മോദിക്കെതിരെ രഘുറാം രാജന്റെ വെളിപ്പെടുത്തല്‍... തട്ടിപ്പുകളെ കുറിച്ച് പറഞ്ഞിട്ടും നടപടിയെടുത്തില്ല


ദില്ലി: യുപിഎ സര്‍ക്കാരിനെ കുറ്റംപ്പറഞ്ഞ് സ്വന്തം പ്രശ്‌നങ്ങള്‍ മൂടിവെച്ച മോദി സര്‍ക്കാരിനെ മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ കഴിഞ്ഞ ദിവസം പൊളിച്ചടുക്കിയിരുന്നു. ബാങ്കിങ് പ്രതിസന്ധിക്ക് കാരണം യുപിഎ കാലത്തെ നയങ്ങളല്ലെന്നും ബാങ്കുകളുടെ വായ്പാ നയമാണെന്നും രഘുറാം രാജന്‍. ഇതിന് മോദി സര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളും ചെയ്തുവെന്നായിരുന്നു കുറ്റപ്പെടുത്തല്‍. ഇപ്പോഴിതാ പാര്‍ലമെന്റ് കമ്മിറ്റിക്ക് മുമ്പാകെ പ്രധാനമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്.

ബാങ്കിങ് മേഖലയിലെ സകല തട്ടിപ്പുകളെ കുറിച്ചും പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് രഘുറാം രാജന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും മറുപടി പറയേണ്ടി. ഇത്ര വലിയൊരു വീഴ്ച്ചയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനും നരേന്ദ്ര മോദിക്ക് സാധിക്കില്ല. അതേസമയം പ്രതിപക്ഷത്തിന് നല്‍കുന്ന പുതിയൊരു ആയുധം കൂടിയാണ് ഇത്.

നീരവ് മോദിയും മല്യയും

വമ്പന്‍ തുക വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ നാടുവിട്ടവരാണ് വിജയ് മല്യയും നീരവ് മോദിയും. ഇവരെ പോലുള്ള വന്‍കിട തട്ടിപ്പുകാരെ കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നുവെന്നാണ് രഘുറാം രാജന്‍ പാര്‍ലമെന്ററി കമ്മിറ്റിക്ക് മുന്നില്‍ പറഞ്ഞിരിക്കുന്നത്. മെഹുല്‍ ചോക്‌സിയുടെ പേരും അതിലുണ്ടായിരുന്നു. എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്നായിരുന്നു നിര്‍ദേശിച്ചത്. എന്നാല്‍ യാതൊരു നടപടിയും എടുത്തില്ല. ഇതാണ് ബാങ്കിങ് മേഖലയിലെ വമ്പന്‍ പ്രതിസന്ധിയിലേക്ക് നയിച്ചത്.

പൊതുമേഖലാ ബാങ്കുകള്‍

രാജ്യത്ത് ഏറ്റവും സുരക്ഷിതമല്ലാത്ത ഇടപാടുകള്‍ നടത്തുന്നത് പൊതുമേഖലാ ബാങ്കുകളാണെന്ന് രഘുറാം രാജന്‍ വീണ്ടും ആവര്‍ത്തിച്ചു. ഇത് വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. എന്റെ കാലത്ത് ആര്‍ബിഐ തട്ടിപ്പുകള്‍ നിരീക്ഷിക്കാന്‍ പ്രത്യേക വിഭാഗത്തെ നിയമിച്ചിരുന്നു. അന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വായ്പാ തട്ടിപ്പ് കേസുകള്‍ മുഴുവന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറിയിരുന്നു. തുടര്‍ന്ന് അതേ പട്ടിക ഞാന്‍ പ്രധാനമന്ത്രിയുടെ ഔഫീസിനും അയച്ചിരുന്നു. എന്നാല്‍ ഒന്നും സംഭവിച്ചില്ല. ഇത്തരം കാര്യങ്ങളാണ് നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

