'അമ്മയിലെ പ്രശ്‌നങ്ങൾ വിഷമമുണ്ടാക്കി, നിനക്കൊക്കെ ഇത് മതിയാക്കി പോയി ചത്തൂടേ എന്ന് ചിലർ ചോദിച്ചു'; നന്ദു

മലയാളത്തിലെ മികച്ച നടന്മാരിൽ ഒരാളാണ് നന്ദു എന്ന നന്ദലാൽ കൃഷ്‌ണമൂർത്തി. സ്‌പിരിറ്റ്‌ എന്ന ചിത്രത്തിലെ പ്ലംബർ മണിയൻ എന്ന കഥാപാത്രമാണ് അദ്ദേഹത്തിന്റെ അഭിനയത്തിന്റെ ആഴം പ്രേക്ഷകരെ ബോധ്യപ്പെടുത്തിയത്. ഇപ്പോഴിതാ അമ്മ സംഘടനയിലെ പ്രശ്‌നങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് നന്ദു. കാൻ ചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Advertisement

നന്ദുവിന്റെ വാക്കുകൾ

രാജു സിനിമയിൽ വരുന്നതിന് മുമ്പ് തന്നെ എനിക്ക് അറിയാം, സുകുമാരൻ സാറുമായിട്ടും നല്ല ബന്ധമായിരുന്നു. അദ്ദേഹത്തിന്റെ കൂടെ ഞാൻ രണ്ട് സിനിമകൾ മാത്രമേ ചെയ്‌തിട്ടുള്ളൂ: അയിത്തം സിനിമ, അത് ഷൂട്ട് ചെയ്യുന്ന സമയത്ത് മിക്ക ദിവസവും വൈകുന്നേരങ്ങളിൽ അദ്ദേഹത്തിന്റെ മുറിയിലാണ്. അവിടെ ഭയങ്കര മദ്യപാന സദസ്സ് നടക്കും, ഒരുപാട് ആൾക്കാരുണ്ട്, വേണുചേട്ടനും ഒക്കെ കാണും.

Advertisement

എന്റെ രണ്ടാമത്തെ സിനിമയാണ്, ഞാൻ അപ്രന്റിസ് ആയിട്ട് ഞാനും ഉണ്ട് സൈഡിൽ, സോഡയൊക്കെ പൊട്ടിക്കാനും പിടിക്കാനും ഒക്കെ ആയിട്ട്. ഞാൻ വെള്ളമൊന്നും അടിക്കില്ല. വെള്ളം അടിക്കും ഞാൻ, പക്ഷേ അവരുടെ കൂടെ ഒന്നും അടിക്കില്ല. അപ്പൊ അങ്ങനെയൊക്കെ. അപ്പൊ ആ ഒരു സ്നേഹബന്ധം. പിന്നെ ഇവരൊക്കെ തിരുവനന്തപുരത്തുള്ളവരാണ്, എന്റെ വീട്ടിലെ പല ആൾക്കാരുമായിട്ട് നല്ല പരിചയം. എന്റെ അമ്മാവനെയൊക്കെ വളരെ നന്നായിട്ട് അറിയാവുന്ന വ്യക്തികളാണ് ഇവരൊക്കെ.

അപ്പൊ അങ്ങനെ ഒരു ഇതുണ്ട്. അപ്പൊ മല്ലിക ചേച്ചി ആയിട്ട് ഞാനും ഇടയ്ക്ക് ഞാനും വൈഫും കൂടെ ഇടയ്ക്കിടയ്ക്ക് മല്ലിക ചേച്ചിയെ വിളിക്കും. ചേച്ചി നന്ദു വാ എന്ന് പറഞ്ഞ് വിളിക്കും. ചേച്ചി, ഞങ്ങളെയും വിളിച്ചുകൊണ്ട് നല്ല ഹോട്ടലിൽ അവിടെയൊക്കെ പോയി നല്ല ആഹാരം കഴിക്കും. അപ്പൊ ഇന്ദ്രൻസ് ഉണ്ട്. രാജു അന്ന് ഓസ്ട്രേലിയയിൽ പഠിക്കുന്നു. അപ്പൊ അങ്ങനെയൊക്കെ ആ കാലം. അപ്പൊ രാജു വരുമ്പോൾ കാണാറുണ്ട്. അവിടെ ചെല്ലുമ്പോൾ രാജു അന്ന് മെല്ലിച്ച സുന്ദരക്കുട്ടൻ. അയാൾ യാദൃശ്ചികമായിട്ടാണ് സിനിമയിൽ വന്നത്.

