ഭാര്യയുടെ ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ നവാസ് ഷെരീഫീനും മകള്‍ക്കും 12 മണിക്കൂര്‍ പരോള്‍


ലാഹോര്‍: അന്തരിച്ച ഭാര്യ കുല്‍സും ഭീഗത്തിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പാക്കിസ്ഥാന്‍ മുന്‍പ്രധാനമന്ത്രി നവാസ് ഷെരീഫിന് കോടതി പരോള്‍ അനുവദിച്ചു. അദ്ദേഹത്തിനൊപ്പം ജയിലില്‍ കഴിയുന്ന മകള്‍ മറിയം, മരുമകന്‍ മുഹമ്മദ് സഫ്ദര്‍ എന്നിവര്‍ക്കും 12 മണിക്കൂറാണ് കോടതി പരോള്‍ അനുവദിച്ചിരിക്കുന്നത്.

Advertisement

ക്യാന്‍സര്‍ ബാധിതയായിരുന്നു കുല്‍സും ബീഗം ചൊവ്വാഴ്ച്ച രാത്രിയാണ് അന്തരിച്ചത്. ലണ്ടനിലെ ഹാര്‍ലി സ്ട്രീറ്റ് ക്ലിനിക്കില്‍ ചികിത്സയിലായിരുന്നു കുല്‍സും. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട നവാസ് ഷെരീഫും മകള്‍ മറിയവും പാക്കിസ്ഥാനിലേക്ക് തിരിക്കുന്നതിന് മുമ്പ് കുല്‍സുമിനോട് യാത്രചോദിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

Advertisement

ദൈവം നിനക്ക് ശക്തി തരും; നിറകണ്ണുകളോടെ ഭാര്യയോട് യാത്ര ചോദിക്കുന്ന നവാസ് ഷെരീഫ്...വീഡിയോ വൈറൽ

68 വയസ്സുകാരിയായ കുല്‍സുമിന്റെ മൃതദേഹം ലാഹോറിനടുത്ത ജതിഉമ്രയില്‍ സംസ്‌കരിക്കും. റാവല്‍പിണ്ടിയില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് നവാസ് ഷരീഫും മകളും മരുമകനും സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പുറപ്പെട്ടത്.

കുല്‍സുവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഷരീഫ് ഉള്‍പ്പടേയുള്ളവര്‍ക്ക് 5 ദിവസത്തെ പരോള്‍ ആണ് നവാസിന്റെ മൂത്ത സഹോദരാനായ ഷഹബാസ് ഷരീഫ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിന് തയ്യാറാവാതിരുന്ന പഞ്ചാബ് സര്‍ക്കാര്‍ 12 മണിക്കൂര്‍ മാത്രമാണ് പരോള്‍ അനുവദിച്ചതെന്ന് പകിസ്ഥാന്‍ മുസ്ലിം ലീഗിന്റെ വക്താവ് മറിയം ഔറംഗസേബ് മാധ്യമങ്ങളോട് വ്യക്തമാക്കി.

Advertisement

English Summary

Nawaz Sharif, his daughter and son-in-law granted parole to attend Kulsoom's funeral
Advertisement