എട്ടാം ശമ്പള കമ്മീഷന്‍: ഏറ്റവും കുറഞ്ഞത് ശമ്പളം 14000 രൂപ വരെ കൂടും! കൂടിയത് 2 ലക്ഷം വരെ വര്‍ധനവ്!

ശമ്പളം, ഫിറ്റ്‌മെന്റ് ഘടകം, ഡിയര്‍നെസ് അലവന്‍സ് എന്നിവ പരിഷ്‌കരിക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കുന്നതിനുമുള്ള ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിന് മുമ്പ് എട്ടാം ശമ്പള കമ്മീഷന്‍ യൂണിയനുകളുമായും പ്രതിനിധി ഗ്രൂപ്പുകളുമായും കൂടിക്കാഴ്ചകളും ചര്‍ച്ചകളും നടത്തി വരികയാണ്. ജീവനക്കാരുടെ സംഘടനകള്‍ക്ക് ശുപാര്‍ശകള്‍ അയയ്ക്കാനുള്ള സമയപരിധി നേരത്തെ അവസാനിച്ചിരുന്നു.

Advertisement

ഏകദേശം 50 ലക്ഷം ജീവനക്കാരും പ്രതിരോധ, റെയില്‍വേ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഏകദേശം 65 ലക്ഷം പെന്‍ഷന്‍കാരും ഉള്‍പ്പെടെ ഏകദേശം 1 കോടി ഗുണഭോക്താക്കള്‍ എട്ടാം ശമ്പള കമ്മീഷന്റെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്. 1.83 മുതല്‍ 3.83 വരെയുള്ള ഉയര്‍ന്ന ഫിറ്റ്‌മെന്റ് ഘടകം വേണമെന്ന് നിരവധി ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഗ്രൂപ്പുകള്‍ ആവശ്യം പ്രകടിപ്പിച്ചിട്ടുണ്ട്.

Advertisement

നിലവില്‍, എട്ടാം സിപിസി ഔദ്യോഗിക ശുപാര്‍ശകള്‍ നല്‍കിയിട്ടില്ല. മാത്രമല്ല സിപിസി ശുപാര്‍ശ നടപ്പിലാക്കുന്നതിന് മുമ്പ് കേന്ദ്രവും ഇത് അംഗീകരിക്കേണ്ടതുണ്ട്. ജീവനക്കാരുടെ പരിഷ്‌കരിക്കുന്നതിന് മുമ്പുള്ള അടിസ്ഥാന ശമ്പളത്തെയോ അല്ലെങ്കില്‍ വിരമിച്ചവരുടെ പെന്‍ഷന്‍ തുകയെയോ പുതിയ അടിസ്ഥാന ശമ്പള ഘടനയിലേക്ക് മാറ്റുന്നതിനായി ശമ്പള കമ്മീഷനുകള്‍ ഉപയോഗിക്കുന്ന ഒരു ഗുണന ഘടകമാണ് ഫിറ്റ്മെന്റ് ഫാക്ടര്‍.

ഇതിനായി ഉപയോഗിക്കുന്ന പ്രധാന സൂത്രവാക്യം എന്ന് പറയുന്നത് നിലവിലെ അടിസ്ഥാന ശമ്പളം x ഫിറ്റ്മെന്റ് ഫാക്ടര്‍ = പുതിയ അടിസ്ഥാന ശമ്പളം എന്നതാണ്. ഉദാഹരണത്തിന് 2.57 എന്ന ഫിറ്റ്മെന്റ് ഫാക്ടര്‍ നടപ്പിലാക്കിയ ഏഴാം ശമ്പള കമ്മീഷന്‍ പ്രകാരം, അടിസ്ഥാന ശമ്പളം 6-ാം ശമ്പള കമ്മീഷനിലെ 7,000 രൂപയില്‍ നിന്ന് 18,000 രൂപയിലേക്ക് ഉയര്‍ത്തിയത് 7,000 x 2.57 = 18,000 എന്ന ഫോര്‍മുലയിലാണ്.

