Advertisement

ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സെക്രട്ടറിയേറ്റ് വളയൽ തുടരുമെന്ന് കർഷകർ: കർണാലിൽ പ്രതിഷേധം തുടരുന്നു


പട്ന: ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സെക്രട്ടറിയേറ്റ് വളയൽ തുടരുമെന്ന് ഹരിയാണയിലെ കർഷകർ. ഹരിയാണ സർക്കാരുമായുള്ള ചർച്ച പരാജയപ്പെട്ടതോടെ ആയിരക്കണക്കിന് കർഷകരാണ് കർണാലിലുള്ള മിനി സെക്രട്ടിയേറ്റിലേക്ക് മാർച്ച് നടത്തിയത്. സംസ്ഥാനത്തെ നമസ്തേ ചൌക്കിൽ നിന്നാരംഭിച്ച മാർച്ചാണ് സെക്രട്ടറിയേറ്റിലേക്ക് എത്തിയിട്ടുള്ളത്. അനാജ് മണ്ഡിയിലെ കിസാൻ മഹാപഞ്ചായത്ത് സമാപിച്ചതിന് പിന്നാലെയാണ് കർഷകർ മിനി സെക്രട്ടറിയേറ്റ് കെട്ടിടം വളഞ്ഞത്. സെക്രട്ടറിയേറ്റിന് സമീപത്ത് സ്ഥാപിച്ചിട്ടുള്ള പോലീസ് ബാരിക്കേഡുകൾ അടക്കം മറികടന്നാണ് കർഷകർ സെക്രട്ടറിയറ്റ് കെട്ടിടം വളഞ്ഞത്. എന്നാൽ കർഷകർ ബലംപ്രയോഗിച്ച് കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതോടെ പ്രതിഷേധക്കാർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.

ഐഎന്‍എലിന് മുന്നില്‍ അനന്ത സാധ്യതകള്‍! കാന്തപുരത്തിന്റെ ഇടപെടല്‍ തുറന്നിട്ട വഴി... പക്ഷേ, സാധ്യമാകുമോ?


ആഗസ്റ്റ് 28ന് കർണ്ണാലിൽ കർഷകർക്ക് നേരെ ലാത്തിച്ചാർജ് ഉണ്ടായ സംഭവത്തിൽ നടപടി ആവശ്യപ്പെട്ടാണ് കർഷകർ പ്രതിഷേധം ആരംഭിച്ചത്. ഇതിന് പിന്നാലെയാണ് പ്രതിഷേധക്കാർ മിനി സെക്രട്ടറിയേറ്റ് വളഞ്ഞത്. ചൊവ്വാഴ്ച രാവിലെയോടെ ഹരിയാനയിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും മോട്ടോർ സൈക്കിളുകളിലും ട്രാക്ടറുകളിലുമായി അനജ് മണ്ഡിയിൽ മഹാപഞ്ചായത്തിന് വേണ്ടി കർഷകർ ഒത്തുകൂടിയിരുന്നു. ഇതിനിടെ സെക്രട്ടറിയേറ്റിലേക്കുള്ള മാർച്ച് ഒഴിവാക്കുന്നതിന് വേണ്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടലോടെ 11 അംഗ പ്രതിനിധി സംഘത്തെ ചർച്ചയ്ക്കായി വിളിച്ചിരുന്നു. എന്നാൽ കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതോടെ കർഷകർ പ്രതിഷേധം ശക്തമാക്കുകയായിരുന്നു. ജിന്ദിലെ കർഷകർ നഗുറാൻ ഗ്രാമത്തിലെ കൈതാൽ- ചണ്ഡിഗഡ് ദേശീയ പാത ഉപരോധിച്ചു. ഇതിന് പുറമേ ജിന്ദ്- കർണ്ണാൽ ദേശീയപാതയിലും കർഷകർ റോഡ് ഉപരോധിച്ചിരുന്നു.

കർണ്ണാലിലെ മഹാപഞ്ചായത്തിൽ സംയുക്ത കിസാൻ മോർച്ചയുടെ നേതാക്കളും കിസാൻ മഹാ പഞ്ചായത്തിൽ പങ്കെടുത്തിരുന്നു. ഏകദേശം രണ്ട് ലക്ഷത്തോളം കർഷകരാണ് ഇവിടെ ഒത്തുചേർന്നത്. ഇതോടെ കർണ്ണാലിൽ 144 പ്രഖ്യാപിക്കുകയും ഇന്റർനെറ്റ്, എസ്എംഎസ് സർവീസുകൾ നിർത്തലാക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രതിഷേധ പരിപാടികളെല്ലാം നേരത്തെ നിശ്ചയിച്ചതുപോലെ നടന്നുവെന്നാണ് സംയുക്ത കിസാൻ മോർച്ചാ നേതാക്കൾ പറയുന്ന.

Advertisement

മഹാപഞ്ചായത്ത് വേദിയിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള മിനി സെക്രട്ടേറിയറ്റിലേക്ക് കാൽനടയായി മാർച്ച് ചെയ്താണ് കർഷകർ മിനി സെക്രട്ടറിയേറ്റിന് സമീപത്തേക്ക് എത്തുന്നത്. രാത്രിയിലും ഈ പ്രദേശത്ത് നിന്ന് കർഷർ ഒഴിഞ്ഞുപോയിട്ടില്ല. പ്രതിഷേധക്കാർ രാത്രിയിൽ ഒത്തുചേർന്നതായി തോന്നിയപ്പോൾ, തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതുവരെ ഘേരാവോ തുടരുമെന്ന് യൂണിയൻ നേതാക്കൾ പറഞ്ഞു. കഴിഞ്ഞ മാസം പോലീസ് ലാത്തിച്ചാർജിൽ നടപടി ആവശ്യപ്പെട്ട് ആയിരക്കണക്കിന് കർഷകർ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയപ്പോൾ ജില്ലാ സെക്രട്ടേറിയറ്റിന് സമീപം പോലീസ് ജലപീരങ്കി പ്രയോഗിച്ച് പ്രതിഷേധക്കാരെ പിരിച്ചുവിടുകയായിരുന്നു.

