ഇന്ധന വില വർധനയിൽ ആശങ്ക വേണ്ട; വമ്പൻ ഓഫറുകളുമായി പമ്പുടമകൾ...മൊബൈൽ ഫോൺ മുതൽ ലാപ്ടോപ്പ് വരെ സൗജന്യം


രാജ്യത്ത് ഇന്ധന വില കുതിച്ചുയരുകയാണ്. രാജ്യവ്യാപകമായി പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളുമൊക്കെ നടക്കുന്നുണ്ടെങ്കിലും ഇന്ധനവിലയ്ക്ക് മാത്രം ഒരു കുലുക്കവും ഇല്ല, മുന്നോട്ട് തന്നെ. തുടർച്ചയായി 43ാം ദിവസമാണ് ഇന്ധനവില കൂടുന്നത്. ഇന്ധനവില സർക്കാരിന്റെ കയ്യിൽ ഒതുങ്ങുന്നതല്ലെന്നാണ് കേന്ദ്രം പറയുന്നത്.

ഞാൻ 'മാഡം' ആയതെങ്ങനെയാണെന്നറിയണം; മുന്നോട്ട് പോകുക തന്നെ ചെയ്യും..വിവാദങ്ങളിൽ മനസ്സ് തുറന്ന് നമിത

വിലവർദ്ധിച്ചതോടെ ഇന്ധനം വാങ്ങുന്നവരുടെ എണ്ണത്തിലും ഗണ്യമായ കുറവ് വന്നിട്ടുണ്ട്. മറ്റ് ഉൽപ്പന്നങ്ങൾക്ക് സൗജന്യസാധനങ്ങൾ നൽകി ആളുകളെ ആകർഷിക്കുന്നപോലെ പെട്രോൾ പമ്പുകളിലും ഡിസ്കൗണ്ട് മേളകൾ നടക്കുകയാണ് ഇപ്പോൾ.

മധ്യപ്രദേശിൽ

മധ്യപ്രദേശിലെ കച്ചവടക്കാരാണ് പെട്രോളും ഡീസലും വാങ്ങുന്ന വർക്ക് മറ്റ് ചില സേവനങ്ങൾ കൂടി സൗജന്യമായി നൽകുന്നത്. ഇന്ധനത്തിന് ഏറ്റവും കൂടുതൽ നികുതി ചുമത്തിയ സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്. ഇതോടെ ഇരട്ടി പ്രഹരമാണ് ഇവിടുത്തുകാർക്ക്.

മറ്റ് സംസ്ഥാനങ്ങളിലേക്ക്

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മധ്യപ്രദേശിൽ വില കൂടുതലായതിനാൽ സംസ്ഥാനത്ത് കൂടി കടന്ന് പോകുന്ന ട്രക്കുകളടക്കമുള്ള വലിയ വാഹനങ്ങളും അതിർത്തിപ്രദേശത്തെ ജനങ്ങളും ഇന്ധനത്തിനായി മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സ്ഥിതിയാണുള്ളത്. വലിയ രീതിയിലുള്ള നഷ്ടമാണ് പമ്പുടമകൾക്ക് ഇതുമൂലം ഉണ്ടാകുന്നത്.

സമ്മാനങ്ങൾ

നഷ്ടം നികത്താനാണ് വലിയ അളവിൽ ഇന്ധനം വാങ്ങുന്നവർക്ക് ഓഫറുകളുമായി പമ്പുടമകൾ മുന്നോട്ട് വന്നത്. ബൈക്ക്, ലാപ്ടോപ്പ്, വാഷിംഗ് മെഷീൻ, വാച്ചുകൾ , സോഫാ സെറ്റ്, വെള്ളി നാണയം അങ്ങനെ വിലകൂടിയ സമ്മാനങ്ങളാണ് മധ്യപ്രദേശിലെ പമ്പുടമകൾ വാഗ്ദാനം ചെയ്യുന്നത്.

