സൗദിയില്‍ സഹപ്രവര്‍ത്തകയ്ക്കൊപ്പം ഭക്ഷണം കഴിച്ചു! യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്.. വീഡിയോ


സൗദിയിൽ സഹപ്രവർത്തകക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ച യുവാവ് കുടുങ്ങി | Oneindia Malayalam

സൗദിയില്‍ സഹപ്രവര്‍ത്തകയ്ക്കൊപ്പം ചായകുടിച്ചത് നവമാധ്യമങ്ങളിലൂടെ പങ്കുവെച്ച യുവാവ് അറസ്റ്റില്‍. മുഖം മറച്ച് ഹിജാബ് ധരിച്ച യുവതിയ്ക്കൊപ്പമായിരുന്നു ഈജിപ്ഷ്യന്‍ സ്വദേശിയായ യുവാവ് കോഫി ഷോപ്പില്‍ എത്തിയത്.

എന്നാല്‍ ഇരുവരും പ്രഭാത ഭക്ഷണം കഴിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പിന്നാലെ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. യുവാവിന്‍റെ " ചായകുടി"വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.വിവരങ്ങള്‍ ഇങ്ങനെ

നിയമം
നിയമം
നിയമം

സൗദി നിയമം അനുസരിച്ച് ഭക്ഷണശാലകളിലും ജോലി സ്ഥലങ്ങളിലും കുടുംബവും അവിവാഹിതരായ പുരുഷന്‍മാരുമെല്ലാം ഒറ്റയ്ക്കാണ് ഇരിക്കേണ്ടത്. അവിവാഹിതരായ സ്ത്രീകളാണെങ്കിലും അവിവാഹിതരായ പുരുഷന്‍മാര്‍ക്കൊപ്പം ഇരിക്കാന്‍ നിയമം അനുവദിക്കുന്നില്ല.

പ്രഭാത ഭക്ഷണം
പ്രഭാത ഭക്ഷണം
പ്രഭാത ഭക്ഷണം

ഈ സാഹചര്യത്തിലാണ് അവിവാഹിതയായ സ്ത്രീക്കൊപ്പം ഭക്ഷണം കഴിക്കാനെത്തിയ യുവാവ് പോലീസ് അറസ്റ്റിലാവുന്നത്. ഇയാള്‍ കോഫി ഷോപ്പിലെത്തി യുവതിയുമായി പ്രഭാത ഭക്ഷണം കഴിക്കുകയും പിന്നീട് ഇതിന്‍റെ വീഡിയോ പകര്‍ത്തി ഫേസ്ബുക്കില്‍ പങ്കുവെയ്ക്കുകയും ചെയ്തു

30 സെക്കന്‍റ് വീഡിയോ
30 സെക്കന്‍റ് വീഡിയോ
30 സെക്കന്‍റ് വീഡിയോ

30 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് യുവാവ് പങ്കുവെച്ചത്. മറ്റാരും ഒപ്പമില്ലാതെ ഇരുവരും കോഫി ഷോപ്പില്‍ എത്തി തമാശ പറയുന്നതും സംസാരിക്കുന്നതും ചായ കഴിക്കുന്നതുമെല്ലാം വീഡിയോയില്‍ ഉണ്ട്.

പണി കിട്ടി
പണി കിട്ടി
പണി കിട്ടി

എന്നാല്‍ യുവാവിന് പണി കിട്ടിയതിന് പിന്നില്‍ മറ്റൊരു കാരണമുണ്ടായിരുന്നു. വീഡിയോയിലെ അവസാന രംഗമാണ് യുവാവിന് പണി കിട്ടാന്‍ കാരണമായത്. വീഡിയോയില്‍ അവസാനം യുവതി യുവാവിന്‍റെ വായില്‍ ഭക്ഷണം വെച്ചു കൊടുത്തു. ഇതണ് യുവാവിന്‍റെ അറസ്റ്റിലേക്ക് നയിച്ചത്.

ഇരുവരേയും
ഇരുവരേയും
ഇരുവരേയും

എന്നാല്‍ യുവാവിന്‍റെ അറസ്റ്റിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. ഇരുവരും ഒരുപോലെ നിയമം ലംഘിച്ച സാഹചര്യത്തില്‍ യുവാവിനെതിരെ മാത്രം നിയമ നടപടി സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ഇരുവരേയും
ഇരുവരേയും
ഇരുവരേയും

ഇത്തരം സന്ദര്‍ഭങ്ങളില്‍ പുരുഷന്‍മാര്‍ മാത്രം എന്തുകൊണ്ടാണ് ശിക്ഷിക്കപ്പെടുന്നതെന്നും ഇരുവരേയും ശിക്ഷിക്കണമെന്നാണ് തന്‍റെ നിലപാടെന്നും സൗദി പൗരനായ മാലക് ട്വിറ്ററില്‍ കുറിച്ചു.

എല്ലാവര്‍ക്കും
എല്ലാവര്‍ക്കും
എല്ലാവര്‍ക്കും

അതേസമയം ഒരുമിച്ച് ജോലി ചെയ്യുന്നവര്‍ക്ക് ഒരുമിച്ച് ഇരിക്കാനും സംസാരിക്കാനും ഭക്ഷണം കഴിക്കാനും സൗദിയിലെ നിയമങ്ങള്‍ മാറ്റിയെഴുതണമെന്നും ചിലര്‍ ആവശ്യപ്പെട്ടു. അതേസമയം സൗദിയിലെ തൊഴില്‍ മേഖലകളില്‍ സ്ത്രീകളെ കൂടി ഉള്‍പ്പെടുത്താന്‍ തുടങ്ങിയതോടെയാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാവുന്നതെന്നായിരുന്നു ഒരാളുടെ അഭിപ്രായം.

സ്വാതന്ത്ര്യം
സ്വാതന്ത്ര്യം
സ്വാതന്ത്ര്യം

അതേസമയം പൗരന്‍റെ അറസ്റ്റില്‍ അദ്ഭുതപ്പെട്ടിരിക്കുകയാണ് ഈജിപ്ഷ്യന്‍ ജനത. സൗദി ഭരണാധികാരിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്ത്രീകള്‍ക്കുള്‍പ്പെടെ രാജ്യത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുമ്പോള്‍ ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിച്ചതിന്‍റെ പേരില്‍ മാത്രം ഒരാളെ അറസ്റ്റ് ചെയ്യുന്നത് കാടത്തമല്ലേയെന്നും ഈജിപ്ഷ്യന്‍ ജനത ചോദിക്കുന്നു.

വീഡിയോ
വീഡിയോ

വീഡിയോ പൂര്‍ണരൂപം

Have a great day!
Read more...

English Summary

Man arrested after breakfast with woman in Saudi Arabia