Advertisement

അപ്പൊ അങ്ങനെ ആ കുടുംബവുമായിട്ട് നല്ലൊരു സ്നേഹബന്ധം ഉണ്ടായിരുന്നു. ഇപ്പോഴും ആ സ്നേഹബന്ധം അങ്ങനെ നിലനിൽക്കുന്നു. അതുകൊണ്ട് തന്നെ രാജു ഒരു ചാൻസ് കിട്ടിയാൽ തീർച്ചയായിട്ടും എന്നെ വിളിക്കാറുണ്ട്. വലിയ സ്നേഹമാണ്. എപ്പോ വേണമെങ്കിലും വിളിച്ചാൽ, എപ്പോ വിളിച്ചാലും ഫോൺ എടുക്കും. ഞാൻ പക്ഷെ വിളിക്കാറില്ല. ഞാൻ മെസ്സേജ് അയക്കും, രാജു ആർ യു ഫ്രീ ടു ടോക്ക് എന്ന് പറഞ്ഞാൽ, യെസ് ചേട്ടാ എന്ന് പറഞ്ഞാൽ ഞാൻ വിളിക്കും.

ഇല്ലെങ്കിൽ ഞാൻ വിളിക്കില്ല. അപ്പൊ രാജു ഇന്ന പടം വേണം എന്ന് പറഞ്ഞ് എന്തെങ്കിലും ഉണ്ടെങ്കിൽ, ആ നോക്കട്ടെ ചേട്ടാ, തീർച്ചയായിട്ടും എന്തെങ്കിലും ചെയ്യാം എന്ന് പറഞ്ഞു. അപ്പൊ അങ്ങനെ ഉള്ള ഒരു ബന്ധമാണ്. അതിനെ ഒരു കോട്ടവും കളങ്കവും വരുത്താതെ പോകുന്നു എന്നുള്ളതേ ഉള്ളൂ. ഞാൻ മെസ്സേജുകൾ ഒക്കെ പലർക്കും അയക്കാറുണ്ട്. പക്ഷേ ഈ സിനിമയിലുള്ള അങ്ങനെ ചുമ്മാ ദിവസവും മെസ്സേജ് അയച്ച് ആരെയും ശല്യപ്പെടുത്താൻ പോകാറില്ല.

Advertisement

ലൂസിഫറിൽ 100 ശതമാനം ഞാൻ ചാൻസ് ചോദിച്ചാണ് വാങ്ങിച്ചത്. ഞാൻ പറഞ്ഞു, രാജുവിനെ കണ്ടപ്പോൾ പറഞ്ഞു, രാജു ഈ സിനിമ ചെയ്യുകയാണ് എന്ന് അറിഞ്ഞു. എനിക്കൊരു സീൻ തരണം, നിങ്ങൾ ഒരു പടം ഡയറക്‌ട് ചെയ്യുമ്പോൾ അതിൽ വേണം. ചേട്ടാ, ഒന്നുമില്ല ചേട്ടാ എന്ന് പറഞ്ഞു, വേഷം ഞാൻ ചേട്ടന് അതിനകത്ത് ഒരു സാധനവുമില്ല.

