'പിഷു എന്ന് വിളിക്കുന്നത് എംഎൽഎമാർക്ക് തന്നെ നാണക്കേട്, അമ്മയെ ശിഥിലമാക്കാൻ ചിലർ ശ്രമിക്കുന്നു'; ശാന്തിവിള

അമ്മ സംഘടനയുമായി ബന്ധപ്പെട്ട വിഷയത്തിൽ വീണ്ടും പ്രതികരണവുമായി സംവിധായകൻ ശാന്തിവിള ദിനേശ് രംഗത്ത്. ശ്വേതാ മേനോൻ ഉൾപ്പെടെയുള്ള ഭാരവാഹികളെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം വിമർശിച്ചത്. ജനറൽ ബോഡിക്ക് മുന്നിൽ രാജിവച്ചു പോയവർക്ക് പിന്നീട് തിരിച്ചുകയറാൻ കഴിയില്ലെന്ന് അഡ്‌ഹോക് കമ്മിറ്റിക്ക് അറിയില്ലേ എന്നും ശാന്തിവിള ദിനേശ് ചോദിച്ചു.

Advertisement

ശാന്തിവിള ദിനേശിന്റെ വാക്കുകൾ

നമ്മൾ ഒരാളെ മാന്യനാണ്. അഭിമാനമുള്ള ആളാണ്. ന്യായവും നീതിയും നോക്കുന്ന ആളാണ്. എന്നൊക്കെ അയാളുടെ പൊതു സ്വഭാവം കാണുമ്പോൾ അങ്ങനെ ചിന്തിക്കും. ഈ പറഞ്ഞ കക്ഷിയുടെ ഒറിജിനൽ സ്വഭാവം പുറത്തുവരുമ്പോഴാണ്. അയ്യോ, ഇത് ഒരു കൂതറ സെറ്റപ്പ് ആയിരുന്നോ എന്ന് നമ്മൾ ചിന്തിക്കുന്നത്. അച്ഛന്റെ പ്രായമുള്ള ഒരു മുതുക്കളവൻ എംപി, വള്ളംകളി ഉദ്ഘാടനത്തിന് വന്നപ്പോൾ, പിന്നിൽ അമർത്തിയത് ക്യാമറകൾ പിടിച്ചിട്ടും, ആ വിഷയം വെച്ച് പ്രശ്‌നങ്ങൾ ഉണ്ടാക്കാതെ, വളരെ മാന്യമായി പോയപ്പോൾ, ശ്വേത മേനോനോട് എനിക്ക് ഒരുപാട് മതിപ്പ് തോന്നി.

Advertisement

കമ്പി പടങ്ങളിൽ അഭിനയിച്ചു, എന്നൊക്കെ പറഞ്ഞ്, ഒരു ഞരമ്പൻ കോടതിയിൽ പോയപ്പോഴും, ശ്വേതയാണ് ശരി എന്ന പക്ഷത്തായിരുന്നു ഞാൻ. നമ്മൾ പ്രോഗ്രാം ചെയ്‌തിട്ടുണ്ടല്ലോ, ഏതൊക്കെയോ അലവലാതികൾ കൊടുത്ത കേസിൽ, അമ്മ ഭരണസമിതി ആടിയുലയുകയും, മോഹൻലാൽ അടക്കമുള്ള 17 അംഗങ്ങളും രാജിവെച്ച് പോവുകയും, മാസങ്ങൾക്ക് ശേഷം തിരഞ്ഞെടുപ്പ് വന്നപ്പോൾ, ചിലരുടെ താൽപര്യപ്രകാരം, വനിതകൾ മത്സരിക്കാൻ വന്നപ്പോൾ, വനിതകൾ വരട്ടെ, ദേവനും ജഗദീഷും ബാബുരാജും ഒക്കെ മാറികൊടുക്കട്ടെ എന്ന പക്ഷക്കാരനായിരുന്നു ഞാൻ.

ഭരണം കിട്ടി, ഭരിക്കാൻ തുടങ്ങിയപ്പോൾ മനസ്സിലായി, ഈ കയറിയ 17 എണ്ണം ചുക്കിനും ചുണ്ണാമ്പിനും കൊള്ളില്ല. മോഹൻലാൽ അടക്കം, ഈ അവസ്ഥയിൽ അമ്മയെ കൊണ്ട് എത്തിച്ചല്ലോ എന്ന് പലപ്പോഴും എനിക്ക് തോന്നി. ജയിച്ച 17 എണ്ണത്തിൽ സ്വന്തമായി നട്ടലുള്ള ഒന്നിനെയും അത് എനിക്ക് കാണാൻ കഴിഞ്ഞില്ല. കേസിലെ പ്രതികളും, അപ്പൊ കാണുന്ന അപ്പാ എന്ന് വിളിക്കുന്നവരും, തമ്മിൽ തമ്മിൽ പാര പടിയുന്നവരും, ഒക്കെ ആയിരുന്നു ജയിച്ച 17 എണ്ണം എന്ന് ഓരോ നാൾ കഴിയുമ്പോഴും നമുക്ക് മനസ്സിലാകുമായിരുന്നല്ലോ.

Advertisement

കണക്കപ്പിള്ളയും സെക്യൂരിറ്റിക്കാരനും ഒക്കെയാണ് ഈ കഴിഞ്ഞ 10 മാസത്തോളം അമ്മ ഭരിച്ചത്. കൂടെ ഭരിക്കുന്നവളെ ശപിക്കാനും, തെറി പറയാനും, മതഭ്രാന്തി എന്ന് വിളിക്കാനും, അറക്കുന്ന തെറികൾ പെണ്ണിന്റെ മുഖത്ത് നോക്കി വിളിക്കാനും മാത്രം അറിയാവുന്ന കൂട്ടരായിപ്പോയി. കഴിഞ്ഞ 10 മാസം അമ്മ ഭരിച്ച മഹതികൾ, അവരെ നിയന്ത്രിക്കാൻ അറിയാത്ത പെൺകോലങ്ങൾ, ഒടുവിൽ തല്ല് കിട്ടും എന്ന് ഉറപ്പായപ്പോൾ, ജനറൽ ബോഡിയിൽ പരസ്യമായി 17 പേരും ഞങ്ങൾ ഇതാ രാജിവെക്കുന്നു എന്ന് പറഞ്ഞ് പുറത്തിറങ്ങിയിട്ട്, അമ്മയിൽ നിന്നേ പോകുന്നു എന്ന് വിളിച്ചു കൂവി വീമ്പ് പറഞ്ഞിട്ടാണ് ശ്വേത പോയത്.

Advertisement

പകരം, ജനറൽ ബോഡി ഒരു അഡ്‌ഹോക് കമ്മിറ്റിയെ ഭരണം ഏൽപ്പിക്കുന്നു. അവരെല്ലാം ഒന്ന് ചിട്ടയാക്കിയിട്ട്, നാലു മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് എന്ന് തീരുമാനിക്കുന്നു, ചായയും കുടിച്ചു പോകുന്നു. ഈ കളികൾക്ക് പിന്നിൽ, രാജിവെച്ചവർക്ക് ഉപദേശം കൊടുക്കാൻ, ഒരു സ്ഥിരം വ്യവഹാരി ഉണ്ട് എന്നുള്ള കാര്യം 100% ഞാൻ ഉറപ്പു പറയുന്നു. ആ വ്യവഹാരി ഉണ്ടെന്ന് ഞാൻ പറയാൻ കാര്യം, അന്നദാനം എത്തിക്കാനുള്ള വകയില്ലാത്ത അമ്പലത്തിൽ നിന്ന് 75 ലക്ഷം രൂപ സ്പോൺസർ ചെയ്‌ത നാടാണ് ഇവിടെ.

പലതരം പോലെ, കളിക്കാൻ അറിയാവുന്ന ഒരു ഏജന്റ് ആണ് ഈ വ്യവഹാരി. അയാൾ അമ്മയെ ശിഥിലമാക്കാനുള്ള വഴികൾ, രാജിവെച്ചവർക്ക് ഉപദേശിക്കുന്നു. രാജി വാക്കാലല്ലേ പറഞ്ഞുള്ളൂ, കത്ത് കൊടുത്തിട്ടില്ല. തലപ്പത്തുകാരി മാത്രം കൊടുത്തില്ല. പിന്നാലെ ഐക്യം പ്രഖ്യാപിച്ചവർ അറിയാതെ, മെയിൽ ചെയ്‌തുപോയി. ആ രണ്ട് രാജിയും സ്വീകരിക്കും. രണ്ടും പുറത്തായി. സൂത്രധാരക ഇപ്പോൾ വീണ്ടും അകത്തായി എന്നാണ് പറയുന്നത്.

