ഇന്ധനവിലയില്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നത് 22700 കോടി.... കേരളത്തിന് 908 കോടിയുടെ നേട്ടം!!


മുംബൈ: രൂപയുടെ മൂല്യത്തകര്‍ച്ചയും വിലക്കയറ്റവും വരവേറ്റ് സംസ്ഥാനങ്ങളും. കേന്ദ്ര സര്‍ക്കാരിനെ പോലെ സംസ്ഥാനങ്ങള്‍ക്കും ഇത് അധിക നികുതി നല്‍കുമെന്നാണ് മനസിലാവുന്നത്. അതേസമയം കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഇന്ധനത്തിന്‍ മേലുള്ള നികുതികള്‍ കുറയ്ക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇന്ധന നികുതിയിനത്തില്‍ 22700 കോടിയോളം രൂപ സംസ്ഥാനങ്ങള്‍ക്ക് അധികമായി ലഭിക്കുമെന്നാണ് എസ്ബിഐയുടെ ഗവേഷണ വിഭാഗം കണ്ടെത്തിയിരിക്കുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യം 72.73 എന്ന റെക്കോര്‍ഡ് താഴ്ച്ചയിലാണ്. ക്രൂഡോയിലിന് 72.73 എന്ന നിരക്കാണ് ഉള്ളത്. ഇന്ധനങ്ങള്‍ക്കേര്‍പ്പെടുത്തുന്ന മൂല്യവര്‍ധിത നികുതിയിനത്തിലൂടെ സംസ്ഥാനങ്ങള്‍ക്ക് നേട്ടമുണ്ടാകുക.

അതേസമയം ബജറ്റിന് പുറമേ ലഭിക്കുന്നതായിരിക്കും ഈ അധികവരുമാനം. ക്രൂഡോയിലിന് ബാരലിന് ഒരു ഡോളര്‍ വര്‍ധിച്ചാല്‍ 1513 കോടിയുടെ അധിക വരുമാനം 19 സംസ്ഥാനങ്ങള്‍ക്കായി ലഭിക്കും. മഹാരാഷ്ട്രയില്‍ ഇത് ഏറ്റവും കൂടുതലുണ്ടാവുക. 3389 കോടിയായിരിക്കും അവര്‍ക്ക് ലഭിക്കും. രാജ്യത്ത് ഏറ്റവും വലിയ ഇന്ധന വില ഈടാക്കുന്നത് മഹാരാഷ്ട്രയാണ്. 89 രൂപയാണ് പെട്രോള്‍ വില. ഇവിടെ 39.12 ശതമാനമാണ് വാറ്റ് ഈടാക്കുന്നത്. അതാണ് ഇത്രയും ഉയരാന്‍ കാരണം. പിന്നീടുള്ളത് ഗുജറാത്താണ്. 2842 കോടി രൂപ അവര്‍ക്കും ലഭിക്കും. പെട്രോളിന് ഏറ്റവും കുറവ് വാറ്റ് ഈടാക്കുന്നത് ഗോവയാണ്. 16.66 ശതമാനം. അതേസമയം ഇവര്‍ക്ക് ഈ നികുതി വേണമെങ്കില്‍ കുറവ് വരുത്താവുന്നതാണ്. കേരളത്തിന് 908 കോടി നികുതി വര്‍ധനവിലൂടെ ലഭിക്കും. അതേസമയം ബജറ്റിലുള്‍പ്പെടുത്താത്ത ഈ അധികലാഭം ഉപയോഗിച്ച് സംസ്ഥാനങ്ങള്‍ക്ക് ഇന്ധനവില കുറയ്ക്കാന്‍ സാധിക്കും.

ജോര്‍ദാന്‍ ടെയ്‌ലര്‍ ദില്ലിയില്‍ വച്ച് ലൈംഗിക അതിക്രമത്തിനിരയായി.... ഞെട്ടിക്കുന്ന തുറന്നുപറച്ചില്‍

ഗതികെട്ട് മുട്ടുമടക്കി പിസി ജോർജ്.. കന്യാസ്ത്രീയെ അധിക്ഷേപിച്ചതിന് മാപ്പുമായി എംഎൽഎ

Have a great day!
Read more...

English Summary

falling rupee to give rs 22700 crore tax gain to states