ്യരുള്ള ഈ രാജ്യത്ത് ഒരു മനുഷ്യനെ കൊന്നാൽ ചോദിക്കാൻ ഒരു പട്ടിയും വരില്ല എന്ന വിശ്വാസം എവിടെ നിന്ന് വന്നു, ചോദ്യം ചോദിക്കുന്നവരെ നിശബ്ദരാക്കുന്ന രാഷ്ട്രീയം വിരൽ ചൂണ്ടുന്നവരെ വിലങ്ങണിയിക്കുന്ന രാഷ്ട്രീയം പക്ഷേ എത്ര നിശബ്ദരാക്കാൻ നോക്കിയാലും ഏതു തുറുങ്കിൽ അടച്ചാലും ചോദ്യം ചോദിക്കുക തന്നെ ചെയ്യും, ഉത്തരം തന്നേ പറ്റൂ ,കാരണം ഈ രാജ്യം ഒരുത്തന്റെയും തന്തയുടെ വകല്ല, ഇത് നമ്മുടെ രാജ്യമാണ് എന്ന് വികാരവായ്പ്പോടെ നട്ടല്ലെറുപ്പോടെ ഈ സീനിൽ പൃഥ്വിരാജ് അഭിനയിച്ചിരിക്കുന്നത് കണ്ടപ്പോൾ ആ നടനോട് ഭയങ്കര ആത്മാഭിമാനം തോന്നി . രസമായി ആ ഡയലോഗ് പ്രസന്റേഷൻ, അത് ഡബ്ബ് ചെയ്തപ്പോഴും അഭിനയിച്ചപ്പോഴും പൃഥ്വിരാജ് ചെയ്തിരിക്കുന്നു.അരവിന്ദ് സ്വാമിനാഥൻ എന്ന അഡ്വക്കേറ്റ് ആയിട്ടാണ് രാജു അഭിനയിച്ചത് .വാദത്തിനിടയിൽ കോടതിയിൽ ചോദിച്ച വാചകങ്ങളാണ് ഞാൻ നേരത്തെ പറഞ്ഞത്. ഷാരിസ് മുഹമ്മദ് എഴുതിയ വർത്തമാനകാല ഇന്ത്യയുടെ മുഖം വലിച്ചുകീറുന്ന ഡയലോഗ് കേൾക്കുമ്പോഴൊക്കെ മനസ്സ് ഇപ്പോഴും അസ്വസ്ഥമാകുന്ന പോലെ എനിക്ക് തോന്നുന്നു. ജനഗണമനയിലെ ഈ നെഞ്ചിൽ തിറക്കുന്ന ഡയലോഗ് മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവർക്ക് ശേഷം വന്ന മലയാള സിനിമയിലെ പുതിയ തലമുറയിലെ മറ്റൊരാൾ സ്ക്രീനിൽ പറഞ്ഞിരുന്നെങ്കിൽ തിയേറ്ററിൽ ഇരിക്കുന്ന മുഴുവൻ പേരും എണീറ്റ് നിന്ന് കൂകും എന്നുള്ള കാര്യം ഉറപ്പാണ്. അത്രക്ക് പവർഫുൾ ആയി വികാരം ഉൾക്കൊണ്ടുകൊണ്ട് പൗരുഷത്തോടെ പറയാൻ പൃഥ്വിരാജിനോട് പോന്ന മറ്റൊരാൾ ഇല്ല വർത്തമാനകാല മലയാള സിനിമയിൽ എന്ന് ഞാൻ പറയും. എഴുതി തള്ളേണ്ട നടനാണോ പൃഥവിരാജ്? അയാളുടെ രാഷ്ട്രീയം, കാഴ്ചപ്പാട്, പെരുമാറ്റം വേഷഭൂഷാദികൾ സിനിമ കാണുന്ന നമ്മൾ എന്തിന് കാണണം. പൊതുജനത്തെ പറ്റിക്കാൻ കൃത്രിമ വിനയവും അരാഷ്ട്രീയ വർത്തമാനവും ഒരു മുഖ്യമന്ത്രി ഭരിക്കുമ്പോൾ അയാളെ ഒട്ടിനിൽക്കുക, മറ്റൊരാൾ വരുമ്പോൾ ഒരു ചമ്മലുമില്ലാതെ അയാളെ വാഴ്ത്തുക തുടങ്ങിയ ജാലവിദ്യകൾ കാണിക്കുന്നവരുണ്ട്. പൃഥ്വിരാജിന് ഒരു വ്യക്തിത്വം ഉള്ളതുകൊണ്ട് അയാൾ കാണിക്കില്ല. ചുവപ്പനിൽ നിന്ന് കിട്ടാവുന്നതൊക്കെ നേടിയ ശേഷം ഇനി കേന്ദ്രത്തിൽ നിന്ന് എന്തൊക്കെ ഒപ്പിക്കാം എന്ന് ചിന്തിച്ച് വർത്തമാനം തിരിച്ചിടുന്നവരെ അല്ലേ നമ്മൾ സൂക്ഷിക്കേണ്ടത് .പൃഥ്വിരാജിൻ്റെ വളർച്ചയുടെ കൂമ്പൊടിക്കുന്ന ആൾ ദിലീപ് ആണെന്ന് വിളിച്ചുകൂകിയ നിരവധി പേരുണ്ട് .അടുത്തിടെ വന്ന് പൊളിഞ്ഞ സിനിമകൾ പൊളിച്ചത് ദിലീപ് ആണെന്ന് ഒരാളും ഇപ്പോൾ പറയുന്നില്ല .ഭാഗ്യം ഇപ്പോൾ മല്ലിക ചേച്ചി തന്നെ പറയുന്നു ദിലീപിന്റെ പേര് വലിച്ചിഴക്കുന്ന പരിപാടി വേണ്ടെന്ന്. അത്രയും നല്ലത്. അങ്ങനെ ഒരാൾ മനസ്സു വെച്ചാൽ ആരെയെങ്കിലുമൊക്കെ തകർക്കാൻ ആവുമോ? പൃഥ്വിരാജ് എന്ന മനുഷ്യനോട് സംഘടിതമായി ഒരു കൂട്ടർ കാട്ടിക്കൂട്ടുന്ന ചെയ്തികൾ താൽക്കാലിക ഗുണം കിട്ടുമായിരിക്കും. പക്ഷേ ആത്യന്തികമായ വിജയം രാജുവിന് തന്നെയായിരിക്കും. അങ്ങനെയാണ് എന്റെ വിശ്വാസം. കാരണം അയാൾ ഒരു നട്ടൽ ഉറപ്പുള്ളവനും സത്യസന്ധനുമാണ് ,അയാളെ പോലെ ക്യാരക്ടർ ഉള്ളവർ സിനിമയക്ക് ആവശ്യമില്ല എന്നത് മറ്റൊരു കാര്യം'.