ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥിനിയെ കാണാതായി; ആഫിയ അയ്യൂബ് പുറത്തിറങ്ങിയത് മരുന്ന് വാങ്ങാന്‍

ന്യൂഡല്‍ഹി: ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥിനിയെ കാണാതായി. തിരുവനന്തപുരം പൂന്തുറ സ്വദേശി ആഫിയ അയ്യൂബിനെയാണ് ചൊവ്വാഴ്ച രാത്രി മുതല്‍ കാണാതായത്. ജാമിയയുടെ ഹോസ്റ്റലില്‍ അല്ല ആഫിയ താമസം. ഓഖ്‌ല ഹെഡിലുള്ള പിജിയിലാണ്. ഫോണ്‍ എടുക്കാതെയാണ് ഇവര്‍ പുറത്തുപോയത്. അതുകൊണ്ടുതന്നെ സുഹൃത്തുക്കള്‍ക്ക് ബന്ധപ്പെടാനും സാധിച്ചിട്ടില്ല. പോലീസ് തിരച്ചില്‍ നടത്തുന്നുണ്ട്.

Advertisement

ആഫിയ ഡിഗ്രി പഠിച്ചതും ഡല്‍ഹിയില്‍ തന്നെയാണ്. പിന്നീടാണ് എംഎ ഇന്റര്‍നാഷണല്‍ റിലേഷന്‍സിന് ചേര്‍ന്നത്. 23കാരിയായ ഇവര്‍ മരുന്ന് വാങ്ങാന്‍ വേണ്ടിയാണ് പുറത്തുപോയത്. പിന്നീട് തിരിച്ചുവന്നില്ല. ഫോണില്‍ കിട്ടാത്തതിനെ തുടര്‍ന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷിച്ചത്. അപ്പോഴാണ് മരുന്ന് വാങ്ങാന്‍ പുറത്തുപോയി എന്ന വിവരം ലഭിച്ചത്.

Advertisement

അന്വേഷണം നടക്കുന്നു എന്നാണ് പോലീസ് പറയുന്നത്. സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ആദ്യം തിരിച്ചുവരുമെന്നാണ് കരുതിയത്. എന്നാല്‍ ഏറെ വൈകിയും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് സഹപാഠികളും ബന്ധുക്കളും അഭ്യര്‍ഥിച്ചിട്ടുണ്ട്.