'മഞ്ജു വാര്യരുടെ മകളുടെ ജീവിതം വച്ച് വിലപേശുന്നു, അത് തുറന്നുപറഞ്ഞ എന്നെ 7 വർഷമായി വേട്ടയാടുന്നു'; സനൽകുമാർ

മലയാളത്തിലെ അറിയപ്പെടുന്ന ഒരു സംവിധായകനാണ് സനൽ കുമാർ ശശിധരൻ. അന്താരാഷ്ട്ര അംഗീകാരങ്ങൾ വരെ നേടിയ ഒട്ടേറെ ചിത്രങ്ങൾ ഒരുക്കിയ അദ്ദേഹത്തിന്റെ കരിയർ പക്ഷെ ഇപ്പോൾ അത്ര നല്ല നിലയിലല്ല. വ്യക്തിജീവിതത്തിലെ ചില പ്രശ്‌നങ്ങളാണ് അതിന് കാരണമായി വിലയിരുത്തുന്നത്. അതിനെ കുറിച്ച് ഇപ്പോൾ തുറന്ന് സംസാരിക്കുകയാണ് സനൽകുമാർ ശശിധരൻ. പത്രസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

Advertisement

സനൽകുമാർ ശശിധരന്റെ വാക്കുകൾ

ഞാൻ ഏഴ് സിനിമ ചെയ്‌തിട്ടുണ്ട്? എല്ലാ സിനിമയ്ക്കും അവാർഡ് കിട്ടിയിട്ടുണ്ട്. 5 കേരള സംസ്ഥാന അവാർഡ് കിട്ടിയിട്ടുണ്ട്, ഒരു 20 ഇന്റർനാഷണൽ ഫിലിം ഫെസ്‌റ്റിവൽ അവാർഡ് കിട്ടിയിട്ടുണ്ട്. കഴിഞ്ഞ ഒരു 7 വർഷമായിട്ട് എന്റെ ലൈഫ് ശരിക്കും ബുദ്ധിമുട്ടിലാണ്. ഇത് ഞാൻ ഇപ്പോൾ പറയുന്നത്, നിങ്ങളിൽ മനുഷ്യത്വമുള്ള പത്രപ്രവർത്തകർ, ദയവായി ഹൃദയത്തിലേക്ക് എടുക്കണം. കാരണം എന്റെ ഈ വിഷയം ഒരു മനുഷ്യത്വ പ്രശ്‌നമാണ്, മാനുഷിക പ്രശ്‌നമാണ്.

Advertisement

2019-ൽ ഞാൻ ഒരു സിനിമ ചെയ്‌തു, കയറ്റം എന്ന് പറഞ്ഞിട്ട്, ഒരു മഞ്ജു വാര്യർ ആയിരുന്നു അഭിനയിച്ചത്, കോ-പ്രൊഡ്യൂസ് ചെയ്‌തത്. ആ സിനിമ പുറത്തുവന്നില്ല. അപ്പോൾ ഞാൻ അന്വേഷിച്ചപ്പോൾ, ഞാൻ അവരെ കാണാൻ ശ്രമിച്ചപ്പോൾ, എനിക്ക് മനസ്സിലാകുന്നു, മഞ്ജു വാര്യർ സ്വന്തം കൺട്രോളിൽ അല്ല എന്ന് മനസിലാകുന്നു. അപ്പോൾ ഇത് ഞാൻ പുറത്തു പറഞ്ഞതിന്റെ പേരിൽ, കഴിഞ്ഞ 7 വർഷമായിട്ട് ഞാൻ വേട്ടയാടപ്പെടുകയാണ്. ജീവിക്കാൻ അനുവദിക്കുന്നില്ല.

എന്റെ വീടിന്റെ ലേലം ആയിരുന്നു. എന്റെ കരിയർ തകർന്നു, മനുഷ്യൻ എന്നുള്ള നിലയിൽ ആത്മാഭിമാനം പോലും തകർക്കുന്ന രീതിയിലായിരുന്നു കഴിഞ്ഞ 7 വർഷമായിട്ട് എന്റെ ലൈഫിനെ. എല്ലാം, എല്ലാം. അതായത്, ഇന്നത്തെ ഒരു കാര്യം. പത്രങ്ങൾ പോലും , പത്രമാധ്യമ സ്ഥാപനങ്ങൾ പോലും ഇതിനെ ഇരുട്ടിലേക്ക് കൊണ്ട് തള്ളാൻ വേണ്ടി ശ്രമം നടത്തുന്നുണ്ട്.

