ബിഗ് ബോസിൽ താനാണ് ജസീലയുടെ സ്ഥാനത്തെങ്കിൽ ഒരിക്കലും ഒരു മത്സരാർത്ഥിയെ പുറത്താക്കുമായിരുന്നില്ലെന്ന് നടി ഗായത്രി സുരേഷ്. ജനസഭയ്ക്കൊപ്പമായിരിക്കും താൻ നിൽക്കുകയെന്നും ബിഗ് ബോസിൽ ശക്തമായ മത്സരം നടക്കണമെങ്കിൽ ശക്തരായ മത്സരാർത്ഥികൾ നിലനിൽക്കണം. അല്ലാതെ സ്വന്തം കാര്യം സുരക്ഷിതമാക്കണമെന്ന തോന്നൽ തനിക്ക് ഇല്ലെന്നും ഗായത്രി സുരേഷ് പറഞ്ഞു. ഏഷ്യാനെറ്റിനോടാണ് പ്രതികരണം. വായിക്കാം
'ഇനി എന്നെ കയറ്റി വിട്ടാൽ ബിഗ് ബോസിനോട് എനിക്കാരു ചൻസ് തരുമോയെന്ന് ഞാൻ ചോദിക്കും. അല്ലാതെ ജസീലയോട് ഒന്നും ചോദിക്കാനില്ല. അവരുടേത് ബ്രില്യൻ്റ് ഗെയിം ആയി എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ. ബിഗ് ബോസിലേക്ക് കയറിയപ്പോൾ ഐ മെയ്ഡ് ഇറ്റ് എന്നൊരു തോന്നലായിരുന്നു. കാരണം എത്രകാലം പുറത്ത് നിന്ന് ചിന്തിച്ചിട്ടുണ്ട് എന്നെങ്കിലും അതിന് അകത്ത് പോണമെന്ന്. പോവുകയാണെങ്കിൽ 100 ദിവസം നിൽക്കണം എന്ന് തന്നെയാണ് ആഗ്രഹം.
ഭാവി പരിപാടി ഞാനൊരു ബിസിനസ് സ്റ്റാർട്ട് ചെയ്തിട്ടുണ്ട് .അതും കൂടി എസ്റ്റാബ്ലിഷ് ചെയ്യാൻ വേണ്ടിയിട്ടാണ് ഞാൻ ബിഗ് ബോസിലേക്ക് വന്നത്. അതായത് നമ്മുടെ പ്രസൻസ് ഇത്തിരി കൂട്ടണം .അതുകൊണ്ട് നമ്മുടെ ബിസിനസിന് ഗുണം ചെയ്യുമല്ലോ. രണ്ട് സിനിമ ഇറങ്ങാനുണ്ട്.ഇതൊക്കെ കൊണ്ട് അത്യാവശ്യം നന്നായാണ് പോകുന്നത്. ഞാൻ കൊച്ചിയിലേക്ക് ഷിഫ്റ്റ് ചെയ്തു, അപ്പോ നല്ല വർക്ക് ഓപ്പർച്ചൂണിറ്റീസ് ഒക്കെ വരുന്നുണ്ട്. നന്നായി എക്സ്പാൻഡ് ചെയ്യാൻ പറ്റുന്നുണ്ട്. നമ്മുക്ക് എപ്പോഴും ഒരു പ്ലാൻ ബി വേണല്ലോ . എപ്പോഴും സിനിമ എന്ന് പറഞ്ഞു മാത്രം ഇരിക്കാൻ പറ്റില്ല. ആ പ്ലാൻ ബി ആണ് എനിക്ക് ബിസിനസ്. ഞാൻ ഇങ്ങനെ ആലോചിക്കുായിരുന്നു എനിക്കൊരു ബ്രേക്ക് ത്രൂ കിട്ടണേയെന്ന്. അതിനുവേണ്ടി ഞാൻ പ്രാർത്ഥിക്കുായിരുന്നു.