Advertisement

എട്ടാം ശമ്പള കമ്മീഷനില്‍ ഫിറ്റ്മെന്റ് ഫാക്ടര്‍ വര്‍ധിപ്പിക്കണമെന്ന് വിവിധ വിഭാഗങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. ഇതിനായി 1.83 മുതല്‍ 3.83 വരെയുള്ള കണക്കുകള്‍ പരിഗണിക്കപ്പെടുന്നുണ്ട് എന്നാണ് കണക്കാക്കുന്നത്. ഇതില്‍ 2.00 മുതല്‍ 2.57 വരെയുള്ള നിരക്കാണ് മിതമായ കണക്കായി കരുതപ്പെടുന്നത്. 1.83 എന്ന ഫിറ്റ്മെന്റ് ഫാക്ടര്‍ ആണ് ഏറ്റവും കുറഞ്ഞ നിരക്ക്. ഈ ഫിറ്റ്മെന്റ് ഫാക്ടര്‍ നടപ്പിലാക്കിയാല്‍ ശമ്പളത്തില്‍ എത്രത്തോളം വര്‍ധനവുണ്ടാകും എന്ന് നോക്കാം.

നിലവില്‍ 18000 രൂപ അടിസ്ഥാന ശമ്പളം വാങ്ങിക്കുന്ന ലെവല്‍ 1 ജീവനക്കാരന് ഇത് 32940 രൂപയായി വര്‍ധിക്കും. ലെവല്‍ 2 ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം 19900 ത്തില്‍ നിന്ന് 36417 രൂപയായും ലെവല്‍ 3 ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം 21700 രൂപയില്‍ നിന്ന് 39711 രൂപയായും മാറും. ലെവല്‍ 4 ജീവനക്കാരന് 25500 രൂപ കിട്ടിയിടത്ത് നിന്ന് ഇത് 46665 രൂപയായിട്ടാണ് വര്‍ധിക്കുക.

Advertisement

ലെവല്‍ 5 ജീവനക്കാരന് 29200 ല്‍ നിന്ന് 53436 ലേക്കും ലെവല്‍ 6 ജീവനക്കാരന് 35400 ല്‍ നിന്ന് 64782 ലേക്കുമായി ശമ്പളം വര്‍ധിക്കും. ലെവല്‍ 7-9 ജീവനക്കാരന് ശമ്പളം 44900 ത്തില്‍ നിന്ന് 82167 രൂപയായി ശമ്പളം മാറും. ലെവല്‍ 10-12 ജീവനക്കാരന്റെ ശമ്പളം 56100 രൂപയില്‍ നിന്ന് 102663 രൂപയായും ലെവല്‍ 13 ജീവനക്കാരന് 123100 രൂപയില്‍ നിന്ന് 225273 രൂപയായും ലെവല്‍ 14 മുതല്‍ 18 വരെയുള്ള ജീവനക്കാരന് 250000 രൂപയില്‍ നിന്ന് 457500 രൂപയായും ശമ്പളം മാറും.

മുന്‍ സുപ്രീം കോടതി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി അധ്യക്ഷയായ എട്ടാം ശമ്പള കമ്മീഷനില്‍, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ പങ്കജ് ജെയിന്‍ മെമ്പര്‍-സെക്രട്ടറിയായും, പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗവും ധനകാര്യ വിഭാഗം പ്രൊഫസറുമായ പുലക് ഘോഷ് അംഗമായും പ്രവര്‍ത്തിക്കുന്നു.

Advertisement

കമ്മീഷന്‍ ഒഡീഷയിലെ ഭുവനേശ്വറില്‍ ജൂലൈ 6, 7 തീയതികളിലും (തിങ്കള്‍, ചൊവ്വ) കൊല്‍ക്കത്തയില്‍ ജൂലൈ 9, 10 തീയതികളിലും (വ്യാഴം, വെള്ളി) യോഗങ്ങള്‍ ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലായി വിവിധ സംസ്ഥാനങ്ങളില്‍ കമ്മീഷന്‍ ഇതിനകം തന്നെ സന്ദര്‍ശനങ്ങള്‍ നടത്തിക്കഴിഞ്ഞു. വരും ദിവസങ്ങളില്‍ മറ്റ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കൂടുതല്‍ യോഗങ്ങള്‍ നടത്താനും പദ്ധതിയുണ്ട്.