ജോര്‍ദാന്‍ ടെയ്‌ലര്‍ ദില്ലിയില്‍ വച്ച് ലൈംഗിക അതിക്രമത്തിനിരയായി.... ഞെട്ടിക്കുന്ന തുറന്നുപറച്ചില്‍


ദില്ലി: ഇന്ത്യയില്‍ പീഡനങ്ങള്‍ നിത്യ സംഭവമാണ്. പല സംസ്ഥാനങ്ങളിലും കേട്ടു കേള്‍വി പോലുമില്ലാത്ത രീതിയിലാണ് സ്ത്രീകള്‍ പീഡനം നേരിടേണ്ടി വരുന്നത്. രാജ്യതലസ്ഥാനത്തിന് മുമ്പ് പീഡനങ്ങളുടെ തലസ്ഥാനം എന്ന പേര് തന്നെയുണ്ടായിരുന്നു. മെഡിക്കല്‍ വിദ്യാര്‍ത്ഥിനി അതി ക്രൂരമായി പീഡിപ്പക്കെടുകയും തുടര്‍ന്ന് മരിക്കുകയും ചെയ്ത സംഭവത്തില്‍ രാജ്യം മുഴുവന്‍ ഞെട്ടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇന്ത്യക്ക് അന്താരാഷ്ട്ര തലത്തില്‍ വീണ്ടും ചീത്തപ്പേര് വന്നിരിക്കുകയാണ്.

ലോകപ്രശസ്ത അമേരിക്കന്‍ ട്രാവലര്‍ ബ്ലോഗറായ ജോര്‍ദാന്‍ ടെയ്‌ലര്‍ താന്‍ ഇന്ത്യയില്‍ വച്ച് പീഡിപ്പിക്കപ്പെട്ട കാര്യങ്ങള്‍ തുറന്നുപറഞ്ഞിരിക്കുകയാണ്. അതും ദില്ലിയില്‍ വച്ച് തന്നെ. അങ്ങേയറ്റം ഞെട്ടിക്കുന്നതാണ് ഇവരുടെ വിവരണങ്ങള്‍. പീഡിപ്പിക്കപ്പെട്ടവര്‍ ഇവരോട് പറഞ്ഞ അശ്ലീല പരാമര്‍ശങ്ങള്‍ ഒരിക്കലും മനസ്സില്‍ നിന്ന് പോകുന്നില്ലെന്നും വല്ലാത്തൊരു ദിനമായിരുന്നു അതെന്നും അവര്‍ പറയുന്നു.

ട്രാവല്‍ലൈറ്റിലെ വെളിപ്പെടുത്തല്‍

തന്റെ ട്രാവല്‍ ബ്ലോഗായ ട്രാവല്‍ലൈറ്റിലൂടെയാണ് ഇന്ത്യയിലെ ഭീകരമായ അവസ്ഥകള്‍ ജോര്‍ദാന്‍ വിവരിച്ചത്. താനും കാമുകന്‍ ലിവിയോയും ചേര്‍ന്നാണ് ഇന്ത്യയില്‍ എത്തിയത്. കുറച്ചുദിവസങ്ങള്‍ ദില്ലിയില്‍ ചെലവഴിച്ച ശേഷം ലിവിയോ മടങ്ങിപ്പോയി. രാവിലെ അദ്ദേഹം വിമാനത്താവളത്തിലേക്ക് പോകുന്നത് ഹോട്ടല്‍ ജീവനക്കാര്‍ കണ്ടിരുന്നു. എന്നാല്‍ ഇതിന് ശേഷം ജീവനക്കാരുടെ സ്വഭാവം മാറുന്നതാണ് കണ്ടത്. പല പെരുമാറ്റങ്ങളും തന്നെ വല്ലാതെ അലട്ടിയിരുന്നു.

അവരെന്നെ പിന്തുടര്‍ന്നു... ശല്യം ചെയ്തു

ലിവിയോ മടങ്ങിയ പോയ ആ ദിവസം രാവിലെ ഹോട്ടല്‍ ജീവനക്കാര്‍ കോണിപ്പടിയിലൂടെ എന്നെ പിന്തുടരാന്‍ തുടങ്ങി. അവര്‍ എന്റെ റൂമിലേക്ക് ഇടയ്ക്കിടെ വിളിക്കാന്‍ തുടങ്ങി. അത് ഹോട്ടല്‍ സര്‍വീസിന് വേണ്ടിയുള്ള ഫോണായത് കൊണ്ടത് വിളിക്കുന്നത് അവര്‍ തന്നെയാണെന്ന് അറിയാമായിരുന്നു. ഹേയ് ബേബി എന്നായിരുന്നു ആദ്യം അവര്‍ ഫോണിലൂടെ വിളിച്ചത്. ഫോണ്‍ വെച്ചതോടെ അവര്‍ പലതവണ വിളിച്ചു. ഒരിക്കല്‍ ലൈംഗിക ശബ്ദങ്ങള്‍ വരെ അവര്‍ ഫോണിലൂടെ ഉണ്ടാക്കി.