വൻ ലാഭം

5000 ലിറ്റർ പെട്രോളടിച്ചാൽ മൊബൈൽ ഫോൺ, സൈക്കിൾ, വാച്ച് എന്നിവയാണ് ചില പമ്പുകൾ വാഗ്ദാനം ചെയ്യുന്നത്. 15000 ലിറ്റർ പെട്രോളടിച്ചാൽ അലമാരയോ, സോഫാ സെറ്റോ, വെള്ളി നാണയമോ സമ്മാനമായി ലഭിച്ചേക്കാം. 25000 ലിറ്റർ പെട്രോളടിച്ചാൽ വാഷിംഗ് മെഷിനാണ് സമ്മാനം, 50000 ലിറ്റർ പെട്രോൾ വാങ്ങിയാൽ എസിയോ ലാപ്ടോപ്പോ ലഭിക്കും. ഒരു ലക്ഷം രൂപയ്ക്ക് പെട്രോൾ വാങ്ങിയാൽ സ്കൂട്ടറോ സൈക്കിളോ നൽകാമെന്നാണ് പമ്പുടമകളുടെ വാഗ്ദാനം.

പ്രഭാത ഭക്ഷണവും

100 ലിറ്റർ പെട്രോളടിക്കുന്ന ട്രക്ക് ഡ്രൈവർമാർക്ക് സൗജന്യ പ്രഭാത ഭക്ഷണമാണ് പമ്പുടമകൾ വാഗ്ദാം നൽകുന്നത്. വലിയ ട്രക്കുകൾ ഉൾപ്പെടെയുള്ള ഇന്ധനം നിറയ്ക്കാനായി അതിർത്തി കടന്ന് പോയി തുടങ്ങിയതോടെ മധ്യപ്രദേശിലെ പമ്പുടമകൾക്ക് വലിയ നഷ്ടമാണ് നേരിടേണ്ടി വന്നത്. വമ്പൻ ഓഫറുകൾ നൽകി ആളുകളെ ആകർഷിക്കുകയാണ് പമ്പുടമകൾ.

നേട്ടമുണ്ട്

ഓഫറുകൾ പ്രഖ്യാപിച്ചതോടെ വിൽപ്പന കൂടിയിട്ടുണ്ടെന്ന് കച്ചവടക്കാർ പറയുന്നു. സമ്മാനങ്ങൾ കിട്ടാനായി നൂറു ലിറ്ററോളം പെട്രോൾ ഒരുമിച്ച് വാങ്ങുന്നവരുണ്ട്. അതിർത്തി ജില്ലകളായ അശോക് നഗർ, ശിവപുരി എന്നിവിടങ്ങിലെ 125ഓളം പമ്പുകളിൽ വലിയ രീതിയിൽ വിൽപ്പന കുറഞ്ഞിട്ടുണ്ട്. മറ്റ് സ്ഥലങ്ങളിലേക്കാൾ 5 രൂപയോളം അധികമാണിവിടെ. മധ്യപ്രദേശിൽ ഡീസലിന് 22 ശതമാനവും പെട്രോളിന് 27 ശതമാനവുമാണ് മൂല്യ വർധിത നികുതി.

മുന്നോട്ട് തന്നെ

രാജ്യവ്യാപക പ്രക്ഷോഭങ്ങൾക്കിടയിലും റെക്കോർഡുകൾ ഭേദിച്ച് ഇന്ധനവില ഇന്നും കൂടി. മൂന്നാഴ്ചകൊണ്ട് പെട്രോളിന് മൂന്നുരൂപ നാൽപ്പത്തൊൻപത് പൈസയും ഡീസലിന് നാലുരൂപ പതിനെട്ട് രൂപയുമാണ് കൂടിയത്. ഇന്ധനവിലവർദ്ധനവിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് ആർഎസ്എസ് അനുകൂല തൊഴിലാളി സംഘടന ബിഎംഎസും രംഗത്തെത്തിയിട്ടുണ്ട്.

ഏതൊരു അഭിനേതാവും കൊതിക്കുന്ന മരണം! ലൊക്കേഷനില്‍ നിന്നും മരണം മാടി വിളിച്ചപ്പോള്‍ കുഞ്ഞിക്ക പോയി!

Have a great day!
Read more...

English Summary

Buy petrol, get bike free: VAT-hit pumps in Madhya Pradesh try to fuel demand