ഹര്‍ദിക് പട്ടേലിന്റെ നിരാഹാര സമരം പിന്‍വലിച്ചു... 19ാം ദിവസം സര്‍ക്കാരിന് മുന്നില്‍ മുട്ടുമടക്കി!!


അഹമ്മദാബാദ്: പട്ടേല്‍ സംവരണ സമിതി നേതാവ് ഹര്‍ദിക് പട്ടേലിന്റെ നിരാഹാര സമരം പിന്‍വലിച്ചു. സംസ്ഥാനത്തെ സംഘര്‍ഷ ഭീതിയിലാഴ്ത്തിയ ശേഷമാണ് നിരാഹാര സമരം പിന്‍വലിക്കാന്‍ അദ്ദേഹം തീരുമാനിച്ചത്. കൃത്യം 19ാം ദിവസമായിരുന്നു ഇത്. എന്നാല്‍ ഹര്‍ദിക്കിന്റെ ആവശ്യങ്ങളൊന്നും ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. ഒന്നും ചര്‍ച്ച ചെയ്യാനും ബിജെപി സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ചുരുക്കിപ്പറഞ്ഞാല്‍ അദ്ദേഹത്തിന്റെ സമരം പൊളിഞ്ഞിരിക്കുകയാണ്.

എന്നാല്‍ ഹര്‍ദിക്ക് ഇപ്പോഴും ജനകീയ നേതാവ് തന്നെയാണ്. അദ്ദേഹത്തിനൊപ്പം വലിയ വോട്ടുബാങ്ക് തന്നെയുണ്ട്. ഇത് മുമ്പൊക്കെ ബിജെപിയെ ഒറ്റയ്ക്ക് ജയിപ്പിച്ചിരുന്ന ഘടകമായിരുന്നു. അദ്ദേഹത്തിന്റെ ആവശ്യങ്ങളോട് പുറംതിരിഞ്ഞ് നില്‍ക്കുന്നത് ഗുജറാത്തിലെ നിലനില്‍പ്പിന് ബിജെപിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുക. ദേശീയ നേതൃത്വത്തിന്റെ ഇടപെടലും മുഖ്യമന്ത്രി വിജയ് രൂപാണി പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം ഹര്‍ദിക്ക് ആശുപത്രിയിലായ ദിവസം ബിജെപി നേതൃത്വം ശരിക്കും സമ്മര്‍ദത്തിലായിരുന്നു.

19ാം ദിവസം അവസാനിപ്പിച്ചു

നിരാഹാര സമരം 19ാം ദിവസമാണ് ഹര്‍ദിക്ക് പട്ടേല്‍ അവസാനിപ്പിച്ചത്. പട്ടേല്‍ വിഭാഗത്തിന് സംവരണം, കാര്‍ഷിക വായ്പകള്‍ എഴുതിതള്ളുക, പട്ടേല്‍ സംവരണ സമിതി നേതാക്കളെ വിട്ടയക്കുക തുടങ്ങിയ ആവശ്യങ്ങളായിരുന്നു ഹര്‍ദിക് പട്ടേല്‍ മുന്നോട്ടുവെച്ചത്. എന്നാല്‍ ഇതൊന്നും അംഗീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അതേസമയം സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കെതിരെ മുഖം തിരിച്ചത് കൊണ്ടാണ് ഹര്‍ദിക്ക് സമരം പിന്‍വലിച്ചതെന്നും സൂചനയുണ്ട്.

ഇനി സംസ്ഥാന വ്യാപക സമരം

സംസ്ഥാന മുഴുവന്‍ തന്റെ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടുള്ള യാത്ര നടത്താനാണ് ഹര്‍ദിക്കിന്റെ തീരുമാനം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇത് നടത്തുമെന്നും സൂചനയുണ്ട്. അതേസമയം നിരാഹാര സമരം പിന്‍വലിക്കാന്‍ പ്രമുഖ സാമൂഹിക-മത പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹര്‍ദിക്ക് സമരം പിന്‍വലിച്ചത്. ആരോഗ്യം വീണ്ടെടുത്ത ശേഷം സമരഭൂമിയിലേക്ക് തിരിച്ചെത്തുമെന്നാണ് ഹര്‍ദിക്ക് അറിയിച്ചിരിക്കുന്നത്.

