ബാദുഷ നടന്മാരുടെ ഡേറ്റുകൾ വാങ്ങിക്കൂട്ടി വിലപേശി, ദിലീപിന്റെ പടം പിടിക്കാനെന്ന പേരിൽ 1 കോടി രൂപ പറ്റിച്ചു

അടുത്തിടെ നടൻ ഹരീഷ് കണാരന് പണം കൊടുക്കാനുള്ളതിന്റെ പേരിൽ ഏറെ വിമർശനം കേട്ട വ്യക്തിയായിരുന്നു ബാദുഷ. അതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ബാദുഷക്കെതിരെ മറ്റൊരു ആരോപണം വന്നത്. ദിലീപ് കേസിനായി 20 ലക്ഷം രൂപ വാങ്ങിച്ചെന്നായിരുന്നു ഒരാളുടെ പരാതി. ഇപ്പോഴിതാ ബാദുഷയ്ക്ക് എതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്.

Advertisement

ശാന്തിവിള ദിനേശിന്റെ വാക്കുകൾ

നാഴികയ്ക്ക് 40 വട്ടം, ഞാൻ കാംഗ്രസ്, ഞാൻ കാംഗ്രസ്. എന്റെ അപ്പൻ, അപ്പൂപ്പന്മാർ, പഴയ കാംഗ്രസ് എന്ന് പറഞ്ഞ് ഊറ്റം കൊള്ളുന്ന ഒരു കൺട്രോളർ ഉണ്ടല്ലോ, ബാദുഷ സാർ. കയ്യിൽ 80 മാനേജർമാർ, 40 എക്‌സിക്യൂട്ടീവ്മാരെയും വെച്ച്, ഒരേസമയം 2 ഡസൻ സിനിമകൾ കൺട്രോൾ ചെയ്യുകയും, നടി-നടന്മാരുടെ ശമ്പളം കുത്തനെ കൂട്ടി, അവരുടെ ഡേറ്റുകൾ കുത്തകയാക്കി വൻകിട കമ്പനികൾ വയ്ക്കുന്നത് പോലെ, ബൾക്കായി വാങ്ങിച്ചു വെച്ച്, തോന്നുന്ന തുകയ്ക്ക് വിറ്റ്, കൺട്രോൾ ഇല്ലാതെ പോയ കൺട്രോളർ ആയിരുന്നു ബാദുഷ എന്ന് 2-3 വർഷം മുമ്പ് ഞാൻ പറഞ്ഞിരുന്നു.

Advertisement

എന്റെ നല്ല അടുപ്പക്കാരനായിരുന്നു. 2-3 വർഷം മുമ്പ് ഈ ബാദുഷ മലയാള സിനിമയിലെ ഒരു ക്യാൻസർ ആയി മാറും എന്ന് ഞാൻ പറഞ്ഞപ്പോൾ, ഒരുപാട് പേർ എന്നെ ശകാരിച്ചു. ഇയാളുടെ എർത്തായി നടക്കുന്നവന്മാർ രാത്രി വെള്ളം അടിച്ചിട്ട് എന്നെ വിളിക്കും, "ബാദുക്കേ, പറയാൻ നീ ആര്?" എന്നൊക്കെ ചോദിച്ചിട്ട്. ഞാൻ വിളിച്ചവരുടെയൊക്കെ പോടാ പുല്ലേ എന്ന് പറയും. കാരണം ഇത് അനുഭവം കൊണ്ട് പഠിക്കട്ടെ എന്ന് വെച്ചു. ഇപ്പോൾ ഈ പറഞ്ഞ 40 കൺട്രോളറും ഇല്ല, 20 അല്ല, 40 മാനേജരും ഇല്ല, 20 എക്‌സിക്യൂട്ടീവും ഇല്ല, ഒരു പുല്ലനും ഇല്ല ഇപ്പോൾ ബാദുഷയുടെ കൂടെ.

