ലോകാവസാനം വരുന്നു! വാഗ്ദത്ത ഭൂമിയില്‍ അത് സംഭവിച്ചുകഴിഞ്ഞു; കുറ്റമറ്റ ചുവന്ന പശു പിറന്നു; ഇനി എന്ത്?


ലോകാവസാനത്തിന്റെ സൂചനയുമായി ചുവന്ന പശുക്കുട്ടി

ജെറുസലേം: ലോകാവസാനം എന്നൊരു സംഭവം ഉണ്ടാകുമോ എന്ന് അറിയില്ല. എങ്കിലും ഇപ്പോഴുള്ളവയെല്ലാം നശിച്ചുപോകുന്ന ഒരു സാഹചര്യം ഉണ്ടാകില്ലെന്ന് പറയാന്‍ കഴിയില്ല. ദിനോസറുകള്‍ ഉള്‍പ്പെടെയുള്ള ജന്തുവര്‍ഗ്ഗങ്ങള്‍ ഇല്ലാതായതുപോലെ മനുഷ്യകുലവും ഇല്ലാതാകുമെന്ന് വിശ്വസിക്കുന്നവര്‍ ഒരുപാടുണ്ട്.

Read Also: നിന്‍റെ കളി ഇന്ത്യയിലല്ലേ നടക്കൂ.. ധൈര്യമുണ്ടേല്‍ കേരളത്തിലേക്ക് വാടാ; പിസിക്കെതിരെ ട്രോള്‍ വർഷം!!

ലോകാവസാനം സംബന്ധിച്ച് നോത്രദാമസിന്റെ പ്രവചനങ്ങളില്‍ വിശ്വസിക്കുന്ന ഒരുപാട് പേരുണ്ട്. അതുപോലെ തന്നെ ബൈബിളില്‍ പറയുന്ന അന്ത്യവിധിദിനത്തിലും വിശ്വസിക്കുന്നവരുണ്ട്. കിയാമത്തിന്റെ നാളില്‍ ഇസ്ലാം മതവിശ്വാസികളും വിശ്വസിക്കുന്നുണ്ട്. ലോകാവസാനത്തെ കുറിച്ച് ജൂതമതത്തിലും ഉണ്ട് ചില വിശ്വാസങ്ങള്‍.

ഈ വിശ്വാസങ്ങളില്‍ പലതിനേയും ചേര്‍ത്തുവയ്ക്കുന്ന ഒരു സംഭവം ആണ് ഇപ്പോള്‍ ഇസ്രായേലില്‍ സംഭവിച്ചിരിക്കുന്നത്. അതും ഒരു പശുക്കുട്ടിയുടെ ജനനത്തോടെ... ശരിക്കും ലോകം അവസാനിക്കാറായോ?

ചുവന്ന പശുക്കുട്ടി

ഇസ്രായേലില്‍ ഒരു ചുവന്ന പശുക്കുട്ടി ജനിച്ചിരിക്കുന്നു. ഒരു പശുക്കുട്ടി ജനിക്കുന്നത് ഒരു വലിയ സംഭവം ഒന്നും അല്ല. പക്ഷേ, ഇസ്രായേലില്‍ പൂര്‍ണമായും ചുവപ്പ് നിറം മാത്രമുള്ള ഒരു പശുക്കുട്ടി ജനിക്കുക എന്ന് പറയുന്നത് വലിയ സംഭവം തന്നെ ആണ്.

രണ്ടായിരം വര്‍ഷത്തിനിടെ

കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങള്‍ക്കിടെ ഇസ്രായേലില്‍ പല ചുവന്ന പശുക്കുട്ടികളും ജനിച്ചിട്ടുണ്ട്. എന്നാല്‍ വിശദമായ പരിശോധനയില്‍ അവയില്‍ ഒന്നുപോലും പൂര്‍ണമായും ചുവപ്പല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ജനിച്ച പശുക്കുട്ടി പൂര്‍ണമായും ചുവപ്പ് തന്നെയാണെന്നാണ് പ്രാഥമിക നിഗമനം.

അത് സംഭവിച്ചാല്‍

രണ്ടായിരം വര്‍ഷത്തിനിടെ ഇത്തരം ഒരു സമ്പൂര്‍ണ ചുവന്ന പശു ജനിച്ചാല്‍, അത് ലോകാവസാനത്തിന്റെ സൂചനയാണ് എന്നാണ് ക്രിസ്തീയ, ജൂത വിശ്വാസങ്ങള്‍ പറയുന്നത്. ഇപ്പോള്‍ ജനിച്ച പശു അങ്ങനെ ഒന്നാണോ എന്നാണ് പലര്‍ക്കും ഇനി അറിയേണ്ടത്.