ഹര്‍ദിക്കിന്റെ രാഷ്ട്രീയ നീക്കങ്ങള്‍

തിരഞ്ഞെടുപ്പ് വേളയില്‍ ഇതേ ആവശ്യങ്ങളുമായി ബിജെപിയെ സമ്മര്‍ദത്തിലാക്കാനാണ് ഹര്‍ദിക്കിന്റെ നീക്കം. എന്നാല്‍ അദ്ദേഹം ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ന്യായപ്രകാരമുള്ളതല്ല. ഗുജറാത്തിലെ ഏറ്റവും ശക്തമായ വിഭാഗമാണ് പാട്ടീല്‍ദാര്‍. ജനസംഖ്യയുടെ 12 ശതമാനം മാത്രമാണ് പട്ടേലുകള്‍ ഉള്ളത്. സാമ്പത്തികാവസ്ഥയിലും അവര്‍ പ്രബലരാണ്. സംസ്ഥാനത്തുള്ള 183 എംഎല്‍എമാരില്‍ 44 പേര്‍ പട്ടേല്‍ വിഭാഗത്തില്‍ നിന്നുള്ളവരാണ്. മുന്‍ മുഖ്യമന്ത്രിയും ഇപ്പോഴത്തെ ഉപമുഖ്യമന്ത്രിയും പട്ടേല്‍ വിഭാഗത്തില്‍ നിന്നുള്ളവരാണ്. അപ്പോള്‍ ഈ വിഭാഗത്തിന് സംവരണം അനുവദിക്കുന്നത് നിയമപ്രകാരം അസാധ്യമാണ്.

പട്ടേലുകള്‍ക്ക് എന്തുസംഭവിച്ചു

വിദ്യാഭ്യാസ അവകാശങ്ങള്‍ക്ക് വേണ്ടി പട്ടേല്‍ വിഭാഗം കഷ്ടപ്പെടുകയാണെന്ന് ഹര്‍ദിക്ക് പറയുന്നു. എന്നാല്‍ ഇതിന് യഥാര്‍ത്ഥ കാരണക്കാര്‍ പട്ടേല്‍ വിഭാഗം തന്നെയാണ്. കഴിഞ്ഞ നൂറു വര്‍ഷത്തിനിടെ അവര്‍ സ്വന്തം ഭൂമിയും മറ്റ് വസ്തുക്കളും സ്വന്തം കാര്യങ്ങള്‍ക്ക് മാത്രമാണ് ഉപയോഗിച്ചത്. വിദ്യാഭ്യാസ സംബന്ധമായ കാര്യങ്ങളില്‍ പണം ചെലവഴിച്ചില്ല. കൈയ്യില്‍ പണമുണ്ടായിട്ടും ഇത് തന്നെയായിരുന്നു അവസ്ഥ. ഇന്ന് സംസ്ഥാനത്ത് നിരവധി പട്ടേല്‍ കുടുംബങ്ങളുണ്ട്. അവര്‍ക്ക് നിലനില്‍പ്പിന് വിദ്യാഭ്യാസം ആവശ്യമാണ്. പണം കണ്ടറിഞ്ഞ് ചെലവഴിക്കാത്തത് കൊണ്ട് ഇവര്‍ക്ക് മറ്റ് വിഭാഗങ്ങളുമായി പിടിച്ചുനില്‍ക്കാന്‍ സാധിക്കുന്നില്ല.