എനിക്ക് ഒരു സീൻ മതി. നടന്നു പോയാൽ മതി. നിങ്ങൾ അവിടെ അദ്ദേഹം വേറെ സംസാരിക്കുമ്പോൾ ഞാൻ സൈഡിൽ കൂടെ ഇങ്ങനെ നടന്നു പോകുന്ന ഒരു സാധനം മതി. നിങ്ങളുടെ ഫിലിമിനകത്ത് ഫ്രെയിമിൽ ഞാൻ വരണം. അത് എന്റെ ഒരു ആഗ്രഹം. നിങ്ങൾ ആദ്യത്തെ സിനിമയാണ്. ശരി, നോക്കട്ടെ ചേട്ടാ എന്ന് പറഞ്ഞു. അങ്ങനെ ഒരു ദിവസം എന്നെ വിളിച്ചിട്ട് പറഞ്ഞു, ചേട്ടാ, ഒരു സംഭവം ഉണ്ട്, ചെറിയ സാധനമാണ്. അത് ചെയ്യാം ചേട്ടാ എന്ന് പറഞ്ഞു.

Advertisement

രണ്ടു ദിവസം ഒക്കെ ഉള്ളൂ എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു, ഒരു കുഴപ്പവുമില്ല, സന്തോഷം എന്ന് പറഞ്ഞു. അങ്ങനെയാണ് ഷൂട്ടിങ്ങിലൂടെ ചെല്ലുന്നത്. അപ്പൊ ശരിക്കും ശകലം ഉണ്ടായിരുന്നെങ്കിലും ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രം ആയിരുന്നു. കാര്യം ഒരു അപ്പൊ പിന്നെ അത് രാജുവിന്റെ ഒരു കഴിവ് കൊണ്ടും ആ കഥാപാത്രം അങ്ങനെയൊക്കെ ആക്കി, അത് മുരളിയും എഴുതിയത് അങ്ങനെ ആയിരിക്കാം. അത് ചെയ്‌തു. പക്ഷേ ആ സിനിമയിൽ ഷൂട്ട് ചെയ്യാനായിട്ട് ആദ്യമായിട്ട് ഞാൻ ചെല്ലുന്നത്, അദ്ദേഹം മരിച്ചു കിടക്കുന്ന അതാണ്.
അതെ, ഡിഡി റിട്രീറ്റിലെ ക്ലബ്ബിലാണ് ഷൂട്ട് ചെയ്യുന്നത്. അപ്പൊ ഞാൻ രാവിലെ അവിടെ ചെല്ലുമ്പോൾ, ലാലേട്ടന്റെ ഒക്കെ ഷോട്ടുകൾ എടുത്തു കഴിഞ്ഞു.

Advertisement

അപ്പൊ ലാലേട്ടൻ അവിടെ ഒരു മുറിയിൽ ഇരിപ്പുണ്ട്. ഞാൻ അടുത്ത് ചെന്ന്, ആ എവിടെയായിരുന്നു സാർ? ഇപ്പോഴാണോ വരുന്നേ? എന്നൊക്കെ ചോദിച്ചു. ഞാൻ പറഞ്ഞു, എനിക്കിപ്പോൾ വന്നാൽ എന്ന് പറഞ്ഞു. തനിക്ക് ഈ സിനിമയിൽ തന്റെ കഥാപാത്രം എന്താണെന്ന് അറിയാമോ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു, എനിക്ക് അറിഞ്ഞുകൂടാ. രാജു പറയാം എന്ന് പറഞ്ഞിട്ടുണ്ട്. ഈ സിനിമയിൽ ആകെക്കൂടെ നല്ല മനസ്സുള്ള ഒരേ ഒരുത്തൻ താനാണ്. ബാക്കി എല്ലാം കുഴപ്പക്കാരാണെന്ന് ലാലേട്ടൻ പറഞ്ഞു.

