സൗദി അറേബ്യയില്‍ ഭരണ കൈമാറ്റത്തിനുള്ള നീക്കങ്ങള്‍ സജീവമാകുന്നു?


സൗദി കിരീടാവകാശിയെ മാറ്റാൻ രഹസ്യ നീക്കം | Oneindia Malayalam

റിയാദ്: സൗദി അറേബ്യയില്‍ ഭരണ കൈമാറ്റത്തിനുള്ള നീക്കങ്ങള്‍ സജീമായതായി റിപ്പോര്‍ട്ട്. സല്‍മാന്‍ രാജാവിന്റെ സഹോദരന്‍ അഹമ്മദ് ബിന്‍ അബ്ദുലസീസ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് സൗദിയില്‍ പ്രതിസന്ധികള്‍ ആരംഭിച്ചിരിക്കുന്നത്. ഇപ്പോഴുള്ള ഭരണത്തോട് രാജകുടുംബത്തില്‍ നിന്നുള്ള എതിര്‍പ്പ് സല്‍മാന്‍ രാജാവിനെ സമ്മര്‍ദത്തിലാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ലോകാവസാനം വരുന്നു! വാഗ്ദത്ത ഭൂമിയില്‍ അത് സംഭവിച്ചുകഴിഞ്ഞു; കുറ്റമറ്റ ചുവന്ന പശു പിറന്നു; ഇനി എന്ത്?

യെമനില്‍ സൗദിയുടെ ഇടപെടലുകളുടെ അതോടെ അവസാനിക്കുമെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയുമായി അടുപ്പം വര്‍ധിക്കുന്നതും ഇപ്പോഴത്തെ ഭരണത്തിനെതിരെയുള്ള വിമര്‍ശനങ്ങളാണ്.

കിരീടാവകാശിയെ മാറ്റും

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ കിരീടാവകാശി സ്ഥാനത്ത് നിന്ന് മാറ്റാന്‍ പോവുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്നു. വിവാദമായ പദ്ധതികളിലും പ്രശ്‌നങ്ങളിലുമുള്ള കിരീടാവകാശിയുടെ ഇടപെടല്‍ ദേശീയ, അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയ സാഹചര്യത്തിലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഇത് യെമനിലെ പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള സൗദിയുടെ തന്ത്രമാണെന്നും ആരോപണമുണ്ട്.

പിതാവും മകനും തമ്മില്‍

സല്‍മാന്‍ രാജാവും മുഹമ്മദ് ബിന്‍ സല്‍മാനും തമ്മില്‍ വലിയ രീതിയിലുള്ള അഭിപ്രായ വ്യത്യാസം രൂപപ്പെട്ടിട്ടുണ്ട്. ദേശീയ-അന്താരാഷ്ട്ര വിഷയങ്ങളില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ നടത്തുന്ന ഇടപെടലുകള്‍ സൗദിയില്‍ തന്നെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇസ്രയേല്‍-ഫലസ്തീന്‍ വിഷയത്തിലാണ് ഏറ്റവും വലിയ അഭിപ്രായ വ്യത്യാസമുള്ളത്. മുഹമ്മദ് ബിന്‍ സല്‍മാന്‍ നേരത്തെ ഇസ്രയേലിന് ഒപ്പം നില്‍ക്കുന്ന നയമാണ് സ്വീകരിച്ചത്. എന്നാല്‍ ഫലസ്തീനെ സംരക്ഷിണമെന്നാണ് സൗദിയുടെ നയം.

അരാംകോ നടപടിയും റദ്ദാക്കി

സൗദി സമ്പദ് വ്യവസ്ഥയില്‍ ഏറ്റവും നിര്‍ണായകമായിരുന്ന എണ്ണ കമ്പനിയായ അരാംകോയുടെ അഞ്ച് ശതമാനം ഓഹരികള്‍ വിറ്റഴിക്കാനുള്ള കിരീടാവകാശിയുടെ നീക്കങ്ങളും സല്‍മാന്‍ രാജാവ് തടഞ്ഞിരുന്നു. ഇത് വിഷന്‍ 2030 എന്ന മുഹമ്മദ് ബിന്‍ സല്‍മാന്റെ വികസന പദ്ധതിയുടെ ഭാഗമായുള്ള നീക്കമായിരുന്നു. എണ്ണയില്‍ അധിഷ്ഠിതമായ സമ്പദ് വ്യവസ്ഥയ്ക്ക് പകരം മത്സരാധിഷ്ഠിതമായ സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുകയെന്നതായിരുന്നു ഇത്. എന്നാല്‍ വില്‍പ്പന റദ്ദാക്കിയത് കിരീടാവകാശിക്ക് കനത്ത തിരിച്ചടിയായിരുന്നു.