ഭാർത്താവിനൊപ്പം സാന്ദ്രാ തോമസ്.. ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Advertisement
Advertisement

അതേ സമയം കർഷക പ്രതിഷേധം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന് പ്രതിഷേധിക്കുന്ന കർഷകരുമായി സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്നില്ലെങ്കിൽ രാജിവെക്കണമെന്നാണ് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല മുന്നോട്ടുവെച്ചിട്ടുള്ള ആവശ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി അഹങ്കാരവും അഹന്തയും ഉപേക്ഷിക്കണമെന്നും കർഷകർ മാസങ്ങളായി സമരം ചെയ്യുന്ന സാഹചര്യത്തിൽ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. കാർഷിക നിയമങ്ങളെ കരിനിയമങ്ങളെന്നാണ് സുർജേവാല വിശേഷിപ്പിച്ചത്.

ജില്ലാ ഭരണകൂടവുമായി മൂന്ന് തവണ ചർച്ചകൾ നടത്തിയെങ്കിലും ചർച്ച പരാജയപ്പെടുകയായിരുന്നുവെന്നാണ് കർഷക നേതാവ് ബൽബീർ സിംഗ് രാജേവാൾ വ്യക്തമാക്കിയത്. കർഷകർ ഒരു പോലീസ് ബാരിക്കേഡുകളും തകർക്കില്ല, മറിച്ച് മിനി സെക്രട്ടേറിയറ്റ് വളയുമെന്ന എന്ന തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കർഷകർ ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കില്ല, എന്നാൽ മാർച്ച് തടയാൻ ശ്രമിച്ചാൽ പിന്നോട്ട് പോകില്ലെന്നും കർഷക നേതാക്കൾ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.


ക്രമസമാധാനം നിലനിർത്തുന്നതിനായി കർണാൽ, കുരുക്ഷേത്ര, കൈതൽ, ജിന്ദ്, പാനിപ്പത്ത് ജില്ലകളിലെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ ഹരിയാന ചൊവ്വാഴ്ച പുലർച്ചെ 12:00 മുതൽ 24 മണിക്കൂർ കഴിഞ്ഞ് രാത്രി 11.59 വരെ നിർത്തിവച്ചു. സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സിന്റെ (CAPF) 10 കമ്പനികൾ ഉൾപ്പെടെ 40 കമ്പനി സുരക്ഷാ സേനയെ കർണാലിൽ വിന്യസിച്ചിട്ടുണ്ട്.

കർണ്ണാലിൽ സമരം നടത്തിയ കർഷകരുടെ തല തല്ലിപ്പൊളിക്കാൻ നിർദേശം നൽകിയെന്ന ആരോപണത്തിൽ എസിഡിഎമ്മിന് എതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കണമെന്ന ആവശ്യമുന്നയിച്ച് കർഷകർ രംഗത്തെത്തിയിരുന്നു. എന്നാൽ എസ്ഡിഎമ്മിനെതിരെ സർക്കാർ നടപടി സ്വീകരിച്ചില്ലെന്നും മറിച്ച് സ്ഥലം മാറ്റുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നുമാണ് കർഷകർ ചൂണ്ടിക്കാണിക്കുന്നത്.

മരിച്ച കർഷകനും പോലീസ് ലാത്തിച്ചാർജ്ജിൽ പരിക്കേറ്റ കർഷകനും ധനസഹായം നൽകണമെന്നുമുള്ള ആവശ്യങ്ങളും കർഷകർ ഉന്നയിച്ചിരുന്നു. കർഷകർ മുന്നോട്ടുവെച്ച ആവശ്യങ്ങളിലൊന്നും സർക്കാർ അനുകൂല തീരുമാനം സ്വീകരിച്ചിരുന്നില്ല. ഇതോടെയാണ് പ്രതിഷേധ സൂചകമായി ഹരിയാണയിലെ കർണ്ണാലിൽ കിസാൻ മഹാപഞ്ചായത്ത് സംഘടിപ്പിക്കുന്നത്. ഇന്നലെ നടന്ന ചർച്ചകൾ പരാജയപ്പെട്ടതോടെ മഹാപഞ്ചായത്തിനെ നേരിടാൻ കടുത്ത നടപടികളാണ് ജില്ലാ ഭരണകൂടം സ്വീകരിച്ചത്. വൻ സുരക്ഷാ സന്നാഹങ്ങളാണ് ഇതോടെ ഈ പ്രദേശങ്ങളിൽ സർക്കാർ ഏർപ്പെടുത്തിയത്.

നിപ വൈറസ്: വ്യാജ പ്രചരണത്തിൽ പെടരുതെന്ന് മുഖ്യമന്ത്രി, പ്രതിരോധത്തിന് മന്ത്രിമാർ നേരിട്ട്

രാജ്യത്ത് വീണ്ടും കര്‍ഷക സമരം | Oneindia Malayalam

വാര്‍ത്തകളുടെ തത്സമയ സ്പന്ദനം നിങ്ങളുടെ വിരല്‍ത്തുമ്പിലും. ഏറ്റവും പുതിയ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വണ്‍ഇന്ത്യ മലയാളം ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

English Summary

Gherao of mini-secretariat to continue till demands are met, say union leaders in Karnal
Read more...