മുദ്രാ വായ്പകള്‍

ബാങ്കിങ് മേഖല അടുത്തതായി നേരിടാന്‍ പോകുന്ന വന്‍ പ്രതിസന്ധി മുദ്രാ വായ്പകളില്‍ നിന്നായിരിക്കും. അസംഘടിത മേഖലയിലെ ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്കും സ്വയം സഹായ സംരംഭങ്ങള്‍ക്കും നല്‍കുന്ന വായ്പയാണ് മുദ്ര. അതേസമയം വന്‍ തോതില്‍ വായ്പകള്‍ നല്‍കുന്നതില്‍ നിന്നും വായ്പകള്‍ എഴുതി തള്ളുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണം. മുദ്രാ വായ്പയും കിസാന്‍ ക്രെഡിറ്റ് കാര്‍ഡും ജനകീയമാണ്. എന്നാല്‍ തിരിച്ചടവിന്റെ കാര്യത്തില്‍ ഇവ നിരീക്ഷിക്കപ്പെടേണ്ടതാണെന്നും രാജന്‍ മുന്നറിയിപ്പ് നല്‍കുന്നു.

രഘുറാം രാജന്റെ കാലയളവ്

രഘുറാം രാജന്റെ കാലയളവിലാണ് ഇന്ത്യ ഏറ്റവും മികച്ച വളര്‍ച്ച കൈവരിച്ചതെന്ന് വ്യക്തമാണ്. എന്നാല്‍ എന്‍ഡിഎയിലെയും ആര്‍എസ്എസിലെയും ചിലര്‍ക്കുള്ള താല്‍പര്യക്കുറവായിരുന്നു അദ്ദേഹത്തെ മാറ്റാനുള്ള കാരണത്തിന് പിന്നില്‍. അതേസമയം ഇന്ത്യന്‍ ബാങ്കിങ് മേഖലയില്‍ പൊളിച്ചെഴുത്തിനുള്ള സമയമായെന്ന് രാജന്‍ പറയുന്നു. എന്നാല്‍ സര്‍ക്കാരില്‍ നിന്ന് പിന്തുണ ലഭിക്കാത്ത കാലത്തോളം അത് സാധ്യമല്ല. അവര്‍ ഇത്തരക്കാരെ സംരക്ഷിക്കുന്നു എന്നാണ് ഇതില്‍ നിന്ന് മനസിലാവുന്നതെന്നും അദ്ദേഹം പറഞ്ഞു.

മോദിക്കെതിരെ പ്രതിപക്ഷം

കോണ്‍ഗ്രസ് രഘുറാം രാജന്റെ പ്രസ്താവനയെ തുടര്‍ന്ന് പ്രധാനമന്ത്രിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. നീരവ് മോദിയെയും മെഹുല്‍ ചോക്‌സിയെയും ഇന്ത്യ വിടാന്‍ സഹായിച്ചത് പ്രധാനമന്ത്രി ഓഫീസാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു. 2015-16 വര്‍ഷങ്ങളിലായി ഏഴു പരാതികളാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് നല്‍കിയത്. എന്നാല്‍ എന്ത് നടപടിയാണ് സര്‍ക്കാര്‍ എടുത്തത്. ഇത് പിഎംഒയുടെ ആധികാരികതയെയും പ്രവര്‍ത്തനത്തെയും സംശയാസ്പദമാക്കുന്നതാണ്. നടപടിയെടുക്കാന്‍ പ്രധാനമന്ത്രി താല്‍പര്യമില്ലെന്നാണോ ഇതില്‍ നിന്ന് മനസിലാവുന്നതെന്ന് രണ്‍ദീപ് സുര്‍ജേവാല ചോദിച്ചു.