അസഹ്യമായ ഫോണ്‍ വിളികള്‍

അവരുടെ ഫോണ്‍ വിളികള്‍ അസഹ്യമായിരുന്നു. ലൈംഗിക ചുവയോടെയായിരുന്നു അവര്‍ സംസാരിച്ചത്. മുറുമുറുപ്പുകളും ശ്വാസമെടുക്കലുകളും മറുതലയ്ക്കല്‍ കേട്ട ഞാന്‍ ഭയന്നുപോയിരുന്നു. പലപ്പോഴും വാതില്‍ തള്ളി തുറന്ന് എന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ചിരുന്നു. കോണിപ്പടികള്‍ കയറുമ്പോള്‍ അവരെന്നെ കടന്നുപിടിച്ചു. ബലാത്സംഗം ചെയ്യുമെന്ന് പറഞ്ഞ്. പല രീതിയിലുള്ള അശ്ലീല പരാമര്‍ശങ്ങളാണ് എനിക്ക് കേള്‍ക്കേണ്ടി വന്നത്.

മടങ്ങിപ്പോവാന്‍ ഒരുങ്ങവേ

രണ്ടുദിവസം കഴിഞ്ഞ് ഞാന്‍ മടങ്ങിപ്പോകാന്‍ ഒരുങ്ങവേയാണ് കാര്യങ്ങള്‍ കാര്യങ്ങള്‍ കൂടുതല്‍ ഭയപ്പെടുത്തുന്ന രീതിയിലേക്ക് നീങ്ങിയത്. ഹോട്ടല്‍ സ്റ്റാഫില്‍ ഒരാള്‍ വന്ന് എന്നോട് മുറി തുറക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഞാന്‍ തുറന്നില്ല. ഒരു മണിക്കൂര്‍ കഴിഞ്ഞ് അയാള്‍ എന്തോ ഉറപ്പുള്ള വസ്തുകൊണ്ട് വാതിലില്‍ ഇടിഞ്ഞു. അതും ഞാന്‍ കാര്യമാക്കിയില്ല. തുടര്‍ന്ന് ആരോ എന്റെ മുറിയിലെ എസി ഓഫാക്കി. മെയിന്‍ സ്വിച്ച് ഓഫാക്കിയതാണെന്ന് എനിക്ക്. തുടര്‍ന്ന് പുറത്ത് അവര്‍ വിളിച്ച് പറഞ്ഞു എസി കേടായെന്ന്. അകത്ത് വന്ന് ഞങ്ങള്‍ അത് നന്നാക്കാം. വാതില്‍ തുറക്കൂ എന്ന് അവര്‍ പിന്നെയും ആക്രോശിച്ചു. എന്നാല്‍ ഞാന്‍ വാതില്‍ തുറന്നില്ല.

അവര്‍ പോയില്ല....

കുറച്ചു കഴിഞ്ഞ വാതിലില്‍ മുട്ടുന്ന ശബ്ദം നിന്നു. എന്നാല്‍ വതിലിന്റെ മറവില്‍ നിന്ന് നിഴലുകള്‍ കണ്ടതോടെ അവര്‍ പോയിട്ടില്ലെന്ന് മനസ്സിലായി. കൂടുതല്‍ ആളുകള്‍ അപ്പോള്‍ അവരുടെ കൂടെയുണ്ടായിരുന്നു. അവര്‍ പിന്നെയും വാതിലില്‍ തട്ടി തുറക്കാന്‍ പറഞ്ഞു. പ്രതികരിക്കാതായതോടെ റൂമിലേക്കുള്ള വൈഫൈ ഓഫ് ചെയ്തു. തുടര്‍ന്ന് പണ്ട് പറഞ്ഞ കാര്യങ്ങള്‍ തന്നെ ആവര്‍ത്തിച്ചു. എന്നാല്‍ വാതില്‍ തുറക്കേണ്ടെന്ന് ഞാന്‍ ഉറപ്പിച്ചു.