മൂന്നാം ക്ഷേത്രം

ചുവന്ന പശു ജനിച്ചുകഴിഞ്ഞാല്‍, അത് ജെറുസലേമിലെ ടെമ്പിള്‍ മൗണ്ടില്‍ മൂന്നാമത്തെ ക്ഷേത്രം നിര്‍മിക്കാനുള്ള സൂചനയാണ് എന്നാണ് വിശ്വാസം. അത് നിര്‍മിക്കണമെങ്കില്‍, ഇപ്പോള്‍ അവിടെയുള്ളത് നശിപ്പിച്ച് കളയുകയും വേണം. ഇപ്പോഴവിടെ ഉള്ളത് ഇസ്ലാം മത വിശ്വാസപ്രകാരം ഉള്ള ഒന്നാണ്.

അന്തിക്രിസ്തു, അന്ത്യ പ്രവാചകന്‍

മൂന്നാം ക്ഷേത്രം പുനര്‍നിര്‍മിച്ചുകഴിഞ്ഞാല്‍ അന്ത്യ പ്രവാചകന്റെ വരവുണ്ടാകും എന്നാണ് ജൂതമത വിശ്വാസം. ക്രിസ്തുമതത്തില്‍ ഇത് അന്തിക്രിസ്തു ആണ്. അതായിരിക്കും മനുഷ്യകുലത്തിന്റെ അവസാനം എന്നും വിശ്വസിക്കുന്നവരുണ്ട്.

കിയാമത്തിന്റെ നാള്

ലോകാവസാനം സംബന്ധിച്ച് മുസ്ലീങ്ങള്‍ക്കും ചില വിശ്വാസങ്ങളുണ്ട്. കിയാമത്തിന്റെ നാള്‍ എന്നാണത് വിശേഷിപ്പിക്കപ്പെടുന്നത്. മരങ്ങള്‍ കടപുഴകും, മലകള്‍ കൂട്ടിയിടിച്ച് പൊടിയായി മാറും ജീവജാലങ്ങള്‍ മുഴുവന്‍ ഇല്ലാതാകും എന്നാണ് വിശ്വാസം.

അന്ത്യവിധിയുടെ നാള്‍

അന്ത്യവിധിയുടെ നാള്‍ എന്നാണ് ജൂതരുടെ വിശ്വാസം. ദൈവവിശ്വാസികള്‍ക്കെല്ലാം ജീവന്റെ പുസ്തകത്തില്‍ ഇടം നേടാം എന്നാണ് വിശ്വാസം. മനുഷ്യകുലം അന്ത്യവിധിയെ അന്ന് നേരിടും. ജീവന്റെ പുസ്തകത്തില്‍ ഇടം നേടാന്‍ കഴിയാത്തവരെല്ലാം തീത്തടാകത്തില്‍ വേവും.

വിശ്വാസികള്‍ ഉയര്‍ത്തപ്പെടും

ക്രിസ്തീയ വിശ്വാസം പ്രകാരം അന്ത്യ വിധി ദിനത്തില്‍ അന്തിക്രിസ്തു വരും. മരിച്ചവരും ജീവിച്ചിരിക്കുന്നവരും ആയ ക്രിസ്തീയ വിശ്വാസികള്‍ എല്ലാം തന്നെ ആകാശത്തേക്ക് ഉയര്‍ത്തപ്പെടുകയും ക്രിസ്തുവിനോട് ചേരുകയും ചെയ്യും എന്നാണ് പറയുന്നത്.

ടെമ്പിള്‍ ഇന്‍സ്റ്റിറ്റ്യൂട്ട്

ഇപ്പറഞ്ഞതെല്ലാം തമാശ മാത്രമാണെന്ന് ചിലരെങ്കിലും കരുതുന്നുണ്ടാവും. എന്നാല്‍ ഇതിനെ വളരെ ഗൗരവത്തോടെ കാണുന്നവരാണ് അധികവും. ഇസ്രായേലില്‍ മൂന്നാം ക്ഷേത്ര നിര്‍മാണത്തിന് വേണ്ടി ഒരു ടെമ്പിള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തന്നെ സ്ഥാപിച്ചിട്ടുണ്ട്. അവരാണ് ഈ ചുവന്ന പശുവിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിട്ടുള്ളത്.

കൃത്യമായ പരിശോധന

പശുക്കുട്ടി ജനിച്ചത് ഓഗസ്റ്റ് 28 ന് ആണ്. സമ്പൂര്‍ണമായും ചുവന്ന പശു ആണോ എന്ന കാര്യം സ്ഥിരീകരിക്കാന്‍ വിശദമായ പരിശോധനകള്‍ വേണം എന്നാണ് ടെമ്പിള്‍ പറയുന്നത്. ഇതിന് മുമ്പ് ചില പശുക്കുട്ടികള്‍ ചുവന്ന നിറത്തില്‍ ജനിച്ചിരുന്നെങ്കിലും അവയൊന്നും പൂര്‍ണമായും ചുവപ്പ് നിറം ആയിരുന്നില്ല.

രാമരാജ്യത്തേക്കാൾ ബെറ്റർ രാവണന്റെ ലങ്ക! പെട്രോളിൽ അടപടലം ട്രോളുകൾ... ഗ്രാഫിൽ കിടുക്കാച്ചി പൊങ്കാല

Have a great day!
Read more...

English Summary

First ‘red cow’ born in Israel for 2000 years triggers armageddon fears