യെമനിലെ പോരാട്ടം

യെമനില്‍ അറബ് സഖ്യവുമായി ചേര്‍ന്നുള്ള പോരാട്ടം നയിക്കുന്നത് സൗദിയാണ്. ഇത് അന്താരാഷ്ട്ര വിമര്‍ശനം നേരിട്ട കാര്യമാണ്. സൗദി സാധാരണക്കാരെയാണ് ലക്ഷ്യമിടുന്നതെന്ന് യുഎന്‍ വരെ കുറ്റപ്പെടുത്തിയിരുന്നു. പതിനായിരം പേര്‍ ഇതിനകം തന്നെ സൗദിയില്‍ കൊല്ലപ്പെട്ട് കഴിഞ്ഞു. അതിന് പുറമേ കുട്ടികളടങ്ങിയ സ്‌കൂള്‍ ബസിന് നേരെയുള്ള ആക്രമണമായിരുന്നു ഏറ്റവും ഞെട്ടിച്ചത്. എന്നാല്‍ ഇതിന് ശേഷവും യെമനില്‍ പോരാട്ടം തുടരാനായിരുന്നു കിരീടാവകാശിയുടെ തീരുമാനം. ഇതും പിതാവിന്റെ അമര്‍ഷത്തിന് ഇടയാക്കിയെന്നാണ് റിപ്പോര്‍ട്ട്

അബ്ദുലസീസിന്റെ പ്രസ്താവന

യെമനിലെയും മറ്റുപ്രശ്‌നങ്ങള്‍ക്ക് കാരണം ചില വ്യക്തികളാണെന്നായിരുന്നു അബ്ദുലസീസിന്റെ പരാമര്‍ശം. അതിന് കുടുംബത്തെ മുഴുവന്‍ കുറ്റംപ്പറയേണ്ടതില്ല. ആ വ്യക്തികളാണ് എല്ലാം തീരുമാനിക്കുന്നത്. മറ്റാരും അതില്‍ ഇടപെടാറില്ല. യെമനിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം ആരാണെന്ന് ചോദിച്ചപ്പോള്‍ സല്‍മാന്‍ രാജാവാണെന്നായിരുന്നു. അബ്ദുലസീസ് പറഞ്ഞത്. രാജ്യത്തുള്ള ചിലരും അദ്ദേഹത്തിനൊപ്പമുണ്ടെന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ സൂചിപ്പിച്ച് അദ്ദേഹം പറയുകയും ചെയ്തു.

സല്‍മാന്‍ രാജാവ് കലിപ്പില്‍

മകന്റെയും അബ്ദുലസീസിന്റെയും പ്രശ്‌നങ്ങളില്‍ സല്‍മാന്‍ രാജാവ് ആകെ കലിപ്പിലാണ്. എന്നാല്‍ അബ്ദുലസീസിന്റെ സമ്മര്‍ദത്തിന് രാജാവ് വഴങ്ങുമെന്നാണ് സൂചന. ഇതേ തുടര്‍ന്നാണ് സല്‍മാന്‍ രാജാവ് തന്നെ മകനെ കിരീടാവകാശി സ്ഥാനത്ത് നിന്ന് മാറ്റാന്‍ ശ്രമം നടത്തുന്നത്. അതേസമയം കുടുംബത്തിനുള്ളില്‍ ഇത് വലിയ ഭിന്നിപ്പിന് കാരണമാകുമോ എന്ന ഭയവും സല്‍മാന്‍ രാജാവിനുണ്ട്. നേരത്തെ സല്‍മാന്‍ രാജാവിന്റെ ഭരണകൂടത്തില്‍ നിന്നും പരസ്യമായി മാറി നില്‍ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു അബ്ദുലസീസ്. അതേസമയം സൗദിയിലേക്ക് അദ്ദേഹം തിരിച്ചുവന്നില്ലെങ്കില്‍ കുടുംബത്തിനുള്ളില്‍ വലിയ ഭിന്നിപ്പിന് അത് കാരണമാകും.

കിട്ടാക്കടങ്ങള്‍ക്ക് കാരണം ബാങ്കുകളും മോദി സര്‍ക്കാരും... കണക്ക് നിരത്തി രഘുറാം രാജന്‍

തന്റേതല്ലാത്ത കാരണത്താല്‍ അറപ്പിക്കും വിധം പുകഴ്ത്തപ്പെട്ട നേതാവാണ് പിണറായി... വൈറലായി കുറിപ്പ്!!

Have a great day!
Read more...

English Summary

Saudi Arabia crown prince report