Advertisement

ഒരേസമയം ഒരു സിനിമയെ ഒരാൾ ചെയ്യാൻ പറ്റുള്ളൂ എന്ന നിബന്ധന വന്നപ്പോൾ, വഴിയെ പോകുന്ന സിനിമകളുടെ ഒക്കെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയി, അതിന്റെ പ്രൊഡ്യൂസർ ആയി ഉണ്ടാക്കിയെടുത്ത പേരും പണവും ക്രെഡിബിലിറ്റിയും എല്ലാം നശിപ്പിച്ചു ബാദുഷ. കൊറോണയുടെ പീക്ക് സമയത്ത് ഇദ്ദേഹം സഹപ്രവർത്തകർക്ക് ഒരു തുണിസഞ്ചി നിറയെ അരിയും പലവ്യഞ്ചനങ്ങളും ഒക്കെ സൗജന്യമായി ജില്ലകൾ തോറും കൊണ്ടുകൊടുത്തപ്പോൾ, ഇയാളെ പോലെ ആകണം സിനിമാക്കാർ എന്ന് ഗുഡ് സർട്ടിഫിക്കറ്റ് കൊടുത്ത പൊട്ടനായിരുന്നു ഞാൻ.

വഴിയിൽ കിടന്ന് തേങ്ങ എടുത്ത് ഗണപതിക്ക് അടിക്കുന്ന പോലത്തെ പണിയാണ് ഈ മഹാൻ കാണിച്ചിരുന്നത് എന്ന നഗ്ന സത്യം അക്കാലത്ത് എനിക്ക് മനസ്സിലാക്കാൻ പറ്റിയില്ല. ഞാൻ വിചാരിച്ചു ഇയാൾ വിശാലമായ മനസ്, ഒരുപാട് സിനിമകൾ ചെയ്‌തു, കോടിക്കണക്കിന് രൂപ കയ്യിൽ കിട്ടുന്നത് കൊണ്ട്, സക്കാത്ത് കൊടുക്കും പോലെ കൊടുക്കുന്നതായിരിക്കും എന്നൊക്കെ വിചാരിച്ചു. ഇങ്ങനെ ആവണം മമ്മൂട്ടി അടക്കമുള്ളവരൊക്കെ അന്ന് വാചകം അടിച്ച ആളാണ് ഞാൻ.

Advertisement

പെട്ടെന്ന് മലയാള സിനിമയിലെ സൃഷ്‌ടി-സ്ഥിതി-സംഹാരം മൂർത്തിയായങ്ങ് ബാദുഷ വളർന്നു. ബാദുക്കയെ ആരെങ്കിലും വല്ലതും പറയാൻ ചുണ്ടണക്കിയാൽ, പാതിരാത്രി വിളിച്ച് തെറി പറയാനുള്ള അംഗരക്ഷകരെയും ചാവേറുകളെയും വരെ ബാദുഷ ഉണ്ടാക്കിയെടുത്തു. ഫെഫ്ക്കയിലെ സ്വേച്ഛാധിപതിയായ നേതാവ് ഉണ്ണികൃഷ്‌ണൻ മുന്നോട്ടുവെച്ച പാനലിനെ വിമത പക്ഷം ഉണ്ടാക്കി തോൽപ്പിച്ച് ബാദുക്ക എക്‌സിക്യൂട്ടീവ് പ്രസിഡന്റ് ആയി.

ശരിക്കും പറഞ്ഞാൽ, പിന്നെ കാണുന്നത് ഉണ്ണിയേട്ടൻ ബാദുക്കയോട് സമരസപ്പെട്ടു. എന്റെ കണക്കുകൂട്ടൽ ശരിയാണെങ്കിൽ, ബുദ്ധിമാനായ ഇന്ദ്രൻസിന്റെ ഒഴികെ, ഇവിടെയുള്ള ഉപനടി നടന്മാരുടെ ഒക്കെ ഡേറ്റുകൾ ബാദുക്ക ബ്ലോക്ക് ആക്കി വെച്ച് വിലപേശി. 15,000, 20,000 പറഞ്ഞേ വാങ്ങിയിരുന്ന നടി-നടന്മാരുടെ ഒക്കെ ദിവസ ശമ്പളം കുത്തനെ 30 രൂപ ആക്കി കൊടുത്തു. ഈ ഡേറ്റ് എല്ലാം മാറ്റി ബ്ലോക്ക് വെച്ചിട്ട്, നിങ്ങൾക്ക് ദിവസത്തിന് 30 രൂപ വെച്ച് തരും. എന്ന് പറഞ്ഞ് വാങ്ങി.

