കന്യാസ്ത്രീകളുടെ സമരം ശക്തിപ്പെടുന്നു... പിന്തുണയുമായി ആഷിഖ് അബുവും ഷഹബാസും


കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരെ നടപടി ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിന് പിന്തുണയേറുന്നു. സിനിമാ ലോകത്ത് നിന്ന് നിരവധി പേര്‍ സമരത്തിന് പിന്തുണയറിയിച്ച് എത്തിക്കഴിഞ്ഞു. സംവിധായകന്‍ ആഷിഖ് അബുവും ഗായകന്‍ ഷഹബാസ് അബനുമാണ് പിന്തുണയുമായി എത്തിയത്. ഡബ്ല്യുസിസിയുടെ പിന്തുണയറിയിച്ച് റിമാ കല്ലിങ്കലും സമര വേദിയിലെത്തിയിട്ടുണ്ട്. പരാതിക്കാരിയായ കന്യാസ്ത്രീയെ അപമാനിച്ച പിസി ജോര്‍ജിന്റെ പ്രസ്താവനയെ അപലപിക്കുന്നു. ഇരയോട് എപ്പോഴും അനാദരവ് കാണിക്കുന്ന, മനുഷ്യത്വരഹിതമായ നിലപാടുകല്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന്് റിമ ആവശ്യപ്പെട്ടു. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ തങ്ങളും ചേരുന്നതായി ഡബ്ല്യുസിസിക്ക് വേണ്ടി റിമ കന്യാസ്ത്രീകളെ അറിയിച്ചു.

അതേസമയം കുറ്റവാളിക്കെതിരെ നടപടി എടുക്കാന്‍ വരുന്ന കാലതാമസത്തെ ആഷിഖ് അബു അപലപിച്ചു. സര്‍ക്കാര്‍ നീതി നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സമരത്തില്‍ ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ യുവജന സംഘടനകള്‍ വളരെ അപകടകരമായ നിശബ്ദത പുലര്‍ത്തുന്ന ആശങ്കപ്പെടുത്തുന്നു. ഈ വിഷയത്തില്‍ ഇടതുപാര്‍ട്ടികളും ഇടതു സര്‍ക്കാര്‍ കാണിച്ച അനാസ്ഥയെ അപലപിക്കുകയാണ്. നീതിക്കുവേണ്ടി ശക്തമായി മുന്നോട്ടുവന്ന സഹോദരിമാര്‍ക്കൊപ്പം വിജയം വരെ കൂടെയുണ്ടാകുമെന്നും ആഷിഖ് പറഞ്ഞു. നേരത്തെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുള്ള ആഷിഖിന്റെ ഫേസ്ബുക്ക് പോസ്റ്റിന് വലിയ വിമര്‍ശനം നേരിട്ടിരുന്നു. അതേസമയം യഹൂദാവിലെ ഒരു ഗ്രാമത്തില്‍ എന്ന പാട്ടുപാടിയാണ് ഷഹബാസ് അമന്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

ഹര്‍ദിക് പട്ടേലിന്റെ നിരാഹാര സമരം പിന്‍വലിച്ചു... 19ാം ദിവസം സര്‍ക്കാരിന് മുന്നില്‍ മുട്ടുമടക്കി!!

മോദിക്കെതിരെ രഘുറാം രാജന്റെ വെളിപ്പെടുത്തല്‍... തട്ടിപ്പുകളെ കുറിച്ച് പറഞ്ഞിട്ടും നടപടിയെടുത്തില്ല

Have a great day!
Read more...

English Summary

aashiq abu shahabaz aman support nuns protest