'അച്ഛൻ എതിർത്തില്ല, അമ്മയ്ക്ക് മുൻപേ ആദ്യം പച്ചക്കൊടി കാണിച്ചത് അച്ഛൻ', വിജയെ കുറിച്ച് മകൻ

നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ വിജയുടെ ഭാര്യ സംഗീതയും മക്കള്‍ ജേസണ്‍ സഞ്ജയും ദിവ്യ സാഷയും ലൈം ലൈറ്റില്‍ നിന്ന് എപ്പോഴും അകന്ന് നില്‍ക്കുന്നവരാണ്. എന്നാല്‍ കുടുംബപ്രശ്‌നങ്ങളും വിവാഹ മോചനക്കേസും അടക്കമുളള കാര്യങ്ങള്‍ വിജയുടെ കുടുംബത്തെ വാര്‍ത്തകളില്‍ നിറയ്ക്കുന്നു.

Advertisement

ഈ ബഹളങ്ങള്‍ക്കെല്ലാമിടയില്‍ വിജയുടെ മകന്‍ ജേസണ്‍ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്ത സിനിമ റിലീസിന് തയ്യാറെടുക്കുകയുമാണ്. വിവാഹ മോചനക്കേസ് വന്നതോടെ ജേസണ്‍ അമ്മ സംഗീതയ്ക്ക് ഒപ്പമാണ്. വിവാദ വിഷയങ്ങളിലൊന്നും ജേസണ്‍ ഇതുവരെ പരസ്യ പ്രതികരണം നടത്തിയിട്ടില്ല. എന്ന് മാത്രമല്ല അവിഹിത ആരോപണം അടക്കം നേരിടുന്ന വിജയെ തള്ളിപ്പറയാനും ജേസണ്‍ തയ്യാറായിട്ടില്ല.

Advertisement

സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അച്ഛനെ കുറിച്ച് ജേസണ്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ ആരാധക ശ്രദ്ധ നേടുകയാണ്. സിനിമാക്കാരനാകണം എന്നുളള ആഗ്രഹത്തെ ആദ്യം പിന്തുണച്ച് അച്ഛന്‍ ആണെന്ന് ജേസണ്‍ പറയുന്നു.

''ചെറുപ്പം മുതലേ തനിക്ക് സിനിമയില്‍ തന്നെ ആയിരുന്നു താല്‍പര്യം. വളരെ ചെറുപ്പത്തിലേ അച്ഛനൊപ്പം സിനിമാ സെറ്റുകളില്‍ പോകാറുളളതാണ്. അതുകൊണ്ട് തന്നെ അച്ഛന്റെ തൊഴില്‍ എന്ന രീതിയില്‍ സാധാരണമായി തന്നെ സിനിമയെ നോക്കിക്കാണാന്‍ ചെറുപ്പത്തിലേ സാധിച്ചിട്ടുണ്ട്. വിദേശത്ത് പോകണമെന്നും സിനിമ പഠിക്കണമെന്നും പറഞ്ഞപ്പോള്‍ അച്ഛന്‍ എതിര്‍ത്തില്ല.

Advertisement

ആദ്യം പച്ചക്കൊടി കാണിച്ചത് അച്ഛന്‍ ആയിരുന്നു. കാരണം അദ്ദേഹം ഈ മേഖലയില്‍ വര്‍ഷങ്ങളായുളള ആളാണ്. അമ്മയ്ക്കും സഹോദരിക്കും മുന്‍പേ അതിന്റെ പ്രാധാന്യം മനസ്സിലാക്കിയത് അച്ഛന്‍ തന്നെ ആയിരുന്നു. ഒരു കോഴ്‌സ് എടുത്ത് പഠിക്കാനും അച്ഛന്‍ പ്രോത്സാഹിപ്പിച്ചു. അതിലൂടെ സ്വന്തം താല്‍പര്യം എന്താണെന്ന് കണ്ടെത്താനും സിനിമ തന്നെയാണോ തന്റെ വഴിയെന്ന് തിരിച്ചരിയാനും സാധിക്കുമെന്നാണ് അച്ഛന്‍ ചിന്തിച്ചത്''.

അച്ഛന്‍ പറഞ്ഞു, 'നീ പോയി കോഴ്‌സ് ചെയ്യൂ. അപ്പോഴാണ് നിനക്ക് എന്താണ് ഇഷ്ടമെന്നും എന്ത് ചെയ്യാന്‍ സാധിക്കുമെന്നും ഈ തൊഴില്‍ നിനക്ക് ശരിക്കും ഇഷ്ടമാണോ എന്നൊക്കെ മനസ്സിലാക്കാന്‍ സാധിക്കുകയുളളൂ. നിനക്ക് നിന്നെ തന്നെ മനസ്സിലാക്കാന്‍ സാധിക്കും'. അച്ഛന്‍ വലിയ പിന്തുണയാണ് നല്‍കിയതെന്നും ജേസണ്‍ പറയുന്നു. 2009ല്‍ വിജയ് നായകനായ വേട്ടക്കാരന്‍ എന്ന ചിത്രത്തില്‍ ജേസണ്‍ ഏതാനും മിനുറ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഷൂട്ടിംഗ് കാണാന്‍ പോയപ്പോള്‍ അച്ഛന്‍ പറഞ്ഞിട്ടാണ് അത് ചെയ്തതെന്നും ഇപ്പോള്‍ നോക്കുമ്പോള്‍ താന്‍ എന്തിനാണ് അത് ചെയ്തത് എന്ന് തോന്നാറുണ്ടെന്നും ജേസണ്‍ പറയുന്നു.