Advertisement

ഞാൻ രാജിവെക്കില്ല, ഞാൻ തന്നെ പ്രസിഡന്റ്. അഡ്‌ഹോക് കമ്മിറ്റി എന്തോന്ന് കോപ്പ് എന്നൊക്കെയാണ് അവർ പറയുന്നത്. ഏത് കമ്മിറ്റിയെക്കാളും, അപ്പോൾ ബോഡി എന്ന് പറയുന്നത് ജനറൽ ബോഡിയാണ്. അവിടെ രാജിവെച്ച് പോയവർക്ക്, തിരിച്ചുവരാൻ ഒരു കോടതിയും കൊടുക്കില്ല. അത് തുറന്നു പറയാൻ, അഡ്‌ഹോക് കമ്മിറ്റി തലവൻ എംഎൽഎ പോലും തയ്യാറല്ല. അയാൾ ഇപ്പോൾ ഒരു ഫോണിൽ സംസാരിക്കുന്നത് കേട്ടാൽ, എന്തൊരു ഭവ്യതയിലാണ് സംസാരിക്കുന്നത്.

ഒരു എംഎൽഎ അല്ലേ, അയാളെ വിളിക്കുന്നത് പിഷു, പിഷു എന്നാണ്. ഏറ്റവും കുറഞ്ഞത്, പിഷുവും സംക്രാന്തിയും ഒന്നും ഇല്ല. അതൊക്കെ വീട്ടിൽ, എംഎൽഎ എന്നെങ്കിലും എന്നെ വിളിക്കണം എന്ന് അയാൾ പറയുന്നുമില്ല. പിഷു എന്ന് വിളിക്കുന്നത് കേട്ട് നിൽക്കുന്നു. നാണക്കേടാണ് കേട്ടോ, എംഎൽഎമാർക്ക്. നിങ്ങളെ പിഷു ഓണം സംക്രാന്തി എന്നൊക്കെ വിളിക്കുമ്പോൾ, അങ്ങനെയൊന്നും എന്നെ വിളിക്കരുത്. എംഎൽഎ എന്ന് വിളിക്കണം, കേട്ടോ, ഏറ്റവും കുറഞ്ഞത് എന്നയാൾ പറയണം.

Advertisement

ജനറൽ ബോഡിയിൽ രാജിവെച്ച് പോയവർക്ക്, ആ സ്ഥാപനത്തിൽ കയറാനാവില്ല എന്ന ബാലപാഠം പോലും, ഇതിന്റെ തലവനായ എംഎൽഎക്ക് അറിയില്ല. കൂടെയുള്ള മുൻ മന്ത്രി പറഞ്ഞു കൊടുത്തതുമില്ല. ഞാൻ പറയുന്നത് എത്രയും വേഗം ഹൈക്കോടതിയിൽ ചെന്ന്, ഈ വിഷയത്തിന് പെട്ടെന്ന് ഒരു സ്‌റ്റേ വാങ്ങണം. അതാണ് എംഎൽഎ ചെയ്യേണ്ടത്.

രാജിവെച്ചില്ല എന്ന് പറയുന്നവർക്ക്, പിന്നിൽ ഞാൻ നേരത്തെ പറഞ്ഞ സൂത്രധാരകനായി, ഒരു ദല്ലാൾ കച്ചവടക്കാരൻ ഉണ്ട്, സാറേ വിഷ സർപ്പമാണ്, അതുകൊണ്ട് ഈ കൂട്ടരെ പരസ്യമായി ജനറൽ ബോഡിയിൽ തള്ളക്ക് വിളിച്ചിട്ട് ഇറങ്ങിപ്പോയ കൂട്ടരെ, അമ്മയുടെ ഗേറ്റിനകത്ത് കയറാൻ പാടില്ല എന്ന് പറഞ്ഞ് ഒരു ഇൻജക്ഷൻ ഓർഡർ വാങ്ങണം. എന്തുകൊണ്ടോ അത് പിഷുവിനും അറിയില്ല, സംക്രാന്തിക്കും അറിയില്ല. അതാണ് വേഗം ചെയ്യേണ്ടത്.