അമ്മ സംഘടനയെ കുറിച്ചുള്ള കാര്യങ്ങളിൽ സ്വാഭാവികമായിട്ടും നല്ല വിഷമം ഉണ്ടെന്ന് പറഞ്ഞു കഴിഞ്ഞാൽ, ഈ നാട്ടുകാരുടെ തെറിവിളി കേൾക്കുമ്പോഴാണ് വിഷമം കൂടുന്നത്. അങ്ങനെ ഒരു അവസ്ഥയിലേക്ക് കൊണ്ട് എത്തിച്ചല്ലോ എന്നുള്ളതാണ്. അത് ചിലർ നിനക്കൊക്കെ, ഇതൊക്കെ മതിയാക്കി പോയി ചത്തൂടേ എന്നൊക്കെ ചോദിച്ച്, അങ്ങനത്തെ രീതിയിലുള്ള കമന്റുകൾ ഒക്കെ വരുമ്പോൾ . എന്തിനാണ് ഈ ആളുകൾക്ക് അടിക്കാൻ വേണ്ടി ചെന്ന് നിന്ന് കൊടുക്കുന്നത് എന്നുള്ളതാണ്.

എത്രയോ നല്ല പ്രവർത്തികൾ ഈ പറയുന്ന ആൾക്കാർ ആരും മനസിലാക്കാത്ത 10, 125 പേർക്ക് മാസം 5000 വെച്ച്, 5000 പോയിട്ട് 500 രൂപ കിട്ടാതെ കിടന്ന് കഷ്‌ടപ്പെടുന്ന ആൾക്കാരുണ്ട്. 5000 രൂപ വെച്ച് കൊടുക്കുന്നില്ല. ഇതൊക്കെ മതിയാക്കി കൂടെ, ഇത് കെട്ടിവെച്ച് പൂട്ടിക്കൂടെ എന്നൊക്കെ പറയുമ്പോൾ, എത്ര പേരുടെ, എത്ര പേരുടെ ഇത് കിട്ടി മരുന്ന് വാങ്ങിക്കുന്ന എത്ര പേരുണ്ടെന്ന് അറിയാം. അവർക്കൊക്കെ, അവരുടെയൊക്കെ ഒരു അവസ്ഥ ആലോചിച്ച് നോക്കൂ.

അപ്പൊ, ഇതൊക്കെ കേൾക്കുമ്പോൾ, ഇത്തരം കമന്റുകൾ കേൾക്കുമ്പോൾ, എന്തിനാണ് ഇങ്ങനെ ഒരു കമന്റ് ഇവരെക്കൊണ്ട് പറയിക്കാൻ വേണ്ടിയിട്ട് ഇത്രയും ചെയ്‌തു വെച്ചത് എന്നുള്ള ഒരു തോന്നൽ ഉണ്ടാകും. അതൊക്കെ പല പല കാരണങ്ങൾ കൊണ്ട് ഉണ്ടായ പ്രശ്‌നങ്ങളാണ്. അത് എന്ത് കാരണം എന്നൊന്നും എനിക്ക് ഒന്നാമത് തെളിച്ച് അറിയില്ല. അറിയാവുന്ന കാര്യങ്ങൾ നമുക്ക് പറയാനൊന്നും ഒന്നുമില്ല. അതൊക്കെ സംഘടനയ്ക്ക് അകത്ത് നിൽക്കേണ്ട കാര്യങ്ങൾ.

അപ്പൊ, നമുക്ക് അറിയാവുന്നത് പോലും പറയാൻ പാടില്ല. അത് ഏതെങ്കിലും വ്യക്തികളെ ഹർട്ട് ചെയ്യും. അതിനകത്ത് വ്യക്തിപരമായിട്ടുള്ള പ്രശ്‌നങ്ങൾ ഉണ്ട്. എന്തുകൊണ്ടാണെങ്കിലും, അതൊരു മോശപ്പെട്ട അവസ്ഥയിലേക്ക് എത്തിച്ചു. പക്ഷേ, ഇപ്പോൾ തിരിച്ച് അത് കുറേശെ കുറേശെ ഒക്കെ മാറി വരുന്നു എന്ന് വിശ്വസിക്കുന്നു. പൂർണമായിട്ടും മാറണം എന്നാണ് ആഗ്രഹം. ഈ തെറി പറഞ്ഞ ആൾക്കാരെ കൊണ്ട് തന്നെ നല്ലത് പറയിക്കാനുള്ള കഴിവുണ്ടാവണം. അതൊക്കെയാണ് ചെയ്യേണ്ടത്.