ഫേസ്ബുക്കിൽ നടിമാരായ ശ്വേത മേനോനും മാലാ പാർവതിയും തമ്മിലുള്ള വാക്ക്പോര് മുറുകുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ നേരിടുന്നവരെ ഒരിക്കലും അമ്മയുടെ തലപ്പത്തേക്ക് വരാൻ അനുവദിക്കില്ലെന്നുള്ള ശ്വേതയുടെ പരാമർശത്തിനെതിരെ മാലാ പാർവതി രംഗത്തെത്തിയിരുന്നു. ആരൊക്കെ അവർ എന്ന് തുറന്ന് പറയാൻ ശ്വേത തയ്യാറാകണമെന്നായിരുന്നു മാല ഫേസ്ബുക്കിൽ കുറിച്ചത്. ഇതിന് തൊട്ട് പിന്നാലെ പോസ്റ്റിന് കമൻ്റുമായി ശ്വേത മേനോൻ എത്തുകയായിരുന്നു.
കുറ്റാരോപിതർ ആരൊക്കെയാണെന്നും, ആരെ സംരക്ഷിക്കാനാണ് ചേച്ചി സുപ്രീം കോടതി വരെ പോയതെന്നും ചേച്ചിക്കല്ലേ ഏറ്റവും നന്നായി അറിയൂ എന്നാണ് ശ്വേത കമൻ്റ് ചെയ്തത്. 'എനിക്കറിയാവുന്ന പേരുകളൊക്കെയും ചേച്ചി ഇതിനകം തന്നെ പറഞ്ഞുകഴിഞ്ഞിട്ടുണ്ട്. https://www.thenewsminute.com/kerala/actor-tells-sc-her-statement-to-hema-committee-was-for-academic-purpose-opposes-fir
I hope you won't delete this comment', എന്നാണ് കമൻ്റിൽ പറയുന്നത്. ഇതിന് മറുപടിയുമായി മാലയും എത്തി.
'ഞാൻ ഹേമ കമ്മിറ്റിയുടെ മുന്നിൽ സംസാരിച്ചത്, പരാതിക്കാരിയായല്ല. അക്കാദികമായാണ്.അങ്ങനെയായിരുന്നു അത് രൂപകൽപ്പന ചെയ്തിരുന്നത്.ആ സമയത്ത്. ഞാൻ പറഞ്ഞ കാര്യങ്ങളിൽ എഫ്ഐആർ എടുത്തു. അത് ആ പെൺകുട്ടിക്ക് താൽപര്യമില്ലാത്ത കാര്യമായിരുന്നു. ആ കുട്ടിയുടെ പേര് പറഞ്ഞത്, ആ പെൺകുട്ടിയുടെ സമ്മതത്തോടെ അല്ലാത്തതിനാൽ, ആ എഫ്ഐആർ ഒഴിവാക്കാനുള്ള ഉത്തരവാദിത്വം എൻ്റെ മേലെയായി. പരാതിക്കാരിയുടെ സമ്മതമില്ലാതെ കേസ് എടുക്കരുത് എന്ന് കോടതി വിധിക്കുകയും ചെയ്തു', മാലാ പാർവതി കമൻ്റിൽ പറഞ്ഞു. പിന്നാലെ ശ്വേതക്കുള്ള മറുപടി എന്ന നിലയ്ക്ക് വിശദമായൊരു പോസ്റ്റും പങ്കുവെച്ചിട്ടുണ്ട്. ആ പോസ്റ്റ് ഇങ്ങനെ 'ഇതാണ് താങ്കളുടെ കമൻ്റിന് മറുപടി. ഡിലീറ്റ് ചെയ്യേണ്ടി വരുന്നത് വസ്തുതകളല്ല, അസത്യങ്ങളാണ്. ഞാൻ ഹേമ കമ്മിറ്റി മുമ്പാകെ സംസാരിച്ചത് പരാതിക്കാരിയായിട്ടല്ല. വിഷയത്തെക്കുറിച്ചുള്ള അക്കാദമികവും ഘടനാപരവുമായ കാഴ്ചപ്പാടാണ് അവതരിപ്പിച്ചത്. അന്നത്തെ നടപടിക്രമവും അങ്ങനെയായിരുന്നു. ഞാൻ പറഞ്ഞ ചില കാര്യങ്ങളെ അടിസ്ഥാനമാക്കി ഒരു FIR രജിസ്റ്റർ ചെയ്യപ്പെട്ടു. എന്നാൽ ആ കേസിൽ പരാമർശിക്കപ്പെട്ട യുവതിക്ക് അത്തരമൊരു ക്രിമിനൽ നടപടി ആവശ്യമുണ്ടായിരുന്നില്ല. അവരുടെ സമ്മതമില്ലാതെ അവരുടെ പേര് ഉപയോഗിക്കപ്പെട്ട സാഹചര്യത്തിൽ, ആ FIR റദ്ദാക്കാൻ ഞാൻ സുപ്രീം കോടതിയെ സമീപിച്ചു. ആരെയെങ്കിലും സംരക്ഷിക്കാനല്ല, പരാതിക്കാരിയുടെ അവകാശം സംരക്ഷിക്കാനാണ്. പരാതിക്കാരിയുടെ സമ്മതമില്ലാതെ ക്രിമിനൽ നടപടി സ്വീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയും അതനുസരിച്ച് നടപടിയുണ്ടാകുകയും ചെയ്തു. അമ്മയിലെ വിവാദങ്ങളിൽ നേരത്തേയും ശ്വേത മേനോനെതിരെ മാലാ പാർവതി വിമർശനം ഉയർത്തിയിരുന്നു. അൻസിബ നാല് പേരെ മതംമാറ്റാൻ ശ്രമിച്ചുവെന്ന ആരോപണം ശ്വേത ഉയർത്തിയെന്ന് മാലാ പാർവതി നേരത്തേ ആരോപിച്ചിരുന്നു. 'അൻസിബയുടെ വിഷയം പറയാൻ ഞാൻ വിളിച്ചപ്പോൾ ശ്വേത എന്നോട് പറഞ്ഞത് അവർ നാലുപേരെ മതം മാറ്റാൻ നോക്കി എന്നാണ്. ഇങ്ങനെ ഒരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്. ധ്രുവീകരണം നടത്തുന്ന വർഗീയവാദം നടത്തുന്ന ,മനുഷ്യരെ ഒന്നായി കാണാൻ പറ്റാത്ത, ജാതിമതങ്ങളെ ഒന്നായി കാണാൻ പറ്റാത്ത കലാകാരന്മാരുടെ ഇടയിൽ ധ്രുവീകരണം നടത്തുന്ന ആൾക്കാരല്ല സംഘടന ഭരിക്കേണ്ടത്', എന്നാണ് മാലാ പാർവതി തുറന്നടിച്ചത്. സാമ്പത്തിക ക്രമക്കേടിന്റെ പേരിലാണ് ശ്വേത പ്രസിഡന്റായ കമ്മിറ്റി താഴെവീണതെന്നും മാലാ പാർവതി പറഞ്ഞിരുന്നു.
അതുകൊണ്ട് "ആരെയൊക്കെയോ സംരക്ഷിക്കാനാണ് സുപ്രീം കോടതിവരെ പോയത്" എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്. പിന്നെ, "Hope you will not delete it" എന്ന് എഴുതിയല്ലോ. ഞാൻ അഭിപ്രായങ്ങൾ ഡിലീറ്റ് ചെയ്യുന്നത് അവ എനിക്ക് അസൗകര്യമുണ്ടാക്കുന്നതുകൊണ്ടല്ല; അസഭ്യവും അപകീർത്തികരവും നിയമവിരുദ്ധവുമായ ഉള്ളടക്കം മാത്രമാണ് നീക്കം ചെയ്യാറുള്ളത്. വസ്തുതകൾക്കും മാന്യമായ അഭിപ്രായവ്യത്യാസങ്ങൾക്കും എന്റെ പേജിൽ എപ്പോഴും ഇടമുണ്ട്', മാലാ പാർവതി കുറിപ്പിൽ പറഞ്ഞു.