പുരുഷ കമ്മീഷന്‍ അടിയന്തരമായി രൂപീകരിക്കണമെന്ന് ബിജെപി എംപി; 'കേതന്റെ അവസ്ഥ ആര്‍ക്കും വരാം'

രാജ്യത്ത് പുരുഷ കമ്മീഷന്‍ രൂപീകരിക്കണം എന്ന ആവശ്യവുമായി രാജ്യസഭാ എംപി അശോക് കുമാര്‍ മിത്തല്‍. ഇതിനായി മിത്തല്‍ പാര്‍ലമെന്റില്‍ ദേശീയ പുരുഷ കമ്മീഷന്‍ ബില്‍ അവതരിപ്പിക്കുകയും ചെയ്തു. അടുത്തിടെ നടന്ന കേതന്‍ അഗര്‍വാള്‍ കേസ് പുരുഷന്മാര്‍ക്കും ഇരകളാകാമെന്നും സ്ഥാപനപരമായ പിന്തുണയും നിയമ സംരക്ഷണവും അര്‍ഹിക്കുന്നു എന്നും തെഴളിയച്ചു എന്നും അദ്ദേഹം പറഞ്ഞു.

Advertisement

മുന്‍ ആം ആദ്മി പാര്‍ട്ടി നേതാവായ അശോക് കുമാര്‍ മിത്തല്‍ ഇപ്പോള്‍ ബി ജെ പിക്കൊപ്പമാണ്. സിയ-കേതന്‍ കേസ് അഗാധമായി അസ്വസ്ഥമാക്കുന്നതാണെന്ന് മിത്തല്‍ പറഞ്ഞു. സംഭവത്തില്‍ നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'ഞാന്‍ പാര്‍ലമെന്റില്‍ ദേശീയ പുരുഷ കമ്മീഷന്‍ ബില്‍ അവതരിപ്പിച്ചു. എല്ലാ ഇരകളും നീതിയും പിന്തുണയും നിയമപ്രകാരം തുല്യ സംരക്ഷണവും അര്‍ഹിക്കുന്നു,' അദ്ദേഹം പറഞ്ഞു.

Advertisement

കേതന്‍ കേസ് പുരുഷന്മാര്‍ക്കും ഇരകളാകാമെന്ന ഓര്‍മ്മപ്പെടുത്തലാണ്. അവര്‍ സ്ഥാപനപരമായ പിന്തുണയും നിയമ സംരക്ഷണവും അവരുടെ ശബ്ദം കേള്‍ക്കുന്ന ഒരു വേദിയും അര്‍ഹിക്കുന്നു. ലിംഗഭദമില്ലാതെ എല്ലാവര്‍ക്കും നീതി തുല്യമായിരിക്കണം എന്നും അദ്ദേഹം പറഞ്ഞു. ഇതാദ്യമായല്ല പുരുഷ കമ്മീഷന്‍ വേണമെന്ന ആവശ്യം രാജ്യത്ത് ഉയരുന്നത്. അടുത്തിടെ കേരളത്തിലും ഇത് സംബന്ധിച്ച ആവശ്യം ഉയര്‍ന്നിരുന്നു.

ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വര്‍ അടക്കമുള്ളവര്‍ നേതൃത്വം നല്‍കുന്ന മെന്‍സ് അസോസിയേഷനായിരുന്നു പുരുഷ കമ്മീഷന്‍ എന്ന ആവശ്യം മുന്നോട്ടുവെച്ചത്. ജൂണ്‍ 18 നാണ് പൂനെയ്ക്കടുത്തുള്ള ലോഹഗഡ് കോട്ടയില്‍ 25 കാരനായ റിയല്‍ എസ്റ്റേറ്റ് ഉടമ കേതന്‍ അഗര്‍വാള്‍ പാറയില്‍ നിന്ന് വീണു മരിച്ചത്.

Advertisement

പ്രാഥമിക ഘട്ടത്തില്‍ ഇത് സ്വാഭാവിക മരണമാണ് എന്ന നിഗമനത്തിലായിരുന്നു പൊലീസ്. എന്നാല്‍ പിന്നീട് നടന്ന അന്വേഷണത്തിലാണ് കേതന്റെ പ്രതിശ്രുത വധു സിയ ഗോയലും കാമുകന്‍ ചേതന്‍ ചൗധരിയും ഗൂഢാലോചന നടത്തി അദ്ദേഹത്തെ പാറയില്‍ നിന്ന് തള്ളിയിട്ടു കൊലപ്പെടുത്തുകയായിരുന്നു എന്ന് വെളിപ്പെട്ടത്. കേതനും സിയയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.

ഈ വര്‍ഷം നവംബറില്‍ വിവാഹം നടക്കാനിരിക്കുകയായിരുന്നു. എന്നാല്‍ കാമുകനൊപ്പം ജീവിക്കുന്നതിന് വേണ്ടിയാണ് സിയ ക്രൂരകൃത്യം ചെയ്തത്. ഇതിന് മുന്‍പും സിയ, കേതനെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അന്ന് പരിക്കുകളോടെ കേതന്‍ രക്ഷപ്പെടുകയായിരുന്നു. അതേസമയം നിലവില്‍ സിയ ഗോയലും ചേതന്‍ ചൗധരിയും 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Advertisement

പോളിഗ്രാഫ് പരിശോധനയ്ക്ക് വിധേയനാകാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് സിയയും ചേതനും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുന്നത്. പ്രതികളുടെ ഫോണുകളില്‍ നിന്ന് കോഡ് വേഡുകള്‍, വിളിപ്പേരുകള്‍, ഇമോജികള്‍ എന്നിവയില്‍ എഴുതിയതായി പറയപ്പെടുന്ന ചാറ്റുകള്‍ ഉള്‍പ്പെടെ ഇല്ലാതാക്കിയ ഡാറ്റ കണ്ടെടുത്തതായി പൂനെ പോലീസ് കൊടതിയെ അറിയിച്ചു. സംഭവത്തില്‍ മൂന്നാമതൊരാള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടോ എന്നാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്.