ഭയന്ന് വിറക്കുകയായിരുന്നു

ആ ദിവസങ്ങളില്‍ റൂമിനുള്ളില്‍ ഭയന്ന് വിറച്ച് ഇരിക്കുകയായിരുന്നു ഞാന്‍. എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു. രണ്ട് ദിവസത്തോളം ഭക്ഷണവും വെള്ളവുമില്ലാതെ പുറത്തുപോകാനാവാത്ത അവസ്ഥയിലായിരുന്നു ഞാന്‍. ഈ അവസ്ഥയില്‍ ഞാന്‍ പുറത്തുവരുമെന്നായിരുന്നു അവര്‍ കണക്കുകൂട്ടിയത്. ഒടുവില്‍ പുലര്‍ച്ചെ മൂന്നു മണിയോടെ ഞാന്‍ പോകാന്‍ തീരുമാനിച്ചു. അവര്‍ എന്റെ മുറിക്കുള്ളില്‍ ഇല്ലെന്ന് ഞാന്‍ ഉറപ്പുവരുത്തി. അപ്പോള്‍ ഞാന്‍ ചിന്തിച്ചത് അവര്‍ വാതില്‍ തകര്‍ത്ത് അകത്ത് കയറിയിരുന്നെങ്കില്‍ എന്റെ പ്രതിരോധം വെറുതെയായി പോകുമായിരുന്നല്ലോ എന്നായിരുന്നു.

ഒരുവിധം രക്ഷപ്പെട്ടു

ത്രില്ലര്‍ സിനിമയെ വെല്ലുന്ന തരത്തിലായിരുന്നു ഹോട്ടലില്‍ നിന്ന് ഞാന്‍ രക്ഷപ്പെട്ടത്. എയര്‍പോര്‍ട്ടിലെത്തിയിട്ടും എനിക്ക് സ്വബോധം വീണ്ടെടുക്കാനായിരുന്നില്ല. ആ ദിവസങ്ങളില്‍ ഞാന്‍ അനുഭവിച്ച മാനസിക പീഡനം അത്രയേറെയായിരുന്നു. വിമാനത്തില്‍ കയറാന്‍ പോലും എനിക്ക് സാധിക്കുമായിരുന്നില്ല. വീണ്ടും ഇതേ അവസ്ഥ ഉണ്ടാവുമോ എന്നായിരുന്നു ഭയം. എന്നാല്‍ നാട്ടിലെത്തിയിട്ടും ഇക്കാര്യം തുറന്നുപറയാന്‍ സാധിച്ചില്ല. ഞാന്‍ അത് മൂടിവെച്ചു. എല്ലാം ഭയം കൊണ്ടായിരുന്നു.

ഇന്ത്യയില്‍ നല്ല അനുഭവങ്ങള്‍

ഇന്ത്യയില്‍ ഏറ്റവും നല്ല അനുഭവങ്ങളായിരുന്നു എനിക്ക് ഉണ്ടായത്. പക്ഷേ ഹോട്ടലിലെ സംഭവം എന്നെ ഞെട്ടിക്കുന്നതായിരുന്നു. ഇന്ത്യയെ കുറിച്ച് മോശം കാര്യങ്ങളൊന്നും പറയാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഇന്ത്യയില്‍ വീണ്ടും വരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ ഇപ്പോഴില്ല കുറേ കാലത്തിന് ശേഷമെന്നും ജോര്‍ദാന്‍ പറഞ്ഞു. അതേസമയം താന്‍ ഇക്കാര്യം ബ്ലോഗിലൂടെ പുറത്തുവിട്ടതിന് ശേഷം ആ ഹോട്ടല്‍ അടച്ചുപൂട്ടിയെന്നും നിരവധി സ്ത്രീകള്‍ക്ക് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് മനസിലാവുന്നതെന്നും അവര്‍ പറഞ്ഞു.

ഗതികെട്ട് മുട്ടുമടക്കി പിസി ജോർജ്.. കന്യാസ്ത്രീയെ അധിക്ഷേപിച്ചതിന് മാപ്പുമായി എംഎൽഎ

കിട്ടാക്കടങ്ങള്‍ക്ക് കാരണം ബാങ്കുകളും മോദി സര്‍ക്കാരും... കണക്ക് നിരത്തി രഘുറാം രാജന്‍

Have a great day!
Read more...

English Summary

us travel blogger recounts sexual harassment in India