ഒന്നും പറയിപ്പിക്കരുത്, പഴയ കഥകൾ പോലീസിനറിയാം; കിച്ചുവിനെതിരെ പൊട്ടിത്തെറിച്ച് രേണു സുധി

മലയാളികളുടെ പ്രിയ താരം കൊല്ലം സുധിയുടെ കുടുംബത്തിൽ നിന്നുള്ള പുതിയ തർക്കങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയാകുന്നത്. സുധിയുടെ മൂത്ത മകൻ കിച്ചു സുധി പങ്കുവെച്ച വീഡിയോയ്ക്ക് പിന്നാലെ കടുത്ത പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഭാര്യ രേണു സുധി. കിച്ചുവുമായുള്ള തന്റെ ചാറ്റുകൾ പരസ്യമാക്കിക്കൊണ്ടാണ് രേണു ഇത്തവണ ഇൻസ്റ്റാഗ്രാമിലൂടെ കടുത്ത രീതിയിൽ പ്രതികരിച്ചത്.

Advertisement

സബ്സ്ക്രിപ്ഷൻ തുടങ്ങിയ സമയത്ത് തന്നെ അത് വേണ്ട എന്ന് പറഞ്ഞിരുന്നുവെങ്കിൽ താൻ അത് ചെയ്യില്ലായിരുന്നു എന്നാണ് രേണു വ്യക്തമാക്കുന്നത്. കിച്ചുവിന്റെ ഭാവിയെ തന്നെ ബാധിക്കുന്ന ഒരുപാട് കാര്യങ്ങൾ തന്റെ പക്കലുണ്ടെന്നും അതൊന്നും തന്നെക്കൊണ്ട് പറയിപ്പിക്കരുതെന്നും രേണു ഇൻസ്റ്റാഗ്രാം റീലിലൂടെ മുന്നറിയിപ്പ് നൽകുന്നുണ്ട്. തന്റെ സ്വന്തം മകൻ റിതപ്പനെക്കാൾ കൂടുതൽ താൻ സ്നേഹിച്ചതും പരിഗണിച്ചതും കിച്ചുവിനെയായിരുന്നു എന്നും രേണു വീഡിയോയിലൂടെ ഓർമ്മിപ്പിക്കുന്നു.

Advertisement

കിച്ചുവിനെ പറ്റി പോലീസിൽ അന്വേഷിച്ചാൽ അറിയാം

കിച്ചുവിന്റെ പഴയകാലത്തെക്കുറിച്ച് ചില ഗുരുതരമായ സൂചനകളും രേണു തന്റെ പ്രതികരണത്തിൽ പങ്കുവെക്കുന്നുണ്ട്. കിച്ചു എന്ന രാഹുൽ ദാസിന്റെ പണ്ടത്തെ സ്വഭാവത്തെക്കുറിച്ചും പശ്ചാത്തലത്തെക്കുറിച്ചും അറിയണമെങ്കിൽ ചില പോലീസ് സ്റ്റേഷനുകളിൽ പോയി അന്വേഷിച്ചാൽ മതിയെന്നാണ് രേണു തുറന്നടിക്കുന്നത്. കിച്ചുവുമായി വ്യക്തിപരമായി നടത്തിയ വാട്സാപ്പ് ചാറ്റുകളുടെ സ്ക്രീൻഷോട്ടുകളും രേണു ഇതിനൊപ്പം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

കൊല്ലം സുധിയുടെ വിയോഗത്തിന് ശേഷം കുടുംബത്തിൽ പലവിധത്തിലുള്ള അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും നിലനിന്നിരുന്നു എങ്കിലും അത് ഇത്രത്തോളം പരസ്യമായ ഒരു പോരിലേക്ക് നീങ്ങുന്നത് ഇതാദ്യമായാണ്. കിച്ചുവിന്റെ വീഡിയോയ്ക്ക് പിന്നാലെ രേണുവിന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു കടുത്ത പ്രതികരണവും വെളിപ്പെടുത്തലുകളും വന്നതോടെ സോഷ്യൽ മീഡിയയിൽ ഇപ്പോ ഇരു പക്ഷത്തും പിന്തുണയേറുകയാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് ഇരുവർക്കും അനുകൂലമായും പ്രതികൂലമായും നിരവധി ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്.