സ്വർണം വാങ്ങാനിരുന്നവർ ഭാഗ്യവാന്മാർ! പവന് 1.10 ലക്ഷം പോലും കടക്കില്ല; വില കുത്തനെ താഴേക്ക്

രാജ്യാന്തര വിപണിയിൽ സ്വർണം ഇടിവിൻ്റെ പാതയിലാണ്. ട്രോയ് ഔണ്‍സിന് 4043 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഡോളറിൻ്റെ മൂല്യത്തിലുണ്ടായ വർധനവാണ് സ്വർണത്തിന് തിരിച്ചടിയായത്. ഡോളർ മൂല്യത്തിൽ 2023 ന് ശേഷമുള്ള ഒരു ദിവസത്തെ ഏറ്റവും വലിയ ഇടിവായിരുന്നു വ്യാഴാഴ്ച രേഖപ്പെടുത്തിയത്, 2.4 ശതമാനം. എന്നാൽ വെള്ളിയാഴ്ചയോടെ ഡോളർ തിരിച്ചുകയറി, അത് സ്വർണത്തെ തളർത്തി.

Advertisement

പശ്ചിമേഷ്യൻ സംഘർഷം കടുത്തതോടെ സ്വർണ വില കുത്തനെ കുറയുകയാണ്. എന്നിരുന്നാലും ജുലൈയിലെ മൊത്തത്തിലുള്ള കണക്കുകൾ പരിശോധിച്ചാൽ സ്വർണ വിലയിൽ ഏകദേശം 1 ശതമാനം വർധനവ് രേഖപ്പെടുത്തിയിരുന്നു. യു.എസ് പണപ്പെരുപ്പ കണക്കുകൾ പ്രതീക്ഷിച്ചതിലും കുറഞ്ഞതാണ് സ്വർണ വിലയേയും സ്വാധീനിച്ചത്. പണപ്പെരുപ്പം കുറഞ്ഞതോടെ യു.എസ് ഫെഡ് പലിശ നിരക്ക് കൂട്ടാനുള്ള സാധ്യത കുറഞ്ഞതാണ് നിക്ഷേപകർക്ക് ആത്മവിശ്വാസം പകന്നത്.

Advertisement

പ്രതീക്ഷയോടെ നിക്ഷേപകർ

സ്വർണ വില കുറഞ്ഞെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ വില ഉയരുമെന്ന് തന്നെയാണ് നിക്ഷേപകരുടെ പ്രതീക്ഷ. സാമ്പത്തിക വളർച്ച നിലവിൽ മിതമായ നിലയിലാണെന്ന് വേൾഡ് ഗോൾഡ് കൌണ്‍സിൽ ചൂണ്ടിക്കാട്ടുന്നു. പണപ്പെരുപ്പ ആശങ്കയും വലിയ തോതിൽ ഉയർന്നിട്ടില്ലെങ്കിൽ പൂർണമായും ഒഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ കേന്ദ്രബാങ്കുകൾ വലിയ തോതിൽ പലിശ നിരക്ക് ഉയർത്താനുള്ള സാധ്യത ഇല്ല. അതുകൊണ്ട് തന്നെ സ്വർണം ഇപ്പോഴത്തെ വില നിലവാരത്തിൽ നിന്നും അഞ്ച് ശതമാനം കൂടനോ അഞ്ച് ശതമാനം കുറയാനോ ആണ് സാധ്യതയെന്നാണ് വേൾഡ് ഗോൾഡ് കൌണ്‍സിൽ പറയുന്നത്.അതേസമയം മറ്റ് പല ഘടകങ്ങളും സ്വർണ വിലയെ സ്വാധീനിക്കാമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ആഗോള സമ്പദ്‌വ്യവസ്ഥയിലെ തളർച്ച, ഭൌമരാഷ്ട്രീയ സംഘർഷങ്ങൾ, പലിശപ്പേടി അകലുന്നത്, വലിയ അളവിലുള്ള സ്വർണ വാങ്ങലുകൾ എന്നിവയെല്ലാം വിലയെ സ്വാധീനിക്കുമെന്നും കൌണ്‍സിൽ വിശദീകരിച്ചു.

Advertisement

പശ്ചിമേഷ്യൻ സംഘർഷം വീണ്ടും കനത്താൽ ക്രൂഡ് വില കത്തിക്കയറാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. ഇത് പണപ്പെരുപ്പ ഭീതി ശക്തമാക്കും. സ്വാഭാവികമായും പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാൻ യു.എസ് ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തും. ഇതോടെ നിക്ഷപകർ പലിശ ലഭിക്കാത്ത സ്വർണത്തെ കൈവിടും, ഡിമാൻ്റ് കുറയുമ്പോൾ വില കുതിക്കും.

യു.എസ് ഫെഡ് എന്ത് നിലപാട് എടുക്കുമെന്നത് തന്നെയാണ് വിപണി ഉറ്റുനോക്കുന്നത്. ഈ മാസ പലിശ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ലെങ്കിലും അടുത്ത മാസം പലിശ നിരക്ക് കൂട്ടാനുള്ള സാധ്യത നിക്ഷേപകർ തള്ളുന്നില്ല. മാത്രമല്ല ഇതിനിടയിൽ ഇറാൻ-യു.എസ് സംഘർഷവും വീണ്ടും ചൂടുപിടിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ സ്വർണം വലിയ കുതിപ്പ് നടത്താനുള്ള സാധ്യത കുറവാണെന്ന് വിപണി വിദഗ്ധർ പറയുന്നു.

Advertisement

2 ലക്ഷം എന്ന പേടി വേണ്ട

സ്വർണ വില ഈ വർഷം അവസാനത്തോടെ 2 ലക്ഷം വരെ എത്തിയേക്കുമെന്നായിരുന്നു ഈ വർഷത്തിൻ്റെ തുടക്കത്തിലുള്ള പ്രവചനങ്ങൾ. എന്നാൽ ഇപ്പോൾ അത്തരമൊരു വലിയ വർധനവിന് സാധ്യത ഇല്ലെന്ന് തന്നെയാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. സംഘർഷവും പണപ്പെരുപ്പ ഭീതിയുമൊക്കെ അകലുന്നത് വരെ 22 കാരറ്റ് ഒരു പവൻ സ്വർണം 1.10 ലക്ഷത്തിന് താഴെയായിരിക്കും വ്യാപാരം നടത്തുകയെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.