ലഖ്നൗ; യുപിയിൽ ഇത്തവണ എന്ത് വിലകൊടുത്തും മുന്നേറ്റം ഉണ്ടാക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസ്.കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ ഇതിനോടകം തന്നെ കോൺഗ്രസ് തിരഞ്ഞെടുപ്പ് ഒരുക്കത്തിലേക്ക് കടന്ന് കഴിഞ്ഞു. ഇതിന്റെ ആദ്യ പടിയായിട്ടായിരുന്നു സംഘടന തലത്തിലെ പൊളിച്ചെഴുത്തി. നിർജീവമായി ബത്ത് കമ്മിറ്റികളെല്ലാം പ്രിയങ്ക പൊളിച്ചെഴുതി. തിരഞ്ഞെടുപ്പ് മാത്രം ലക്ഷ്യം വെച്ചുള്ള സമിതികളും രൂപീകരിച്ചിട്ടുണ്ട്. അതേസമയം പതിവിൽ നിന്ന് വ്യത്യസ്തമായി സ്ഥാനാർത്ഥി നിർണയവും കോൺഗ്രസ് ആരംഭിച്ച് കഴിഞ്ഞു.
2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടിയുമായി സഖ്യത്തിലായിരുന്നു കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ കനത്ത തിരിച്ചടി നേരിട്ടു. ആകെ ഏഴ് സീറ്റിൽ മാത്രമായിരുന്നു വിജയിക്കാൻ സാധിച്ചത്. ഇത്തവണ എസ്പിയുമായി വീണ്ടും കോൺഗ്രസ് സഖ്യമുണ്ടാക്കുമെന്ന് വിലയിരുത്തപ്പെട്ടെങ്കിലും അതുണ്ടായില്ല. ഇത്തവണ തനിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനാണ് നേതൃത്വത്തിന്റെ തിരുമാനം. ഇതോടെ സ്ഥാനാർത്ഥികളെ കണ്ടെത്താനുള്ള ചർച്ചകളും കോൺഗ്രസ് ആരംഭിച്ചിട്ടുണ്ട്.
പരമാവധി സ്ഥാനാർത്ഥികളെ എളുപ്പം കണ്ടെത്തി ഇപ്പോൾ തന്നെ മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ അവസരം സൃഷ്ടിക്കുകയാണ് ഉദ്ദേശം. ഇതിനോടകം തന്നെ 40 സ്ഥാനാർത്ഥികളെ കോൺഗ്രസ് കണ്ടെത്തി കഴിഞ്ഞുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എസ്പിയെ തളർത്തുകയെന്ന ലക്ഷ്യത്തോടെ മുസ്ലീം ഭൂരിപക്ഷ മേഖലകളിലെ സീറ്റുകളിലാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ കണ്ടെത്തിയിരിക്കുന്നത്. 2017 ലെ തിരഞ്ഞെടുപ്പിൽ മുന്നേറ്റം കാഴ്ച വെച്ചവർക്ക് മാത്രമാണ് ഇത്തവണയും അവസരം നൽകിയിരിക്കുന്നതെന്നാണ് പാർട്ടി വൃത്തങ്ങൾ ൻകുന്ന സൂചന.
Advertisement2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കുറഞ്ഞത് 46 കോൺഗ്രസ് സ്ഥാനാർത്ഥികൾ രണ്ടാം സ്ഥാനം നേടിയിരുന്നു. കൂടാതെ 7 പേർ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇവർക്കാകും ടിക്കറ്റ് ലഭിക്കുക. കോൺഗ്രസ് തീരുമാനിച്ച സ്ഥാനാർത്ഥികളിൽ ഇമ്രാൻ മസൂദ്, നദീം ജാവേദ്, ജാൻപൂരിൽ നിന്നുള്ള കോൺഗ്രസിന്റെ ന്യൂനപക്ഷ വകുപ്പ് മുൻ ചെയർമാൻ, പി എൽ പുനിയയുടെ മകൻ തനൂജ് പുനിയ, അഖിലേഷ് പ്രതാപ് സിംഗ്, ലളിതേഷ് പതി ത്രിപാഠി, രാജേഷ് മിശ്ര എന്നിവർ ഉൾപ്പെടുന്നു.