Advertisement

എനിക്കെതിരെ മഞ്ജു വാര്യർ കൊടുത്തിരിക്കുന്ന പരാതി എന്ന് പറയുന്നത്, ഞാൻ പ്രണയം പറഞ്ഞു, ശല്യം ചെയ്‌തു എന്നാണ്. 2022-ലാണ് ആ പരാതി കൊടുത്തിരിക്കുന്നത്. അതിനുശേഷം അമേരിക്കയിലേക്ക് പോയി. അവിടെ എനിക്ക് ഇവിടെ ജീവിക്കാൻ പറ്റാത്തത് കൊണ്ട്, അമേരിക്കയിലേക്ക് പോയി. അമേരിക്കയിൽ ഈ പോയ സമയത്ത്, ഞങ്ങൾ പരസ്‌പരം സംസാരിക്കുന്നുണ്ടായിരുന്നു. അപ്പോൾ അവർ എന്നോട് പറഞ്ഞത്, അവിടെ ഒരു തടവറയിലാണെന്നും, അവരുടെ മകളുടെ ലൈഫ് വെച്ചിട്ട് വിലപേശുകയാണെന്നും.

അതുകൊണ്ടാണ് ഈ കേസിനെ പറ്റി അവർക്കൊന്നും അറിയില്ല. എന്നൊക്കെ ഇവർ പറഞ്ഞിട്ടുണ്ട്. ഞാൻ അത് പുറത്തു പറഞ്ഞിട്ടുണ്ട്. വോയിസ് റെക്കോർഡ് പുറത്തു വിട്ടിട്ടുണ്ട്. ഇത് ടേക്ക് അപ്പ് ചെയ്യണം എന്ന് പറഞ്ഞിട്ട്, പത്രങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. പരാതി കൊടുത്തിട്ടുണ്ട്. ഈ പരാതികൾ ഒന്നും തന്നെ അന്വേഷിച്ചിട്ടില്ല. ഒരു പരാതിയും അന്വേഷിച്ചിട്ടില്ല. ഞാൻ 2022-ൽ തിരിച്ച് നാട്ടിലേക്ക് വന്നപ്പോൾ, ബോംബേ വിമാനത്താവളത്തിൽ വെച്ചിട്ട്, എന്നെ തടഞ്ഞു നിർത്തി.

Advertisement

എനിക്ക് എതിരെ ഒരു രേഖയും ഇല്ല എന്നെ തടഞ്ഞു നിർത്തി. എന്തിനാണെന്ന് ചോദിക്കുമ്പോൾ, അറിയില്ല. ഞാൻ പത്രക്കാരെ അറിയിച്ചതുകൊണ്ട്, സത്യം പറഞ്ഞാൽ നിങ്ങൾ 2 തവണ എന്റെ ജീവൻ രക്ഷിച്ചു. അതിൽനന്ദിയുണ്ട്. പത്രക്കാരെ അറിയിച്ചതുകൊണ്ട്, ഇത് ഞാൻ പറഞ്ഞതുകൊണ്ട്, എന്നെ അവിടെ നിന്ന് കേസിൽ അറസ്‌റ്റ് ചെയ്‌തു. ഇവിടെ കൊണ്ടുവന്നു. എന്നെ സ്വന്തം ജാമ്യത്തിന് വിട്ടയക്കുകയാണ് ചെയ്‌തത്‌. ആ കേസിൽ ഇപ്പോൾ ഒരു വർഷം കഴിഞ്ഞു. ഇതുവരെ എനിക്ക് ഒരു അന്വേഷണവും നടത്തിയിട്ടില്ല. ഞാൻ ഈ കേസ് അന്വേഷിക്കണം.

ഞാൻ എന്തെങ്കിലും കുറ്റം ചെയ്‌തിട്ടുണ്ടെങ്കിൽ, എന്നെ പിടിച്ചു അകത്തിടണം എന്നാണ് ആവശ്യപ്പെടുന്നത്. ഞാൻ എന്തെങ്കിലും കുറ്റം ചെയ്‌തിട്ടുണ്ടെങ്കിൽ, അന്വേഷിക്കണം, ശിക്ഷിക്കണം. അതുപോലെ, ഞാൻ കൊടുത്തിട്ടുള്ള പരാതിയുണ്ട്, എനിക്കെതിരെ ഒരു മാഫിയ നിലനിൽക്കുന്നുണ്ട്, ഞാൻ കൊടുത്ത പരാതി കഴിഞ്ഞ സർക്കാരോ ഈ സർക്കാരോ ഒന്നും അന്വേഷിക്കുന്നില്ല. ആഭ്യന്തര വകുപ്പിൽ നിന്ന് ആ പരാതി മുക്കിയെന്നാണ് ഞാൻ അറിഞ്ഞത്.

Advertisement

ഈ വിഷയം ആരും സംസാരിക്കാതെ ഇല്ലാതായി പോവുമോ എന്നതാണ് എന്റെ ചോദ്യം. നാളെ ഞാൻ മരിച്ചുപോയെങ്കിൽ, ഈ ചോദ്യം ഇല്ലാതാകുമോ? അത് വേറെ ആരെങ്കിലും ചോദിക്കുമോ, എന്ന് എനിക്ക് അറിയില്ല. കാരണം എല്ലാവർക്കും പേടിയാണ്. എല്ലാവർക്കും അറിയാം, ഇങ്ങനെ ഒരു സംഭവം നടക്കുന്നു എന്നുള്ള കാര്യം എല്ലാവർക്കും അറിയാം. പേടിയാണ്.