ടിഡിപി, സിപിഐ തെലുങ്കാനയില്‍ ചരിത്ര സഖ്യവുമായി കോണ്‍ഗ്രസ്; പിന്നില്‍ ഉമ്മന്‍ചാണ്ടിയുടെ തന്ത്രവും


കോണ്‍ഗ്രസ്സിന്റെ മോഹങ്ങള്‍ പൊലിഞ്ഞു വീണ മണ്ണാണ് തെലുങ്ക്‌ദേശം. തെക്കേ ഇന്ത്യയില്‍ കോണ്‍ഗ്രസ് ഏറ്റവും ശക്തമായ സംസ്ഥാനങ്ങളിലൊന്നായിരുന്നു ആന്ധ്രാപ്രദേശ്. കോണ്‍ഗ്രസ്സിന്റെ ചരിത്രത്തിലും ആന്ധ്രക്ക് നിര്‍ണ്ണായ പങ്കുണ്ട്. എന്നാല്‍ ഇന്ന് രണ്ട് സംസ്ഥാനമായി വിഭജിക്കപ്പെട്ട തെലുങ്ക് മണ്ണില്‍ കോണ്‍ഗ്രസ് സമാനതകളില്ലാത്ത പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.

നിന്‍റെ കളി ഇന്ത്യയിലല്ലേ നടക്കൂ.. ധൈര്യമുണ്ടേല്‍ കേരളത്തിലേക്ക് വാടാ; പിസിക്കെതിരെ ട്രോള്‍ വർഷം

2014 ല്‍ തെലുങ്കാന സംസ്ഥാന രൂപീകരിക്കുമ്പോള്‍ ഐക്യ ആന്ധ്രയെ അനുകൂലിക്കുന്നവരുടെ കടുത്ത വിമര്‍ശനവും എതിര്‍പ്പും കോണ്‍ഗ്രസ് നേരിട്ടിരുന്നു. ആന്ധ്രയില്‍ ഭരണം നഷ്ടപ്പെട്ടാലും തെലുങ്കാനയില്‍ ഭരണത്തിലെത്താമെന്നായിരുന്നു കോണ്‍ഗ്രസ് കണക്കുകൂട്ടല്‍. എന്നാല്‍ കോണ്‍ഗ്രസിന്റെ പ്രതീക്ഷകളെ തച്ചുടച്ചുകൊണ്ട് തെലുങ്കാന രാഷ്ട്ര സമിതി അധികാരത്തില്‍ എത്തുകയായിരുന്നു. ഇപ്പോള്‍ വീണ്ടും പുതിയൊരു തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ തെലുങ്കാനയില്‍ പുതിയ സഖ്യവുമായി തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്.

ഫഹദ് ഫാസില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ കുഴഞ്ഞുവീണ നടന്‍ മരിച്ചു

എട്ട്മാസങ്ങള്‍ ശേഷിക്കെ

കാലാവധി പൂര്‍ത്തിയാവാന്‍ എട്ട്മാസങ്ങള്‍ ശേഷിക്കേയായിരുന്നു തെലുങ്കാന നിയമസഭ പിരിച്ചു വിടാന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു തീരുമാനിച്ചത്. 2014 ല്‍ സംസ്ഥാനം രൂപീകൃതമായതിന് ശേഷം ആദ്യമായി നടന്ന തെരഞ്ഞെടുപ്പിലൂടെയാണ് തെലുങ്കാന രാഷ്ട്ര സമിതി സംസ്ഥാനത്ത് അധികാരത്തില്‍ എത്തുന്നത്. 119 സീറ്റില്‍ 63 ഉം കരസ്ഥമാക്കിയായിട്ടായിരുന്നു ടിആര്‍എസ് അധികാരത്തില്‍ എത്തിയത്.

തിരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍

കാലാവധി പൂര്‍ത്തിയാവുന്ന പക്ഷം ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പമായിരുന്നു തെലുങ്കാനയിലെ തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ ഇതില്‍ താല്‍പര്യമില്ലാതിരുന്നു തെലുങ്കാന രാഷ്ട്രസമിതി നേതാവും മുഖ്യമന്ത്രിയുമായ ചന്ദ്രശേഖര്‍ റാവു നിയമസഭ പിരിച്ചു വിട്ട് തിരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ കളമൊരുക്കുകയായിരുന്നു.