ഭാർത്താവിനൊപ്പം സാന്ദ്രാ തോമസ്.. ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
ജാതി രാഷ് ട്രീയം നിര്‍ണായകമായ യുപിയില്‍ യാദവ, മുസ് ലിം വോട്ടുകളാണ് എസ്പിയുടെ പ്രധാന വോട്ടു ബാങ്ക്.നിലവിൽ 19 ശതമാനം മുസ്ലീം വോട്ടുകളും 11 ശതമാനം യാദവ വോട്ടുകളും 12 ശതമാനം ജാതവ വോട്ടുകളുമാണ് ഉള്ളത്. പ്രിയങ്കയിലൂടെ മുസ്ലീം വോട്ടുകൾ പാർട്ടിയിലേക്ക് ഒഴുകുമെന്നാണ് കോൺഗ്രസ് കണക്ക് കൂട്ടുന്നത്. പൗരത്വ നിയമത്തിനെതിരെ സംസ്ഥാനത്ത് ബിജെപി സർക്കാരിനെ വലിയ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ പ്രിയങ്ക നേതൃത്വത്തിൽ കോൺഗ്രസിന് സാധിച്ചിരുന്നു. ഇതുൾപ്പെടെ ഗുണകരമാകുമെന്നാണ് പാർട്ടി വിലയിരുത്തുന്നത്.
അതേസമയം ഇത് എത്രത്തോളം വിജയിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടി വരും. ഇതിനോകം തന്നെ മുസ്ലീം യാദവ വോട്ടുകൾക്കൊപ്പം ജാതവരുടെ വോട്ടുകളും പെട്ടിയിലാക്കാനുള്ള ശ്രമങ്ങൾ അഖിലേഷ് യാദവ് ഒരുക്കുന്നുണ്ട്. ജാട്ട് വോട്ടുകൾ ലക്ഷ്യം വെച്ച് ജയന്ത് ചൗധരിയുടെ ആർഎൽഡിയുമായി എസ്പി സഖ്യത്തിലെത്തിയിട്ടുണ്ട്. പടിഞ്ഞാറൻ യുപിയിലെ ജാദവർക്കിടയിൽ ശക്തമായ പിന്തുണ ഉള്ള പാർട്ടിയാണ് ആർഎൽഡി.
അതേസമയം കോൺഗ്രസിന്റെ ഇപ്പോഴത്തെ നീക്കം ബിജെപിക്ക് ഗുണം ചെയ്യുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. നിലവിലെ സാഹചര്യത്തിൽ ബിജെപിയെ സംസ്ഥാനത്ത് നിന്ന് വീഴ്ത്തണമെങ്കിൽ ശക്തമായ പ്രതിപക്ഷ ഐക്യം ആവശ്യമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. പ്രത്യേകിച്ച് ചെറുപാർട്ടികളെയെല്ലാം ഒപ്പം നിർത്തിയാൽ അത് സംസ്ഥാനത്ത് അട്ടിമറി തന്നെ ഉണ്ടാകുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. ചെറുപാർട്ടികളുമായി മാത്രമാണ് കോൺഗ്രസ് സഖ്യത്തിലെത്തുകയെന്നാണ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അജയ് കുമാർ ലല്ലു കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. നിലവിൽ സംസ്ഥാനത്തെ ചെറുകക്ഷികളായ അപ്ദാനദൾ, നിഷാദ് പാർട്ടി എന്നിവർ ബിജെപിക്കൊപ്പമാണ്, കുറുമി വിഭാഗങ്ങൾക്കിടയിലും മല്ല വിഭാഗങ്ങൾക്കിടയിലും ശക്തമായ പിന്തുണയുള്ള പാർട്ടികളാണിവർ.