ചികിത്സയ്ക്കായി ഇനിയും ഒരുപാട് തുക ആവശ്യമാണെന്ന് രേണു സുധി. ഇനിയും മൂന്ന് കീമോ കൂടി ചെയ്യണം. അതിനുള്ള സാമ്പത്തികം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും അവർ പറഞ്ഞു. വീണ്ടുമൊരു വിവാഹം എന്ന ചിന്തയൊക്കെ മനസിൽ വന്നെങ്കിലും മറ്റ് പല കാര്യങ്ങളും അത്തരമൊരു ചിന്തയിൽ നിന്നും തന്നെ പിന്നോട്ടടിക്കുകയായിരുന്നുവെന്നും രേണു വ്യക്തമാക്കി. മൂവി വേൾഡ് മീഡിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം
'വിവാഹത്തെ കുറിച്ച് പലപ്പോഴും ചിന്തിക്കാറുണ്ടായിരുന്നു. പിന്നെ മനസ് തന്നെ അത്തരം ചിന്തകൾ വേണ്ടെന്ന് വെക്കും. പിന്നെ നമ്മളൊക്കെ മനുഷ്യരാണല്ലോ. എനിക്ക് ആരോടും പിന്നീട് പ്രണയം തോന്നിയിട്ടില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. സുധിച്ചേട്ടൻ്റെ ഓർമ്മ എൻ്റെ മനസിൽ എന്നും കാണും. മൂന്നു വർഷം ആയില്ലേ. എനിക്ക് എത്രയോ നാള് മുന്നേ കല്യാണം കിഴക്കായിരുന്നു, എത്രയോ പേര് കല്യാണം കഴിക്കുന്നു .ഭർത്താവ് ഉള്ളവർ പോകുന്നില്ലേ.
സുധിച്ചേട്ടൻ്റെ മരണശേഷം പ്രണയം തോന്നിയിട്ടില്ലെന്ന് പറഞ്ഞാൽ ഈ ക്യാൻസർ വന്നേ പിന്നെ എന്റെ ഭർത്താവിന്റെ വീട്ടുകാർ ആരും ഇല്ല. എനിക്കുള്ള ചുറ്റുമുള്ള കുറച്ച് സുഹൃത്തുക്കൾ ഉണ്ട്. വരാത്തവരെ ഒരിക്കലും കുറ്റപ്പെടുത്തുന്നില്ല. അവർക്ക് ഓരോ സിറ്റുവേഷൻ ആണ്.ചിലരൊക്കെ വിളിച്ച് തിരിക്കാറുണ്ട്. എൻ്റ കൂടെ പഠിച്ച നാല് കൂട്ടുകാർ എന്നെ കാണാൻ വന്നിരുന്നു. അവർ പൊട്ടിക്കരയുകയായിരുന്നു. ഇനിയിപ്പ നാലാമത്തെ കീമോയിലോട്ട് കടക്കുവാണ്.പേടിയാണ്, രണ്ട് ലക്ഷം രൂപയോളം വേണം. ആന്റിബോഡി നമ്മൾ മേടിക്കണം. അതാണ് ഇപ്പോൾ എന്റെ മനസ്സ് മുഴുവൻ ടെൻഷൻ ആണ്. ഇനി മൂന്ന് കീമോ കൂടെ ബാക്കിയുണ്ട്. അത് മൂന്നിനും നമുക്ക് ആ ആന്റിബോഡി വേണം. നമുക്ക് ജീവൻ തിരിച്ചു കിട്ടാനുള്ള ആ ടാർഗറ്റ് തെറാപ്പിയുടെ ഭാഗമാണത്. ഫണ്ടൊക്കെ ആകുന്നതേ ഉള്ളൂ. അത് കഴിഞ്ഞിട്ട് ഒരുപാട് മെഡിസിൻസ് മേടിക്കണം. അത് തന്നെയല്ല ഓരോ പരിശോധനയ്ക്കും പണം ആവശ്യമാണ്. ബ്ലഡിന്റെ ഒക്കെ ടെസ്റ്റ് ഒറ്റടിക്ക് 4000-5000 രൂപ ഒക്കെയാണ്. എനിക്കിപ്പോൾ ജോലിയില്ല, എന്റെ ചേച്ചിക്ക് ഉണ്ടായിരുന്ന ജോലിയില്ല, അതും പോയി .എന്റെ പപ്പ ഓൾറെഡി പുള്ളി വർഷങ്ങളായിട്ട് ജോലിയില്ല. ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥയാണ്, അസുഖമാണ് . ഇപ്പോ ഒരു ആക്സിഡന്റും വന്നു കിടപ്പാണ്. അമ്മിക്കും ജോലിയില്ല. സാമ്പത്തികമാണ് ഏറ്റവും വലിയ പ്രശ്നം. അത് എങ്ങനേലും ദൈവം തരും എന്ന് തന്നെയാണ് എന്റെ വിശ്വാസം. വിരൽ എണ്ണാവുന്ന ആളുകൾ സാമ്പത്തികമായി സഹായിച്ചിട്ടുണ്ട്. കോടികൾ ഒന്നും അല്ലെങ്കിലും എനിക്കത് വലിയ കോടിയാണ്. സായിയാണ് ആദ്യം വന്ന് സഹായിച്ചത്. എസി വാങ്ങാനാണ് പൈസ തന്നത്. ലക്ഷം രൂപ തന്നെയാണ് തന്നത്. അത് എനിക്ക് ഏറ്റവും വലിയ ഒരു ഉപകാരമായി. അത് സായിക്കെങ്കിലും തോന്നിയല്ലോ. ഞാൻ ചോദിച്ചില്ലെങ്കിലും അത് തോന്നിയല്ലോ. ബിഗ് ബോസിലുണ്ടായിരുന്ന കുറേ പേർ വന്നു. അനു ആണെങ്കിലും ആദില നൂറ ആണെങ്കിലും. എനിക്ക് ഫുഡും കാര്യങ്ങളും ഒക്കെ വാങ്ങിച്ചു തന്നു. ഭയങ്കര സന്തോഷം തോന്നി. അതുപോലെ ബിന്നിയും ഹസ്ബൻഡും വന്നു. സാമ്പത്തികമായി സഹായിച്ചു.ബിഗ് ബോസിലെ അണിയറ്രവർത്തകർ വിളിച്ചിരുന്നു. പക്ഷെ പന്നീടൊന്നും ഉണ്ടായിട്ടില്ല.
കള്ളത്തരമായിരിക്കും. പ്രണയം മനസ്സിൽ ഉണ്ടായിട്ടുണ്ട് ,ഇല്ലെന്നല്ല. സുധിചേട്ടനോടും പ്രണയമുണ്ട് . രൂപമായിട്ടില്ലേലും അദ്ദേഹത്തെ ഉള്ളിൻ്റെ ഉള്ളിൽ ഇപ്പോഴും പ്രണയിക്കുന്നുണ്ട്. ചിലപ്പോഴൊക്കെ ആലോചിക്കും വിവാഹം ആവാമെന്ന്. പക്ഷെ നമ്മുടെ കുഞ്ഞിന് മറ്റൊരാൾ ഒരു നല്ല അച്ഛനാകില്ല. അങ്ങനെ വരുമ്പോൾ ഞാൻ ഡൌണ്‍ ആകും. അതോടെ വേണ്ടാന്ന് വെക്കും.