സമരം എന്തുകൊണ്ട് വിജയിച്ചില്ല

ഹര്‍ദിക്കിന്റെ സമരം പൊളിഞ്ഞതാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ അതിന് കാരണം അദ്ദേഹം തന്നെയാണ്. അദ്ദേഹം അഹമ്മദാബാദിലെ വലിയൊരു ഫാം ഹൗസിലാണ് നിരാഹാരം നടത്തിയത്. അടുത്തിടെയാണ് അദ്ദേഹത്തിന്റെ സഹോദരിയുടെ വിവാഹം നടന്നത്. വലിയൊരു പണക്കാരനെയാണ് അവര്‍ വിവാഹം ചെയ്തത്. ഈ പണമൊക്കെ എവിടെ നിന്നാണ് വന്നത്? ഹര്‍ദിക്കിന്റെ പിതാവ് ഇപ്പോള്‍ ജോലിക്ക് പോകുന്നില്ല. കാര്യമായുള്ള വരുമാനവും കുടുംബത്തിനില്ല. സമരം ഒത്തുതീര്‍പ്പാക്കാന്‍ പട്ടേല്‍ സമിതിക്കുള്ളില്‍ നീക്കം നടന്നെന്നാണ് വ്യക്തമാകുന്നത്.

ബിജെപിക്ക് തലവേദന തന്നെ

കോണ്‍ഗ്രസുമായി അടുപ്പം പുലര്‍ത്തുന്നുണ്ട് ഇപ്പോള്‍ പാട്ടീദാര്‍ സമിതി. പിന്നോക്ക വിഭാഗത്തിന്റെ സംവരണത്തിന് ചുക്കാന്‍ പിടിക്കുന്നത് കോണ്‍ഗ്രസാണ്. അതുകൊണ്ടാണ് ഈ നീക്കം. ഇത് ബിജെപിയുടെ വോട്ടുബാങ്കില്‍ വലിയ വിള്ളല്‍ വീഴ്ത്തിയിട്ടുണ്ട്. കഴിഞ്ഞ മൂന്നുവര്‍ഷമായി പാട്ടീദാര്‍ വിഭാഗം പൂര്‍ണമായും ബിജെപിക്ക് എതിരാണ്. നരേന്ദ്ര മോദി-അമിത് ഷാ സഖ്യത്തിന് പോലും ഇത് പരിഹരിക്കാന്‍ സാധിച്ചിട്ടില്ല.

കൊല്ലാന്‍ ശ്രമിച്ചവരുമായി കൂട്ടില്ല

തന്നെ കൊല്ലാന്‍ നോക്കിയവരുമായി കൂട്ടുകൂടില്ലെന്ന് ബിജെപിയെ ലക്ഷ്യം വച്ച് ഹര്‍ദിക് പട്ടേല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് തിരഞ്ഞെടുപ്പില്‍ തിരിച്ചടി നല്‍കുമെന്ന സൂചനയാണ് നല്‍കുന്നത്. 2022ല്‍ സംസ്ഥാനത്തെ മുഖ്യപ്രതിക്ഷ നേതാവാവാനുള്ള ശ്രമവും അദ്ദേഹം നടത്തുന്നുണ്ട്. പക്ഷേ ഇവിടെ ഭയക്കേണ്ടത് കോണ്‍ഗ്രസിനാണ്. ഹര്‍ദിക്കിനെ കൂടെ കൂട്ടിയതോടെ ഒബിസി വിഭാഗത്തില്‍ അസംതൃപ്തി ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥിരം വോട്ടുബാങ്കായ ഒബിസി വോട്ടില്‍ വിള്ളലുണ്ടായിരുന്നു. അതുകൊണ്ട് സൂക്ഷിച്ചാണ് കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍.

മോദിക്കെതിരെ രഘുറാം രാജന്റെ വെളിപ്പെടുത്തല്‍... തട്ടിപ്പുകളെ കുറിച്ച് പറഞ്ഞിട്ടും നടപടിയെടുത്തില്ല

പിസിയെപ്പോലൊരു വിടുവായനെ ചര്‍ച്ചയില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അവതാരകന്‍; നിറഞ്ഞ കയ്യടി

Have a great day!
Read more...

English Summary

hardik patel breaks fast