ഇല്ലാത്ത മൂല്യം ഉണ്ടാക്കി

ബാങ്കുകളില്‍ നിന്ന് വായ്പ നേടുന്നതിനായി വസ്തുക്കള്‍ക്ക ഇല്ലാത്ത മൂല്യം ഉണ്ടാക്കുകയാണ് തട്ടിപ്പുകാര്‍ ചെയ്തത്. ഇവരുടെ രേഖകള്‍ എല്ലാം യാതൊരു വിലയിമില്ലാത്തതായിരുന്നു. ശരിക്കും പരിശോധിച്ചിരുന്നെങ്കില്‍ ബാങ്കുകള്‍ക്ക് ഇത് കണ്ടുപിടിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. മറ്റൊരു കാര്യം വായ്പാത്തട്ടിപ്പ് കേസ് ഫയല്‍ ചെയ്യാതിരുന്നത് അന്വേഷണത്തിന്റെ ഭാഗമായി തനിക്കെതിരെ നടപടിയുണ്ടാവുമോ എന്ന് ഭയന്നിട്ടാണ്. ഇത് ബാങ്കിങ് മേഖലയെ ഒന്നടങ്കം പ്രതിസന്ധിയിലേക്കാണ് നയിച്ചത്.

സെബി എന്താണ് ചെയ്തത്

വായ്പാത്തട്ടിപ്പ് കേസില്‍ ശക്തമായ തെളിവുണ്ടായിട്ടും മെഹുല്‍ ചോക്‌സിക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയാണ് സെബി ചെയ്തത്. ഇതോടെ അദ്ദേഹത്തിന് ആന്റിഗ്വയിലെ പൗരത്വം ലഭിക്കുകയും ചെയ്തു. എന്തുകൊണ്ടാണ് സിബിഐയോ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗമോ ചോക്‌സിയെ അറസ്റ്റ് ചെയ്യുന്നതിന് ഇന്റര്‍പോളിനെ സമീപിച്ചില്ല. ഇന്ത്യയുടെ കൈവശമുള്ള തെളിവുകള്‍ അവര്‍ക്ക് നല്‍കാമായിരുന്നില്ലേ. എന്നാല്‍ സര്‍ക്കാരും അന്വേഷണ ഏജന്‍സികളും ഇതില്‍ ഒത്തുകളിച്ചു എന്നാണ് മനസിലാവുന്നതെന്ന് സുര്‍ജേവാല പറഞ്ഞു.

സ്ഥിരം തട്ടിപ്പുകാര്‍

സ്ഥിരമായി തട്ടിപ്പ് നടത്തുന്നവര്‍ക്ക് വായ്പ അനുവദിച്ചു എന്നത് കൊണ്ട് രഘുറാം രാജന്‍ ഉദ്ദേശിച്ചത് നീരവ് മോദിയെയും മല്യയെയും ആണ്. ഇവര്‍ക്കെതിരെ നേരത്തെ തന്നെ തിരിച്ചടവിന്റെ പേരില്‍ കേസുണ്ടായിരുന്നു.ഇവര്‍ക്ക് വായ്പ നല്‍കാനാണ് ബാങ്കുകള്‍ മത്സരിച്ചത്. അവര്‍ തിരിച്ചടയ്ക്കുമെന്ന് ഉറപ്പുവരുത്തുന്ന യാതൊരു കാര്യങ്ങളും ബാങ്ക് സ്വീകരിച്ചില്ല. വായ്പയ്ക്ക് ഈടായി നല്‍കിയ കാര്യങ്ങള്‍ പോലും തമാശയായിരുന്നു. വായ്പകള്‍ അനുവദിക്കുന്നതിലും തിരിച്ചടക്കുന്നതിലും കാലാവധിയുടെ കാര്യത്തില്‍ പൊതുമേഖലാ ബാങ്കുകള്‍ യാതൊരു ചട്ടങ്ങളും പാലിച്ചില്ലെന്നും രാജന്‍ കുറ്റപ്പെടുത്തിയിരുന്നു.

രൂപയുടെ തകര്‍ച്ചയും ഇന്ധന വിലവര്‍ധനയും സംസ്ഥാനങ്ങള്‍ക്ക് നേട്ടം... അധികവരുമാനം 22700 കോടി!!

ജോര്‍ദാന്‍ ടെയ്‌ലര്‍ ദില്ലിയില്‍ വച്ച് ലൈംഗിക അതിക്രമത്തിനിരയായി.... ഞെട്ടിക്കുന്ന തുറന്നുപറച്ചില്‍

Have a great day!
Read more...

English Summary

full list of bank fraud cases with pm Office: raghuram rajan reveals