സ്വര്‍ണവില കൂടാന്‍ പോകുന്നു.. ഇപ്പോള്‍ തന്നെ വാങ്ങിവെച്ചോ, ഗ്രാമിന് 18000 കടക്കും, പവന് 1.50 ലക്ഷം!

പണപ്പെരുപ്പം മൂലമുള്ള സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിലയില്‍ കാര്യമായ മുന്നേറ്റമില്ലാതെ തുടരുകയാണ്. എന്നിരുന്നാലും ദീപാവലി, ദസറ അടക്കമുള്ള ഉത്സവകാലവ പര്‍ച്ചേസിംഗ് മൂലം ആവശ്യം വര്‍ധിക്കുന്ന സാഹചര്യത്തില്‍, വരും വര്‍ഷത്തില്‍ വിലയില്‍ വര്‍ധനവുണ്ടാകുമെന്ന് മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ കമ്മോഡിറ്റി അനലിസ്റ്റ് മാനവ് മോദി.

Advertisement

അതിനാല്‍ വില കുറഞ്ഞിരിക്കുന്ന ഈ സമയത്തില്‍ സ്വര്‍ണത്തിലും വെള്ളിയിലും മാത്രമല്ല, ചെമ്പ്, സിങ്ക് തുടങ്ങിയ വ്യാവസായിക ലോഹങ്ങളിലും നിക്ഷേപം നടത്തുന്നത് ഗുണകരമാണെന്ന് മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ കമ്മോഡിറ്റി വിഭാഗം ഗവേഷണ മേധാവി നവനീത് ദമാനി പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടമാണ് ദൃശ്യമായത്.

Advertisement

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷാവസ്ഥയിലോ പലിശനിരക്കിലെ മാറ്റങ്ങളിലോ വ്യക്തത വരുന്നത് വരെ ഈ അനിശ്ചിതത്വം അടുത്ത ഒന്നോ രണ്ടോ മാസത്തേക്ക് കൂടി തുടരാം. നിലവില്‍ സ്വര്‍ണവില 4,000 - 4,500 ഡോളര്‍ എന്ന നിലയില്‍ സ്ഥിരത കൈവരിച്ചേക്കാം. എന്നാല്‍ ഉത്സവകാലത്തോടനുബന്ധിച്ച് ആവശ്യം വര്‍ധിക്കുമ്പോള്‍, വര്‍ഷാവസാനത്തോടെ വില 5,500 - 5,600 ഡോളര്‍ എന്ന ഉയര്‍ന്ന നിലയിലേക്ക് തിരിച്ചെത്താന്‍ സാധ്യതയുണ്ട്.

അങ്ങനെ വന്നാല്‍ ഇന്ത്യയില്‍ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 18700 രൂപയും പവന് 1.50 ലക്ഷം രൂപയും ആയി ഉയര്‍ന്നേക്കും. വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള ലോഹങ്ങളുടെ വിലയിലുണ്ടായ തിരിച്ചുവരവ് വെള്ളിയുടെ വിലയ്ക്ക് പിന്തുണ നല്‍കുന്നുണ്ട്. സ്വര്‍ണവിലയില്‍ വലിയ ഇടിവുണ്ടായെങ്കിലും, വ്യാവസായിക ലോഹങ്ങളുടെ വ്യാപാരമേഖലയില്‍ ആ നഷ്ടത്തിന്റെ ആഘാതം കുറവാണ്.

Advertisement

സ്വര്‍ണത്തിന് 4,000 ഡോളര്‍ എന്നതുപോലെ വെള്ളിക്കും 52 ഡോളര്‍ എന്നത് ശക്തമായ ഒരു അടിത്തറയാണ് എന്ന് മാനവ് മോദി പറഞ്ഞു. ഈ നിലവാരങ്ങള്‍ തകര്‍ന്നാല്‍, സ്വര്‍ണവില 3,800-3,700 ഡോളറിലേക്കും വെള്ളിയുടെ വില 52 ഡോളറില്‍ നിന്ന് താഴേക്കും നീങ്ങാന്‍ സാധ്യതയുണ്ട്. എന്നാല്‍ അടുത്ത ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ ഈ നിലവാരങ്ങള്‍ തകര്‍ക്കപ്പെട്ടില്ലെങ്കില്‍, വെള്ളിയുടെ വില 65 ഡോളര്‍ വരെയോ 75-85 ഡോളര്‍ വരെയോ വര്‍ധനവ് കണ്ടേക്കാം.

സ്വര്‍ണത്തിന്റെ കാര്യത്തില്‍, പെട്ടെന്നുള്ള വര്‍ധനവിലൂടെ 4,500 ഡോളറും ദീര്‍ഘകാലാടിസ്ഥാനത്തില്‍ 5,500-5,600 ഡോളറും വരെ വില ഉയര്‍ന്നേക്കാം. ഫെബ്രുവരി മുതല്‍, ആഭ്യന്തര വിപണിയിലും ആഗോളതലത്തിലും സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇടിഎഫ് ഓഹരികളില്‍ ഇടിവുണ്ടായിട്ടുണ്ട്. ഊഹക്കച്ചവടത്തിന്റെ ഭാഗമായുള്ള വലിയ തോതിലുള്ള വാങ്ങലോ വില്‍പ്പനയോ കാണാനില്ല.

Advertisement

മാക്രോ ഘടകങ്ങളില്‍, പലിശനിരക്കുകള്‍ പ്രധാന പങ്ക് വഹിക്കുന്നു. നിലവില്‍ ഇതൊരു ചങ്ങല പോലെ ബന്ധപ്പെട്ട ഘടകങ്ങളുടെ പരമ്പരയാണ്. യുഎസ്-ഇറാന്‍ യുദ്ധം രൂക്ഷമാവുകയും തുടരുകയും ചെയ്താല്‍ എണ്ണവില ഉയര്‍ന്നേക്കാം. ഇത് പണപ്പെരുപ്പ സാധ്യത വര്‍ധിപ്പിക്കുകയും, തല്‍ഫലമായി പലിശനിരക്ക് വര്‍ധനവിനുള്ള സാധ്യതകളെ നിയന്ത്രിക്കുകയും ചെയ്‌തേക്കാം.

ദീര്‍ഘകാല നിക്ഷേപകരെ സംബന്ധിച്ചിടത്തോളം എസ്‌ഐപി രീതിയില്‍ നിക്ഷേപം നടത്തുന്നതാണ് ഉചിതം എന്നും മാനവ് മോദി പറഞ്ഞു. വെള്ളി മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ പോലും, ഒരു നിക്ഷേപകന്റെ പോര്‍ട്ട്ഫോളിയോയില്‍ സ്വര്‍ണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു. 60-70 ശതമാനം സ്വര്‍ണത്തിലും 30-40 ശതമാനം വെള്ളിയിലും നിക്ഷേപം നടത്താവുന്നതാണ്.