പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിവെച്ചു എന്ന് കത്ത്; പ്രതികരിച്ച് കേന്ദ്ര സര്‍ക്കാര്‍, വ്യാജ പ്രചാരണം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിവെച്ചു എന്ന് കാണിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം. മോദിയുടെ ഒപ്പ് ഉള്‍പ്പെടെയുള്ള രാജിക്കത്താണ് പ്രചരിച്ചത്. അശോക ചക്ര എംബ്ലവും ഉള്‍പ്പെടുത്തിയിരുന്നു. ആധികാരികമാണ് എന്ന് തോന്നിക്കുംവിധമുള്ള കത്ത് പലരും പങ്കുവെക്കാന്‍ തുടങ്ങിയതോടെ കേന്ദ്ര സര്‍ക്കാര്‍ പ്രതികരണവുമായി രംഗത്തുവന്നു.

Advertisement

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കത്ത് വ്യാജമാണ് എന്ന് കേന്ദ്രം അറിയിച്ചു. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പിഐബിഃ) യുടെ ഫാക്ട് ചെക്ക് യൂണിറ്റ് സോഷ്യല്‍ മീഡിയയിലെ പ്രചാരണം ശരിയല്ലെന്ന് അറിയിച്ചു. പ്രധാനമന്ത്രി അത്തരം കത്തില്‍ ഒപ്പുവച്ചിട്ടില്ലെന്നും വ്യക്തമക്കി. വ്യാജ പ്രചാരണമാണ് നടക്കുന്നതെന്നും പിഐബി വിശദീകരിച്ചു. എന്നാല്‍ അതിവേഗമാണ് വ്യാജ കത്ത് പ്രചരിച്ചിരിക്കുന്നത്.

Advertisement

വ്യക്തിപരവും രാഷ്ട്രീയപരവുമായ കാരണങ്ങളാല്‍ രാജിവെക്കുന്നു എന്ന് പറയുന്ന കത്താണ് പ്രധാനമന്ത്രിയുടെ പേരില്‍ പ്രചരിച്ചത്. ഇത് തെറ്റാണെന്നും ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രമേ വിശ്വസിക്കാവൂ എന്നും പിഐബി അറിയിച്ചു. ഇത്തരം പോസ്റ്റുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുരുത് എന്നും അഭ്യര്‍ഥിച്ചു.

ജന്തര്‍ മന്തറില്‍ സമരം ചെയ്ത വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തുന്ന രീതിയില്‍ പ്രധാനമന്ത്രിയുടെ ഒരു വ്യാജ വീഡിയോ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. ഇത് വ്യാജമാണെന്നും എഐ വച്ച് നിര്‍മിച്ചതാണെന്നും പിഐബി വിശദീകരിച്ചു. വ്യാജമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് മുമ്പ് ഔദ്യോഗികമാണോ എന്ന് പരിശോധിച്ച് ഉറപ്പിക്കണം എന്നാണ് പിഐബിയുടെ ഉപദേശം.

Advertisement

ചോദ്യപ്പേപര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിദ്യാര്‍ഥി സമരത്തെ തുടര്‍ന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രണ്ട് ദിവസം മുമ്പ് രാജിവെച്ചിരുന്നു. ഈ വേളയില്‍ പ്രധാനമന്ത്രിയും രാജിവെക്കണം എന്ന ആവശ്യം ചില കോണില്‍ നിന്ന് ഉയരുകയും ചെയ്തിരുന്നു. വിദ്യാര്‍ഥികള്‍ക്കെതിരെ പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചതില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിക്കണമെന്നും ഉത്തരവാദിത്തം ഏറ്റെടുത്ത് അദ്ദേഹം രാജിവെക്കണം എന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ട്.

കഴിഞ്ഞ രണ്ട് ദിവസമായി അമിത് ഷായുടെ പ്രതികരണം തേടി പ്രതിപക്ഷം പാര്‍ലമെന്റില്‍ പ്രതിഷേധത്തിലാണ്. ഇരുസഭകളിലും അമിത് ഷാ ഹാജാരാകുന്നില്ല. അമിത് ഷാ എവിടെ എന്നാണ് ഇന്ന് രാജ്യസഭയില്‍ മല്ലികാര്‍ജുര്‍ ഖാര്‍ഗെ ചോദിച്ചത്. അമിത് ഷാ പ്രതികരിക്കണം എന്ന് ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം മൗനം പാലിക്കുകയാണ്.