ഭയങ്കര ലൗഡ്ലി വിസിബിൾ ആയിട്ടുള്ള ഒരു ബ്രേക്ക് ത്രൂ കിട്ടണന്ന്. കിട്ടി പക്ഷേ അത് ഇങ്ങനെ ആയിപോയി.എന്നാലും കുഴപ്പമില്ല എല്ലാവർക്കും എന്നോടുള്ള പെർസെപ്ഷൻ കുറെയൊക്കെ മാറിയിട്ടുണ്ട്. അവരുടെ ആൾക്ക് എന്തോ സംഭവിച്ച പോലെയാണ് അവരുടെ പ്രതികരണം. ബി ദാറ്റ് ഓൾഡ് ഗായത്രി അതാണ് ബിഗ് ബോസിൽ നിന്ന് എനിക്ക് കിട്ടിയ ടേക്ക്. ഇത്രക്ക് സൈലന്റ് ആവേണ്ട ആവശ്യമില്ല, എല്ലാവരും ഇവിടെ ഗെയിം കളിക്കാനാണ് വന്നിക്കുന്നത് ,നമ്മൾ പിന്നോട്ട് നിന്നിട്ട് കാര്യമി,ല്ല ആൻഡ് ദേർ ഈസ് നോ ടൈം ,ഇങ്ങനെ സ്ട്രാറ്റജൈസ് ചെയ്യാനും പ്ലാൻ ചെയ്യാനും ഒന്നും ടൈം ഇല്ല. ബിഗ് ബോസിൽ പിടിച്ച് നിൽക്കണമെങ്കിൽ ജനങ്ങൾക്ക് എൻ്റെ പെർഫോമൻസ് ഇഷ്ടമാകണം അല്ലാതെ ജനങ്ങൾക്ക് എന്നെ ഇഷ്ടമുള്ളതുകൊണ്ട് കാര്യമില്ല. അതൊക്കെ ഇങ്ങനെ മാറി മറിഞ്ഞുകൊണ്ടിരിക്കാം. പിന്നെ നമ്മൾ നല്ലൊരു മനുഷ്യൻ ആയിരിക്കണം. എന്തൊക്കെ പറഞ്ഞാലും കള്ളത്തരത്തിലൂടെ ഒന്നും നടക്കില്ല, ജനങ്ങൾ അതൊക്കെ നോക്കും. അപ്പോ എങ്ങനെയാണ് ഞാൻ പെർഫോം ചെയ്യുന്നത് അതിനനുസരിച്ചിട്ടായിരിക്കും ഞാൻ ഹൌസിൽ നിൽക്കുക . ഹൌസിൽ ശ്രീലയ ചേച്ചി വീക്ക് ആണെന്ന് തോന്നിയിട്ടുണ്ട്. വീക്കല്ല, ഉള്ളതിൽ മികച്ച പ്രകടനം വരാത്ത ആൾ. മറ്റൊരാൾ ഗൗതം ശശിയാണ്.
ഗൗതം നന്നായി തമാശയും കാര്യങ്ങളഒക്കെ പറയുന്നുണ്ട് .പക്ഷെ ഗൗതം കുറച്ച് ഇമോഷണൽ ആണോ എന്ന് എനിക്ക് ഒരു ഡൗട്ട് ഉണ്ട്. ജസീലയും മൃദുലയും നല്ല ആക്ടീവാണ്. ഞാൻ ആയിരുന്നു ജസീലയുടെ സ്ഥാനത്തെങ്കിൽ അട്ടിമറിക്ക് നിൽക്കില്ലായിരുന്നു. ഒരുപക്ഷെ ആളെ പുറത്താക്കണമെങ്കിൽ ശ്രീലയയെ പുറത്താക്കും. ബിഗ് ബോസിൽ ഇടിച്ച് നിൽക്കണമെങ്കിൽ ശക്തരായ മത്സരാർത്ഥികളെ പുറത്താക്കരുത്', ഗായത്രി പറഞ്ഞു.