നിരവധി ലക്ഷ്യങ്ങള്‍

തിരഞ്ഞെടുപ്പ് നേരത്തെയാക്കുന്നതിലൂടെ നിരവധി ലക്ഷ്യങ്ങളാണ് ടിആര്‍എസിനുള്ളത്. പ്രത്യേകിച്ച് അവരുടെ നേതാവ് ചന്ദ്രശേഖര്‍ റാവുവിന്. സംസ്ഥാനത്ത് ഇപ്പോള്‍ കാര്യമായ ഭരണവിരുദ്ധ വികാരമൊന്നും നിലനില്‍ക്കുന്നില്ല. അതിനാല്‍ തന്നെ മികച്ച ഭൂരിപക്ഷത്തില്‍ സംസ്ഥാനത്ത് വീണ്ടും ഭരണത്തില്‍ എത്താന്‍ കഴിയുമെന്ന പ്രതീക്ഷയാണ് ടിആര്‍എസ്സിനുള്ളത്.

പ്രചരണ വിഷയങ്ങള്‍

സംസ്ഥാന തിരഞ്ഞെടുപ്പ് നേരത്തെ നടത്തി വിജയിച്ചതിന് ശേഷം പതിയേ ലോക്സഭ തിരഞ്ഞെടുപ്പിലേക്ക് കടക്കാം. തിരഞ്ഞെടുപ്പ് ഇപ്പോള്‍ നടത്തിയില്ലെങ്കില്‍ പിന്നെ ലോക്സഭ തിരഞ്ഞെടുപ്പിനൊപ്പം നടത്തേണ്ടി വരും. ഇത് പ്രചരണ വിഷയങ്ങള്‍ മാറ്റി മറിക്കുന്നതിന് ഇടയാക്കും. ഈ സാഹചര്യത്തിലായിരുന്നു തിരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ ടിആര്‍എസ് തീരുമാനിച്ചത്.

കടുത്ത വെല്ലുവിളിയുമായി കോണ്‍ഗ്രസ്

എന്നാല്‍ ടിആര്‍എസിന്റെയും ചന്ദ്രശേഖര്‍ റാവുവിന്റെയും മോഹങ്ങള്‍ക്ക് കടുത്ത വെല്ലുവിളിയുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്ന സാഹചര്യത്തില്‍ പുതിയ സഖ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്.

ടിഡിപിയും സിപിഐയും

ആന്ധ്രയില്‍ അധികാരത്തില്‍ ഇരിക്കുന്ന ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയും സിപിഐയും ചേര്‍ന്ന് സഖ്യമുണ്ടാക്കിയാണ് തെലുങ്കാനയില്‍ വീണ്ടും വെന്നിക്കൊടി പാറിക്കാനുള്ള കെ ചന്ദ്രശേഖര്‍ റാവുവിന്റെ നീക്കത്തിനെതിരെ കോണ്‍ഗ്രസ് മറുതന്ത്രം പയറ്റിയിരിക്കുന്നത്.

ഉമ്മന്‍ചാണ്ടി ഉള്‍പ്പടേയുള്ളവര്‍

അടുത്തിടെ എന്‍ഡിഎ വിട്ട ടിഡിപി കോണ്‍ഗ്രസ് സഖ്യത്തിലല്ലെങ്കിലും തെലുങ്കാനയില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആന്ധ്രയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി ഉമ്മന്‍ചാണ്ടി ഉള്‍പ്പടേയുള്ളവര്‍ ടിഡിപി നേതാക്കളുമായി നടത്തിയ ചര്‍ച്ചയുടെ ഫലമായിട്ടാണ് അവര്‍ സഖ്യത്തിലെത്തിയത്.

