മധു ദണ്ഡവതെ അന്തരിച്ചു


മുംബൈ: മുന്‍ കേന്ദ്രമന്ത്രിയും സോഷ്യലിസ്റ് നേതാവുമായ മധു ദണ്ഡവതെ (81) അന്തരിച്ചു. ശനിയാഴ്ച വൈകീട്ട് മുംബൈയിലെ ജസ്ലോക് ആശുപത്രിയില്‍ വച്ചായിരുന്നു അര്‍ബുദ രോഗബാധിതനായ അദ്ദേഹത്തിന്റെ അന്ത്യം.

ഒക്ടോബര്‍ 19നാണ് ദണ്ഡവതെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏറെ നാളായി രോഗബാധിതനായിരുന്നു. തിങ്കളാഴ്ചയാണ് സംസ്കാരം.

പ്രജാസോഷ്യലിസ്റ് പാര്‍ട്ടിയിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച ദണ്ഡവതെ ക്വിറ്റിന്ത്യാ സമരത്തിലും സ്വാതന്ത്യ്രസമര പോരാട്ടങ്ങളിലും സജീവമായിരുന്നു. അടിയന്തിരാവസ്ഥക്കെതിരെ പോരാടിയ അദ്ദേഹം 1977ലെ മൊറാര്‍ജി ദേശായിയുടെ മന്ത്രിസഭയില്‍ റെയില്‍വെ മന്ത്രിയായിരുന്നു. പിന്നീട് 1989ലെ വി.പി.സിംഗ് മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായി. ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷ പദവിയും വഹിച്ചിട്ടുണ്ട്.

ദണ്ഡവതെ റെയില്‍വെ മന്ത്രിയായിരിക്കുമ്പോഴാണ് കൊങ്കണ്‍, ആലപ്പുഴ തീരദേശ റെയില്‍ പദ്ധതികള്‍ക്കു അനുമതി നല്‍കിയത്. എഴുത്തുകാരന്‍ കൂടിയായ ദണ്ഡവതെ മികച്ച പ്രഭാഷകനുമായിരുന്നു.

സ്ത്രീപക്ഷ സംഘടനകളുടെ നേതാവായിരുന്ന ഭാര്യ പ്രമീളാ ദണ്ഡവതെ മൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പാണ് മരിച്ചത്.

Read more about:

Have a great day!
Read more...