മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കോമഡി ക്ലാസിക്കുകളിൽ ഒന്നാണ് റാഫി-മെക്കാർട്ടിൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'പഞ്ചാബി ഹൗസ്'. ദിലീപും ഹരിശ്രീ അശോകനും തകർത്തഭിനയിച്ച ഈ ചിത്രത്തിലെ 'രമണൻ' എന്ന കഥാപാത്രം ഇന്നും സോഷ്യൽ മീഡിയയിലും മീമുകളിലും ചിരി പടർത്തുന്നുണ്ട്.അന്ന് സിനിമയിൽ നിന്നും ഒഴിവാക്കപ്പെട്ട ഒരു സീനിനെ കുറിച്ച് ഇപ്പോൾ പറയുകയാണ് ഇപ്പോൾ നടൻ ഹരിശ്രീ അശോകൻ. അദ്ദേഹത്തിൻ്റെ വാക്കുകൾ ഇങ്ങനെ
'പഞ്ചാബി ഹൗസ്' എന്ന സിനിമയിൽ എനിക്കൊരു ഒരു സീൻ ഉണ്ടായിരുന്നു. അതിൽ ദിലീപ് സംസാരിക്കും എന്ന് അറിഞ്ഞതിന് ശേഷം പഞ്ചാബികളുടെ വീടിന്റെ അകത്ത് ഒരു തിണ്ണയിൽ ഇരുന്നുകൊണ്ട് ഞാൻ കഞ്ഞി എടുത്തിട്ട് ഇങ്ങനെ കോരി കുടിക്കുകയാണ്. പക്ഷെ പറ്റുന്നില്ല കാരണം ഇവൻ സംസാരിക്കുമെന്ന് ഞാൻ അറിഞ്ഞു, അപ്പോൾ ഇവൻ എന്നെ പറ്റിക്കുകയായിരുന്നു ഇത്രം കാലം എന്നുള്ള വേദനയാണ്. അന്ന് രാത്രി സന്ധ്യാ സമയത്ത് ദിലീപ് കട്ടിലപടികയിൽ വന്നിരുന്നിട്ട് എന്റെ തോളത്ത് കൈ വെച്ചിട്ട് ചോദിക്കും രമണാ നിനക്ക് എന്നോട് ദേഷ്യമാണോയെന്ന്.
അപ്പോൾ ഞാൻ തിരിച്ച് ചോദിക്കും ഞാൻ എന്തിനാണ് ദേഷ്യപ്പെടുന്നത് ,സ്നേഹിച്ചാൽ ചങ്ക് പറിച്ചു കൊടുക്കുന്നവനാണ് ഈ രമണൻ ,അപ്പോൾ നീ വിചാരിക്കും ഞാൻ ഇവിടെ കിടന്നിങ്ങനെ കഷ്ടപ്പെടുന്നത് എന്തിനാണെന്ന്. എനിക്ക് കഞ്ഞിവെള്ളം തന്ന ആളാണ് എന്റെ മുതലാളി അയാൾക്ക് വേണ്ടിയാണ് ഞാൻ ഈ കഷ്ടപ്പെടുന്നത്, പിന്നെ എന്ത് കഷ്ടപ്പാട് ഉണ്ടായാലും ശരിയാണ് ഇവിടെ കിടന്ന് കഷ്ടപ്പെട്ടിട്ട് കിട്ടുന്നത് ഈ കഞ്ഞി അല്ലേടാ എന്ന് പറഞ്ഞ് കരയുകയാണ്. ഒറ്റ ഷോട്ട് ആയിരുന്നു ഇത്. കുറച്ച് ഡയലോഗ് കൂടി ഉണ്ട്. ഇത് ഞാൻ ഒറ്റ ഷോട്ടിൽ ചെയ്തു. കുട്ടേട്ടനായിരുന്നു ക്യാമറ. സീൻ കണ്ട് എല്ലാവരും കൈയ്യടിച്ചു. ഷോട്ട് എടുക്കുന്നതിന് മുൻപ് ദിലീപ് പറഞ്ഞു ,അശോകേട്ടാ സീൻ പൊളിച്ചേക്കണമെന്ന്. ഞാൻ ഭംഗിയായി ചെയ്തു എന്നാണ് എന്റെ വിശ്വാസം. എല്ലാവരും വന്ന് അസ്സലായിട്ടുണ്ടെന്ന് പറഞ്ഞു. എനിക്ക് വേറൊരു ലോകത്ത് എത്തിയത് പോലൊരു ഫീലായിരുന്നു. കാരണം ആ പടം തീർന്ന് ഡബ്ബ് ചെയ്യുന്ന വരേയും ഡബ്ബ് ചെയ്തു കഴിഞ്ഞ് പോരുമ്പോഴും മദ്രാസിൽ നിന്ന് പോരുമ്പോഴുമെല്ലാം എന്റെ മനസ്സിൽ ആ കോമഡി ചെയ്തല്ല, മറിച്ച ആ സീനാണ് .അത് അങ്ങനെ ഒരു സീൻ അല്ലെങ്കിൽ അങ്ങനെ ഒരു ഷോട്ട് അഭിനയിക്കാനുള്ള കൊതികൊണ്ടായിരുന്നു. അതൊക്കെ കഴിഞ്ഞ് ഞാൻ ഇവിടെ വന്ന് സിദ്ധിഖിൻ്റെ ഓഫീസിൽ ഇരിക്കുകയാണ്. അപ്പോൾ ഡയറക്ടർ സിദ്ധിഖിന്റെ ഫോൺ വന്നു. മദ്രാസിൽ നിന്ന് സരിതയാണ് വിളിച്ചത്. നടി സരിതയാണ് മോഹിനിക്ക് ഡബ്ബ് ചെയ്തത്. അങ്ങനെ ഞാൻ മദ്രാസിൽ റാഫിയെ വിളിച്ച് പറഞ്ഞു, റാഫി സരിത വരെ എന്നെ വിളിച്ച് അഭിനന്ദിച്ചു , ഗംഭീരമായിട്ടുണ്ട് ആ സീനെന്ന് പറഞ്ഞു. റാഫിയുടെ മറുപടി എന്തായിരുന്നെന്ന് അറിയാമോ ,അത് കട്ട് ചെയ്തു പോകും എന്ന്. അതുകേട്ടപ്പോൾ ഞാൻ ജീവഛമായിട്ടാണ് നടക്കുന്നത്. സിനിമ വന്നപ്പോൾ അതില്ല. അത് കട്ട് ചെയ്തു പോയി. ഭയങ്കര വിഷമമായി. ഞാൻ റാഫിയോട് ചോദിച്ചു, എന്തിനാണ് ആ സീൻ കട്ട് ചെയ്തെന്ന്. റാഫി പറഞ്ഞത് കോമഡി കളിക്കുന്ന ഈ ക്യാരക്ടർ അത്രയും സെന്റിമെൻറ്സ് പറഞ്ഞാൽ സിനിമയെ ബാധിക്കും എന്നായിരുന്നു. പടം ഹിറ്റായപ്പോൾ വീണ്ടും ഞാൻ ചോദിച്ചു, ഇനി ആ സീൻ വെച്ചൂടെയെന്ന്. അപ്പോൾ അദ്ദേഹത്തിൻ്റെ മറുപടി ഇനി ആ സീൻ ഇട്ടാൻ ഹരിശ്രീ അശോകനെ ആളുകൾ കണ്ണ് വെയ്ക്കും എന്നായിരുന്നു',ഹരിശ്രീ അശോകൻ പറഞ്ഞു.
അവർ സംസാരിക്കുന്നതിനിടക്ക് പറഞ്ഞു ഞാൻ അശോകൻ ചെയ്ത ആ സീൻ കണ്ടു നന്നായി പെർഫോം ചെയ്തിട്ടുണ്ട് .നന്നായി ഡബ്ബ് ചെയ്തിട്ടുണ്ട് എന്ന് . എനിക്ക് ഭയങ്കര സന്തോഷമായി . എന്റെ കണ്ണൊക്കെ നിറഞ്ഞു, കാരണം സരിതയല്ലേ പറഞ്ഞത്, അത്രയും ഗ്രേറ്റ് ആർട്ടിസ്റ്റ് അല്ലേ അവര് .പിന്നെ ഞാൻ വീട്ടിൽ വന്നു ,പറയുന്നു കൂട്ടുകാരോട് പറയുന്നു.