35 വര്‍ഷത്തിന് ശേഷം

ചില പ്രാദേശിക കക്ഷികളും ഈ സഖ്യത്തിന്റെ കൂടെ ചേരും. സിപിഎം സഖ്യത്തിന്റെ ഭാഗമാവുമെന്ന് പ്രതീക്ഷിച്ചെങ്കിലും അവര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. 1982ന് ശേഷം കോണ്‍ഗ്രസുമായി ടിഡിപി സഖ്യമുണ്ടാക്കിയിട്ടില്ല. സഖ്യം സാധ്യമായാല്‍ 35 വര്‍ഷത്തിന് ശേഷം ആദ്യമായിട്ടാകും ഇങ്ങനെ ഒരു തിരഞ്ഞെടുപ്പ്.

പ്രധാന പ്രതിപക്ഷം

തെലങ്കാനയില്‍ കോണ്‍ഗ്രസാണ് പ്രധാന പ്രതിപക്ഷം. നഗരമേഖലയില്‍ ടിഡിപിക്ക് സ്വാധീനമുള്ള പ്രദേശങ്ങളുണ്ട്. 119 അംഗ നിയമസഭയാണ് തെലങ്കാനയിലേത്. ടിആര്‍എസിന് 90 എംഎല്‍എമാരുണ്ട്. സഖ്യകക്ഷിയായ എംഐഎമ്മിന് 7 അംഗങ്ങളും. കോണ്‍ഗ്രസിന് 13, ടിഡിപിക്ക് 3, ബിജെപിക്ക് 5, സിപിഎമ്മിന് 1 എന്നിങ്ങനെയാണ് സീറ്റ് നില.

രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം

അതേസമയം പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതുവരെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പാര്‍ട്ടി നേതാക്കള്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടു. തിരഞ്ഞുടെപ്പ് നേരത്തെയാക്കാനുള്ള തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.

ഉറച്ചവിശ്വാസം

തിരഞ്ഞെടുപ്പ് നടന്നാല്‍ സംസ്ഥാനത്ത് അധികാരത്തില്‍ എത്താന്‍ കഴിയുമെന്ന ഉറച്ചവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. സംസ്ഥാനത്തെ പ്രബല സമുദായങ്ങളായ റെഡ്ഡി വിഭാഗവും, പട്ടികവര്‍ഗ, ന്യൂനപക്ഷ വിഭാഗങ്ങളും തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നാണ് കോണ്‍ഗ്രസിന്റെ ഉറച്ച വിശ്വാസം.

ടിഡിപിയുടെ സ്വാധീനം

ഒബിസി വിഭാഗങ്ങള്‍ക്കിടയില്‍ കാര്യമായ സ്വാധീനമുള്ള പാര്‍ട്ടിയാണ് ടിഡിപി. ഇവര്‍കൂടി സഖ്യത്തിന്റെ ഭാഗമാവുന്നതോടെ ഒബിസി വിഭാഗങ്ങളുടെ വോട്ടും തങ്ങള്‍ക്ക് അനുകൂലമാക്കാമെന്ന് പ്രതീക്ഷയും കോണ്‍ഗ്രസ്സിനുണ്ട്. തിരഞ്ഞെടുപ്പ് നേരത്തെ നടക്കുകയാണെങ്കില്‍ അന്ധ്രയിലുള്ള ഉമ്മന്‍ചാണ്ടി തെലുങ്കാന തിരഞ്ഞെടുപ്പിലും പ്രധാന സംഘടനാ കൈകാര്യം ചെയ്യും.

പുതിയ ഊര്‍ജ്ജം

തെരഞ്ഞെടുപ്പ് നേരത്ത നടക്കുകായണെങ്കില്‍ തന്നെ പുതിയ സഖ്യത്തിന് അധികാരത്തില്‍ എത്താന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് കണക്ക്കൂട്ടല്‍. അങ്ങനെയങ്കെില്‍ 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനും വരാനിരിക്കുന്ന മറ്റ് നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഈ വിജയം പാര്‍ട്ടിക്ക് പുതിയ ഊര്‍ജ്ജം നല്‍കും. ഇത് കൈമുതലാക്കി തിരഞ്ഞെടുപ്പുകളില്‍ വിജയിച്ച് കയറാനുള്ള തന്ത്രമാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ആലോചിക്കുന്നത്.

Have a great day!
Read more...

English Summary

telangana election; congress with tdp and cpi