ഇറാനും അഫ്ഗാനുമൊപ്പം കൈകോര്‍ത്ത് ഇന്ത്യ... ചബഹാറില്‍ സാമ്പത്തിക സഹകരണം ഉറപ്പാക്കും!!


ദില്ലി: അമേരിക്കയുടെ വെല്ലുവിളികള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ച് വരുന്നത് കാര്യമാക്കാതെ ഇന്ത്യ ഇറാനുമായി കൂടുതല്‍ അടുത്ത് കൊണ്ടിരിക്കുകയാണ്. ഒപ്പം അഫ്ഗാനിസ്ഥാനും ഉണ്ട്. മൂന്നു രാജ്യങ്ങളും നിര്‍ണായക ചര്‍ച്ച കാബൂളില്‍ വച്ച് നടത്തിയിരിക്കുകയാണ്. കുറച്ചുദിവസങ്ങളായി ഇറാനിയന്‍ മന്ത്രിയും ഇന്ത്യന്‍ പ്രതിനിധിയും അഫ്ഗാനിസ്ഥാനിലുണ്ട്. ഇവര്‍ യുഎസ്സിനെ തുറന്നെതിര്‍ക്കുന്ന കാര്യങ്ങളാണ് ചര്‍ച്ച നടത്തുന്നത്. അതേസമയം മധ്യേഷ്യയില്‍ ഇന്ത്യയ്ക്ക് കൂടി ആധിപത്യം നല്‍കാനുള്ള നീക്കങ്ങളും ഇവരുടെ ചര്‍ച്ചയുടെ ഭാഗമാണ്.

ഏഷ്യയില്‍ അമേരിക്കയുടെ ഇടപെടലുകള്‍ വര്‍ധിക്കുന്നത് തങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയാണെന്ന് ഇവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇറാനെതിരെയുള്ള ഉപരോധത്തെ എതിര്‍ക്കാന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ സാമ്പത്തിക സഹകരണവും ശക്തിപ്പെടുത്താനാണ് നീക്കം. അതേസമയം ഇറാന്‍ ഇന്ത്യക്ക് കൈമാറുന്ന ചബഹാര്‍ തുറമുഖത്തെ കുറിച്ചുള്ള തന്ത്രപ്രധാന കാര്യങ്ങള്‍ ഇറാനുമായി ചര്‍ച്ച ചെയ്തിട്ടുണ്ട് ഇന്ത്യ. അതിനും കൂടിയാണ് അഫ്ഗാനിസ്ഥാനെ കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചയുടെ ഭാഗമാക്കിയത്.

ട്രൈപാര്‍ട്ടി മീറ്റിങ്

ഇന്ത്യ ആദ്യമായിട്ടാണ് ട്രൈ പാര്‍ട്ടി മീറ്റിങ് വിളിക്കുന്നത്. അതിന് പുറമേ ഇറാനും ഇന്ത്യയും അഫ്ഗാനിസ്ഥാനും ആദ്യമായിട്ടാണ് ഒരുമിച്ചിരുന്ന് ചര്‍ച്ച നടത്തുന്നത്. കാബൂളില്‍ വച്ചായിരുന്നു ചര്‍ച്ച. തീവ്രവാദം ഇല്ലാതാക്കല്‍, ചബഹാര്‍ തുറമുഖ പദ്ധതി, യുഎസ്സുമായുള്ള ബന്ധം എന്നിവയെ കുറിച്ചാണ് പ്രധാനമായും ചര്‍ച്ച നടത്തിയത്. അതേസമയം ചൈനയും റഷ്യയും ഈ നിര്‍ണായക ചര്‍ച്ചയ്ക്ക് പിന്നിലുണ്ടെന്ന് സൂചനയുണ്ട്. ഏഷ്യന്‍ രാജ്യങ്ങളുടെ സഖ്യം രൂപീകരിക്കാനാണ് ഈ രണ്ട് രാജ്യങ്ങളും ശ്രമിക്കുന്നത്.

ചബഹാര്‍ തുറമുഖത്തിന്റെ സാധ്യതകള്‍

ചബഹാര്‍ തുറമുഖത്തിന്റെ വാണിജ്യ സാധ്യകളാണ് പ്രധാനമായും ഇന്ത്യ ചര്‍ച്ച ചെയ്തത്. അഫ്ഗാനിസ്ഥാനില്‍ റോഡ് മാര്‍ഗം എളുപ്പത്തില്‍ എത്താവുന്ന സംവിധാനം ഇവിടെയുണ്ട്. അതുകൊണ്ട് തുറമുഖം വഴിയുള്ള വ്യാപാരം മെച്ചപ്പെടുത്താമെന്നാണ് ഇരുവരും അറിയിച്ചിരിക്കുന്നത്. അഫ്ഗാനിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഹെക്മത്ത് ഖലീല്‍ കര്‍സായ്, ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ, ഇറാനിയന്‍ വിദേശകാര്യ സഹമന്ത്രി അബ്ബാസ് അരഖ്ച്ചി എന്നിവരായിരുന്നു കൂടിക്കാഴ്ച്ചയില്‍ ഉണ്ടായിരുന്നത്.

