ദിലീപ് അല്ല പവർഗ്രൂപ്പ് അജു വർഗീസാണെന്ന് ധ്യാൻ, അജു തന്റെ ബിനാമിയാണെന്ന് തിരിച്ചടിച്ച് ദിലീപ്, വൈറൽ

അമ്മ പ്രസിഡണ്ട് സ്ഥാനം രാജി വെക്കുന്നുവെന്ന് ശ്വേതാ മേനോൻ പ്രഖ്യാപിച്ചതിന് പിന്നാലെ സംഘടനയുടെ നേതൃസ്ഥാനത്തേക്ക് യുവാക്കൾ വരണമെന്ന ആവശ്യം ശക്തമായിരുന്നു. നടൻ ധ്യാൻ ശ്രീനിവാസൻ പ്രസിഡണ്ടാകണം എന്ന ആവശ്യവും അതിനിടെ ഉയർന്നു. പ്രസിഡണ്ടാകാൻ ധ്യാൻ തയ്യാറാണ് എന്ന തരത്തിലും വാർത്തകൾ വന്നു.

Advertisement

ഇതിനോട് ധ്യാൻ ഇതുവരെ പ്രതികരിച്ചിരുന്നില്ല. അതിനിടെ പുതിയ ചിത്രമായ വിസിറ്ററിന്റെ സ്വിച്ച് ഓൺ പരിപാടിക്ക് എത്തിയപ്പോൾ ധ്യാൻ ഇതേക്കുറിച്ച് പറഞ്ഞത് വൈറലായിരിക്കുകയാണ്. അമ്മയിലെ പവർ ഗ്രൂപ്പിനെ കുറിച്ചും ധ്യാൻ പറയുന്നുണ്ട്.

Advertisement

ധ്യാൻ ശ്രീനിവാസന്റെ വാക്കുകൾ: '' സ്റ്റേജ് ഷോയ്ക്ക് വേണ്ടി ഓസ്‌ട്രേലിയയില്‍ പോയ സമയത്ത് എനിക്കൊരു ഫോണ്‍ കോള്‍ വന്നു. തമിഴ് നടന്‍ വിജയ് മുഖ്യമന്ത്രിയായപ്പോള്‍ ഞാന്‍ തീരുമാനിച്ചു അടുത്ത 15 വര്‍ഷം കൊണ്ട് മുഖ്യമന്ത്രിയാകണം എന്ന്. അപ്പോഴാണ് അജു എന്നെ വിളിച്ച് പറയുന്നത്, നീ മുഖ്യമന്ത്രിയാകണ്ട. അതിന് മുന്‍പ് ആദ്യ പടിയെന്ന നിലയ്ക്ക് അമ്മ പ്രസിഡണ്ടാകാം എന്ന്.

അത് കഴിഞ്ഞ് വിജയ് ചെയ്ത പോലെ ചാരിറ്റിയൊക്കെ ചെയ്യണം. ആള്‍ക്കാരുടെ കണ്ണില്‍ പൊടിയിടാന്‍. എന്നിട്ട് പതിയെ പതിയെ മുഖ്യമന്ത്രിയാകാം എന്ന്. ആ സമയത്ത് നാട്ടില്‍ പല വാര്‍ത്തകളും വരുന്നുണ്ട്, താന്‍ അമ്മയുടെ നേതൃത്വത്തിലേക്ക് വരുന്നു എന്ന്. നാട്ടില്‍ നിന്ന് പലരും, അജുവിന്റെ പവര്‍ ഗ്രൂപ്പിലുളള ആളുകളൊക്കെ വിളിച്ച് അമ്മയുടെ പ്രസിഡണ്ടാക്കാനുളള വലിയ പോരാട്ടം നടക്കുകയാണ്. അപ്പോഴാണ് ഞാന്‍ പ്രസിഡണ്ടാകാന്‍ സന്നദ്ധത കാണിച്ചു എന്നൊക്കെയുളള വാര്‍ത്തകള്‍ വരുന്നത്.

Advertisement

പവര്‍ ഗ്രൂപ്പ് എന്നത് ദിലീപ് അല്ല അത് അജു വര്‍ഗീസ് ആണെന്നും തമാശ രൂപത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു. അജു തന്റെ ബിനാമി ആണെന്നായിരുന്നു ദിലീപ് മറുപടി നല്‍കിയത്. അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ റോണി വര്‍ഗീസ് എസ് എന്നെഴുതിയ ഷര്‍ട്ട് ധരിച്ച് വന്നത് സൂപ്പര്‍മാനല്ല ശ്വേത മേനോന് പിന്തുണയായിട്ടാണെന്നും ധ്യാന്‍ പറഞ്ഞു.

''അതിനിടെ പല ചര്‍ച്ചകള്‍ക്കും ഒടുവില്‍ അജു പറഞ്ഞു, നീ അമ്മയുടെ പ്രസിഡണ്ടാകണ്ട. ജനറല്‍ ബോഡിയില്‍ വലിയ പ്രശ്‌നങ്ങളൊക്കെ ഉണ്ടായി. നീ മുഖ്യമന്ത്രിയും ആകണ്ട, നീ ഗവര്‍ണര്‍ ആയിക്കോ വലിയ പണിയൊന്നും ഇല്ല. അതിനിടെ അമ്മ എന്നോട് പറഞ്ഞു, മോനേ നീ അമ്മയുടെ പ്രസിഡണ്ടാകാന്‍ പോകുന്നുവെന്ന് കേട്ടു, അതൊരിക്കലും പാടില്ല. അച്ഛന്‍ ഒരിക്കലും അതാകാത്തതിന് കാരണം, സ്‌ട്രെയ്റ്റ് ഫോര്‍വേഡായിട്ടുളള ആളുകള്‍ക്ക് അത് പറ്റില്ല. ചില കാര്യങ്ങള്‍ക്ക് നേരെ കണ്ണടക്കേണ്ടി വരും എന്ന്. എനിക്കത് മനസ്സിലായില്ല.

Advertisement

മുഖ്യമന്ത്രിയായി എവിടെയെങ്കിലും ഒതുങ്ങിക്കൂടേണ്ടിയിരുന്ന എന്ന അമ്മ പ്രസിഡണ്ടാക്കിയേ അടങ്ങൂ എന്ന വാശിയുളള ആളാണ് എന്റെ മെന്റര്‍ അജു. ഒരിക്കലും ആകാത്ത, ആകാന്‍ ആഗ്രഹം ഇല്ലാത്ത അമ്മയുടെ പ്രസിഡണ്ട് സ്ഥാനം ഇവിടെ രാജി വെക്കുകയാണ്. ഇനി ചിലപ്പോള്‍ തിരിച്ച് വന്നാലും മതി'', ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.