അഖിൽ മാരാരുടെ തൊലി ഉരിച്ച് കളഞ്ഞു, നാണത്തിന്റെ ഒരംശം ഉണ്ടായിരുന്നെങ്കിൽ';ശാന്തിവിള ദിനേശ്

ബിഗ് ബോസ് താരവും മുൻ എഡിഎ സ്ഥാനാർത്ഥിയുമായ അഖിൽ മാരാരെ അളവറ്റ് പരിഹസിച്ച് സംവിധായകൻ ശാന്തിവിള ദിനേശ്. 24 ന്യൂസ് ചാനലിലെ ജനകീയ കോടതിയിൽ പങ്കെടുത്തതോടെ അഖിൽ കൂടുതൽ തുറന്നുകാട്ടപ്പെട്ടുവെന്നാണ് ശാന്തിവിള പറയുന്നത്. വയറ്റിൽ പിഴപ്പിന് വേണ്ടി എന്ത് വിഡ്ഢി വേഷവും കെട്ടുന്ന ആളാണ് അഖിലെന്നും ശാന്തിവിള പരിഹസിച്ചു. സംവിധായകൻ്റെ വാക്കുകളിലേക്ക്

Advertisement

'എന്ത് വിവരക്കേടും തന്റെ അവകാശമാണെന്ന് വിശ്വസിക്കുന്ന അഖിൽ മാരാരെ ജനകീയ കോടതിയിൽ കൊണ്ടിരുത്തി തൊലി ഉരിച്ചു എന്ന് മാത്രമല്ല കാന്താരി മുളക് അരച്ചു പുരട്ടുന്ന കാഴ്ച കാണാനായി. എനിക്ക് കഷ്ടം തോന്നി കണ്ടപ്പോൾ, നാണവും തോന്നി .നാണത്തിന്റെ ഒരംശം ഉണ്ടായിരുന്നെങ്കിൽ നിന്റെ ഈ തൊലിഞ്ഞ പ്രോഗ്രാമിൽ ഇരിക്കാൻ ഞാനില്ല എന്ന് പറഞ്ഞ് ഈ മാരാർ എണീറ്റ് പോകണമായിരുന്നു. വിവരം കെട്ട വർത്തമാനം പറഞ്ഞ് എന്തെല്ലാമോ വിളിച്ചുകൂകി കോട്ടാത്തതല മാരാര് അവിടെ തന്നെ ഇരുന്നു. അങ്ങനെ ഇരുന്നു കൊടുക്കുന്ന കാഴ്ച തീർച്ചയായിട്ടും സമ്മതിക്കണം. വന്യമായ ഒരു ആനന്ദത്തോടെയുള്ള ഹാഷ്മിയുടെ പരിഹാസം. സാഡിസം മനസ്സിലുള്ള ഒരുവന്റെതുപോലെ എനിക്ക് തോന്നി.

Advertisement

വിവരം കെട്ട മാരാർജി അത് തൻറെ ജന്മാവകാശം പോലെ എടുക്കുകയും ചെയ്തു. ഒരു നാരങ്ങാവെള്ളം കൊതിച്ചു നിൽക്കുമ്പോൾ ഒരാൾ നാരങ്ങാവെള്ളം വാങ്ങി തന്നാൽ അയാളെ പറ്റി നല്ലതല്ലേ പറയാവൂ എന്നും മാപ്പെഴുതി കൊടുത്ത് പലതവണ ആൻഡമാൻ ജയിലിൽ നിന്നും പുറത്തുപോയ സർവർക്കർക്ക് ഗാന്ധിജിയെക്കാളം സ്ഥാനം നൽകുന്നു എന്നും ഇന്ത്യ മഹാരാജ്യത്തെ അച്ചടിച്ച നോട്ടൊക്കെ കട്ടുതിന്ന പാർട്ടിയാണ് കോൺഗ്രസ് എന്നും ഒക്കെയാണ് പറഞ്ഞത്.

സതീഷ് മേനോന്റെ മച്ചമ്പിയായി വെടല ചിരിചിരിച്ച് അളിയാന്നും വിളിച്ചിരിക്കുന്ന ഫോട്ടോ എടുത്ത ആളാണ് ഇതൊക്കെ പറയുന്നത് . നിയമസഭാ ഇലക്ഷനിൽ സീറ്റ് കൊടുക്കാത്തതിന്റെ തലേ ദിവസം വരെ കോൺഗ്രസുകാരൻ ആയിരുന്നവനാണ് ഈ കോട്ടാത്തല മാരാർ. ഒരു സീറ്റ് കൊടുത്തിരുന്നെങ്കിൽ ഇന്ത്യ എന്നാൽ കോൺഗ്രസ് എന്ന് പറഞ്ഞേനെ. ഭഗത് സിംഗ് കഴുമരത്തിൽ കയറിയതല്ല തൂക്കിക്കൊന്നതാണ് എന്ന കണ്ടുപിടിത്തവും മാരാര് നടത്തി.

Advertisement

തുടക്കത്തിൽ അഞ്ച് ലക്ഷം രൂപ കിറ്റക്സ് മുതലാളിക്ക് തൻറെ അക്കൗണ്ടിൽ ഇട്ടുതന്ന കണക്ക് കാണിക്കട്ടെ എന്ന് ഹാഷ്മി ചോദിക്കുമ്പോൾ മാരാർ ബബ അടിച്ചു. ബിഎംഡബ്ലു ബൈക്ക് തെരഞ്ഞെടുപ്പ് ചെലവിന് വിറ്റു എന്ന് പച്ചക്കള്ളം പറഞ്ഞതല്ലേ തെളിയിക്കട്ടെ എന്നായി വീണ്ടും ഹാഷ്മി, ആ ചോദ്യം ചോദിച്ചപ്പോഴും മാരാര് ബബ. നിങ്ങൾ അഞ്ചു പൈസ ചെലവാക്കിയിട്ടില്ല എന്ന് ഹാഷ്മി പറയുമ്പോഴും ബബൂ. ഒരുത്തൻ ഡ്രസ്സ് ഇട്ട് തുടങ്ങുമ്പോൾ അവന്റെ ജട്ടിയുടെ ഫോട്ടോ എടുത്തിട്ട് ഇവൻ ഇങ്ങനെയാണോ നടക്കുന്നത് എന്ന് പറയും പോലെയാണ് ഇത് എന്ന് നല്ല ഉപമ ഹാഷ്മിക്ക് കോട്ടത്തല മാരാര് പറഞ്ഞുകൊടുത്തു.രാഷ്ട്രീയ മണ്ണാംകട്ട എന്നൊക്കെ പറഞ്ഞ് മാരാരെ ശരിക്കും ചെണ്ടയാക്കി ഹാഷ്മി. നിലപാടിന്റെ തേങ്ങാക്കൊലയാണ് ഈ അഖിൽ മാരാർ എന്നാണ് പലരും പറയാറ്. വയറ്റിൽ പിഴപ്പ് എന്നതിനപ്പുറം ഒന്നുമില്ല. അതിനുവേണ്ടി എന്ത് വിഡ്ഢി വേഷവും കെട്ടും,