ഏഷ്യയിലെ സമാധാനം

ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ സമാധാനം പുലര്‍ത്തണമെന്ന ആവശ്യമാണ് ഇറാന്‍ ഉന്നയിച്ചത്. വിദേശിയായ അമേരിക്കയുടെ സേവനം തേടേണ്ടതില്ലെന്നും അവരെ തങ്ങളുടെ കാര്യങ്ങളില്‍ ഇടപെടാന്‍ അനുവദിക്കരുതെന്നും ഇറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പുറമേ തീവ്രവാദ പ്രതിരോധം, മയക്കുമരുന്ന് കടത്തല്‍ തടയുക, മേഖലയിലെ അതിക്രമങ്ങള്‍ അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുക എന്നിവയാണ് ചര്‍ച്ചയില്‍ പ്രധാനമായും ഉയര്‍ന്ന ആവശ്യങ്ങള്‍.

ചബഹാര്‍ നിര്‍ണായകം തന്നെ

ചബഹാര്‍ തുറമുഖ പദ്ധതിയില്‍ നിന്ന് പിന്‍മാറണമെന്നായിരുന്നു പ്രതിരോധ ചര്‍ച്ചയില്‍ യുഎസ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇത് നടക്കില്ലെന്ന് അപ്പോള്‍ തന്നെ യുഎസ് അറിയിച്ചതാണ്. ഇതിന് പുറമേ യുഎസ്സിനെ തങ്ങളുടെ നയം എന്താണെന്ന് അറിയിക്കാന്‍ തന്നെയാണ് ഇന്ത്യ അഫ്ഗാനിസ്ഥാനിലെത്തിയിരിക്കുന്നത്. .യുഎസ്സിന്റെ ഉപരോധം ചബഹാര്‍ തുറമുഖ പദ്ധതിയെ എത്രത്തോളം ബാധിക്കുമെന്ന കാര്യവും ഇന്ത്യ ചര്‍ച്ച ചെയ്തിട്ടുണ്ട്. അഫ്ഗാനുമായി ഇടപാടുകള്‍ ഇന്ത്യ നടത്തരുതെന്നാണ് അമേരിക്ക അറിയിച്ചിരിക്കുന്നത്.

വരുമാനം മുഖ്യം

യുഎസ്സിന് നിരവധി വരുമാന സ്രോതസ്സുകള്‍ ഉള്ളത് കൊണ്ട് എന്ത് വേണമെങ്കിലും പറയാം. എന്നാല്‍ അതുപോലെ പ്രവര്‍ത്തിക്കുക ഇന്ത്യക്ക് ബുദ്ധിമുട്ടാണ്. ചബഹാറില്‍ നിന്നുള്ള വരുമാനവും വിഭവങ്ങള്‍ ധാരാളമുള്ള രാജ്യങ്ങളുമായുള്ള വ്യാപാരവും ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് നിര്‍ണായകമാണ്. ഇന്ത്യയുമായി വ്യാപാര ഇടപാടുകള്‍ ഇറാന് താല്‍ക്കാലിക ആശ്വാസം നല്‍കുന്നതാണ്. ഇന്ത്യയെ സംബന്ധിച്ച് എണ്ണ ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ ലഭിക്കുന്നത് കൂടുതല്‍ നേട്ടത്തിന് കാരണമാകും.

ഇന്ത്യ ലക്ഷ്യം വെക്കുന്നത്

ചബഹാര്‍ കൈവിടുക എന്നത് ഇന്ത്യയെ സംബന്ധിച്ച് സാധ്യമായ കാര്യമല്ല. പാകിസ്താന്‍ വഴിയുള്ള വ്യാപാര ഇടപാടുകള്‍ കുറയ്ക്കാനും പകരം ഇത് അഫ്ഗാനിസ്ഥാനിലൂടെയാക്കാനും ഇന്ത്യയെ ചബഹാര്‍ സഹായിക്കും. കരമാര്‍ഗം ദുരിതാശ്വാസ സാധനങ്ങള്‍ അഫ്ഗാനിസ്ഥാനിലെത്തിക്കാനും ഇന്ത്യക്ക് സാധിക്കും. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യ ഇതുവരെ പ്രയോഗിക്കാത്ത രീതിയാണിത്. അതിലുപരി അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയെ അടയാളപ്പെടുത്തുന്ന മേഖലയുമാണ് ചബഹാര്‍.

അമേരിക്കയെ വെല്ലുവിളിക്കും

അമേരിക്കയെ വെല്ലുവിളിച്ച് മുന്നോട്ട് പോകാനാണ് ഇന്ത്യയുടെ തീരുമാനം. ഇന്ത്യയുടെ ഏറ്റവും വലിയ സുഹൃത്താണ് ഇറാനെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട് മോദി സര്‍ക്കാര്‍. ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നത് വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. ഇത് രൂപയുടെ മൂല്യത്തില്‍ നടത്താനും ഹസന്‍ റൂഹാനി സമ്മതിച്ചിട്ടുണ്ട്. ഇറാനില്‍ നിന്നല്ലാതെ മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇന്ധനം വാങ്ങുന്നത് ഇന്ത്യയുടെ വളര്‍ച്ചയെ തടയുമെന്ന് മോദി യുഎസ്സിനോട് പറഞ്ഞിട്ടുണ്ട്.

ഓപ്പറേഷന്‍ കമല 3.0... പുതിയ നീക്കവുമായി ബിജെപി.... 20 കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിടും!!

മോദിക്കെതിരെ രഘുറാം രാജന്റെ വെളിപ്പെടുത്തല്‍... തട്ടിപ്പുകളെ കുറിച്ച് പറഞ്ഞിട്ടും നടപടിയെടുത്തില്ല

Have a great day!
Read more...

English Summary

focus on strategic chabahar port as india, iran, afghanistan hold discussions