Advertisement

എന്നിട്ട് 60,000 രൂപക്ക് മറച്ചു വിറ്റു. ഏത് നടനെയോ നടിയെയോ 10 ദിവസം ഡേറ്റിനായി വിളിച്ചാൽ, പറയുന്ന മറുപടി: "എന്റെ ഡേറ്റ് എല്ലാം ബാദുക്കയുടെ കയ്യിലാണ്." അദ്ദേഹത്തെ വിളിക്കൂ എന്നാണ്. ദോഷം പറയരുതല്ലോ, വിളിച്ചാൽ തേനിൽ പഞ്ചസാര കുറുക്കിയ പോലത്തെ ഒരു മറുപടി ബാദുക്ക പറയും. ഞാൻ ചെയ്‌തു തരാം. ഞാൻ തരാം, നിങ്ങൾ ടെൻഷൻ ഒന്നും അടിക്കണ്ട. 60,000 രൂപയാണ് ഇപ്പോൾ അയാളുടെ റേറ്റ്. 10 ദിവസം വേണമെങ്കിൽ, 6 ലക്ഷം രൂപ തരണം.

അപ്പോൾ നമുക്ക് തോന്നും, എന്തൊരു തങ്കപ്പെട്ട മനുഷ്യൻ. ഇല്ലാത്ത ഡേറ്റ് ഒപ്പിച്ച് തരാനും 10 ദിവസം. 60 എങ്കിൽ 60 പുല്ല്, 75 എങ്കിൽ 75 കൊടുക്കാം എന്ന് പറഞ്ഞ് ബ്ലോക്ക് ആക്കും. അതിൽ 3 ലക്ഷം രൂപ നടനോ നടിക്കോ കിട്ടും. 3 ലക്ഷം രൂപ ബ്ലോക്ക് കൂലി ആയിട്ട് ബാദുക്ക അടിച്ചു മാറ്റും. ഇങ്ങനെ തന്റെ കൊട്ടക്കണക്കിന് ഡേറ്റ് ബാദുക്കക്ക് കിട്ടിയ ഹരീഷ് കണാരനും ബോൾഗാട്ടി ധർമ്മജനും ഒക്കെ വേഗം ഷെഡ്യൂൾ ആയി. അല്ലാന്ന് അവർ രണ്ടുപേരും പറയട്ടെ. അവരും ഷെഡ്യൂൾ ആയ പ്രധാന കാരണം ഇതായിരുന്നു.

Advertisement

ബാദുക്കയിൽ ഹോൾസെയിൽ ആയിട്ട് ഡേറ്റ് കൊടുത്തിട്ട്, ബാദുക്ക അത് ചില്ലറ ചില്ലറ ആയിട്ട് വിറ്റെടുക്കും. അവസാനം മറ്റ് പ്രൊഡ്യൂസർമാരും, മറ്റ് പ്രൊഡക്ഷൻ കൺട്രോളർമാരും, എക്‌സിക്യൂട്ടീവ്മാരും ഒന്നും ഈ രണ്ടെണ്ണത്തിനെയും വിളിക്കാതായി. കാറ്റ് ഉള്ളപ്പോൾ തൂറ്റിയ കണാരന്റെ 20 ലക്ഷം വീട് വെക്കാൻ, സോറി, കൊട്ടാരം പണിയാൻ, വാങ്ങിയ ബാദുക്ക കൊടുത്ത പണം തിരിച്ചു ചോദിച്ച കണാരനെ പറഞ്ഞതൊന്നും മലയാളി മറക്കാറായിട്ടില്ല.

