എസ് ശ്രീജിത്ത് ഇനി ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡിയാകും

പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. ജയിൽ മേധാവി എസ് ശ്രീജിത്ത് ഡിജിപിയാകും. ഇത് സംബന്ധിച്ച് ഉത്തരവിൽ മുഖ്യമന്ത്രി വിഡി സതീശൻ ഒപ്പുവെച്ചു. ഉത്തരവ് ഉടൻ പുറത്തിറങ്ങും. യോഗേഷ് ഗുപ്തയെ ബെവ്‌കോ എംഡിയാക്കാനും തീരുമാനിച്ചിട്ടുണ്ട്. ബൽറാം കുമാർ ഉപാധ്യയ അഗ്നിരക്ഷാസേന മേധാവിയാകും.

Advertisement

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സുരേഷ് രാജ് പുരോഹിതിനെയും എംആര്‍ അജിത്കുമാറിനെയും ഡിജിപി സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്തിരുന്നു. സുരേഷ് രാജ് പുരോഹിത് നിലവിൽ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്.ഇതോടെ
എഡിജിപി എംആർ അജിത് കുമാറിനായി അടുത്ത സാധ്യത. എന്നാൽ രക്ഷാപ്രവർത്തനക്കേസിൽ സസ്പെൻഷനിലായതോടെ അജിത് കുമാറിൻ്റെ വഴി അടഞ്ഞു. ഇതോടെ ഡിജിപി സ്ഥാനത്തേക്ക് അടുത്ത ഉദ്യോഗസ്ഥനെ പരിഗണിക്കണമെന്ന് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് ശുപാർശ നൽകി. പിന്നാലെയാണ് പട്ടികയിൽ തൊട്ടടുത്ത സ്ഥാനത്തുള്ള ശ്രീജിത്തിന് നറുക്ക് വീണത്.

Advertisement

അജിത് കുമാർ സസ്‌പെൻഷനിലായ ഒഴിവിലേക്കാണ് യോഗേഷ് ഗുപ്തയെ ബെവ്‌കോ എംഡിയാക്കിയിരിക്കുന്നത്. യോഗേഷ് ഗുപ്ത നേരത്തെയും ദീർഘകാലം ബെവ്‌കോ എംഡിയായിട്ടുണ്ട്.