എല്ലാം കഴിഞ്ഞപ്പോൾ, ഒരു പെഗ്ഗിൽ പ്രശ്‌നം അവസാനിപ്പിച്ചു. ജനാർദ്ദനൻ പറഞ്ഞ കണക്ക്, കോംപ്ലിമെന്റ്സ് ആക്കി. 20 ലക്ഷം സ്വാഹ എന്ന് മാത്രമല്ല, ഇനി ബാദുക്കയെ വെച്ച് പടം പിടിക്കാൻ ഇറക്കുന്നവന്മാർക്ക് ഷോക്ക് അടിപ്പിക്കേണ്ട അവസ്ഥ ആയതിനാൽ, കണാരന് ബാദുക്ക അവസരങ്ങൾ കൊട്ടക്കണക്കിന് കൊണ്ട് തട്ടിത്തെറിവന്ന ചിന്തയും ഇനി വേണ്ട. കാരണം ബാദുക്ക ഏതാണ്ട് തീർന്നു. ഇവിടെ നിർമ്മാതാവായിട്ട് മാത്രമേ നടക്കാൻ പറ്റൂ.

ഇവിടെ നിർമ്മാതാക്കൾക്ക് ഒരു സംഘടനയുണ്ട്. എന്റെ സുഹൃത്തായ രാകേഷ് ഒക്കെ നയിക്കുന്ന വലിയൊരു സംഘടനയാണ്. മലയാള സിനിമ എടുത്ത് മറിച്ചു കളയും എന്നൊക്കെ പറയും. ആരെങ്കിലും ഒരു സിനിമ എടുക്കാൻ വന്നാൽ, അവരെ രക്തരക്ഷസിനെ പോലെ ചോര ഊറ്റുന്നവന്മാരെ മാറ്റി നിർത്തണം എന്ന ചിന്ത ഈ സംഘടനയ്ക്ക് ഇല്ല. പകരം, അത്തരക്കാരെ വിളിച്ച് നമ്മുടെ കൂടെ നിർത്തും. ഈ പറഞ്ഞ ബാദുഷ, വെറും ബാദുഷ എന്ന് വിളിച്ചൂടാ. ഡോക്‌ടർ ബാദുഷ സാർ, ദിലീപിനെ നായകനാക്കി, പടം പിടിക്കാനായിട്ട് സത്യനാഥന്റെ തേങ്ങ കൊലയിൽ നിന്ന് എന്തോ ആണ് അതിന്റെ പേര്.

ഒരു കോടി രൂപ, ഒരു സിംഗപ്പൂർ മലയാളിയിൽ നിന്നും വാങ്ങിക്കുന്നു. പടം ഇറങ്ങി. മാസങ്ങൾ കഴിയുമ്പോൾ, ചില്ലി കാശ് മടക്കി കൊടുത്തില്ല. അയാൾ പറയുന്നത്, കൊട്ടാരം പോലത്തെ വീട് വെച്ചും, പ്രിയദർശൻ വിൽക്കാൻ ഇട്ടിരുന്ന രമ്യ ഹർമ്യം വാങ്ങിച്ചും, അടിച്ചുപൊളിച്ച് ജീവിക്കുന്നു. വിദേശത്ത് ജോലി ചെയ്‌ത്‌ കിട്ടുന്ന കാശ്, സിനിമയിൽ മുടക്കാൻ വരുന്നവരെ വലിപ്പിച്ച് ജീവിക്കുന്നവന്മാരെ നിർമ്മാണ സംഘടന മാറ്റി നിർത്തണ്ടേ. പ്രൊഡ്യൂസർമാരുടെ സംഘടന മാറ്റി നിർത്തണ്ടേ. ഇങ്ങനെ വലിപ്പിക്കുന്നവൻ ഇനി സിനിമ ഉണ്ടാക്കണ്ട എന്ന് പറയണ്ടേ.