സ്വർണം ഇന്ന് വീണ്ടും കുതിച്ചു: പവൻ ഇനി 1.10 ലക്ഷത്തിലേക്കോ? ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്ത് സ്വർണക്കുതിപ്പ് തുടരുന്നു. ഗ്രാമിന് 125 രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ആഗോള വിപണിയിൽ സ്വർണം തിരിച്ചുകയറിയതാണ് കേരളത്തിലും ഇന്ന് വില ഉയരാൻ കാരണമായത്.

Advertisement

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇടിവ് രേഖപ്പെടുത്തിയ സ്വർണം ബുധനാഴ്ച മുതലാണ് വീണ്ടും കുതിച്ച് തുടങ്ങിയത്. രണ്ട് ദിവസത്തിനിടെ മാത്രം പവൻ വിലയിൽ 3560 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇന്നലെ രാവിലെ ഗ്രാമിന് 13180 രൂപയും പവന് 105440 രൂപയുമായിരുന്നു വില. എന്നാൽ വൈകീട്ടോടെ ഗ്രാമിന് 170 രൂപ കൂടി 13350 ലെത്തി. പവൻ വില 1360 രൂപ വർധിച്ച് 1,06,800 രൂപയും.

Advertisement

ഇന്ന് രാവിലെ 125 രൂപയാണ് ഗ്രാമിന് ഉയർന്നത്. ഇതോടെ 13475 രൂപയാണ് നിലവിൽ വില. അതേസമയം പവന് 1000 രൂപ കൂടി. 1,07,800 ലാണ് പവൻ വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വർണത്തിന് 11130 രൂപയാണ് ഗ്രാമിന് വില.

അന്താരാഷ്ട്ര വിപണിയിൽ സംഭവിക്കുന്നതെന്ത്?

തുടർച്ചയായ നാല് ആഴ്ചകളിലെ ഇടിവിന് ശേഷമണ് അന്താരാഷ്ട്ര വിപണിയിൽ ഇന്ന് സ്വർണ വില ഉയർന്നത്. അമേരിക്കയിലെ തൊഴിൽ വിപണിയിൽ പ്രതീക്ഷിച്ചത്ര വളർച്ചയുണ്ടാകാത്തതിനെ തുടർന്ന് യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്ക് ഇനിയും കൂട്ടിയേക്കില്ലെന്ന വിലയിരുത്തലിലാണ് നിക്ഷേപകർ. ഇതാണ് സ്വർണവില ഉയരാൻ കാരണമായത്. ഇന്നലെ ഔൺസിന് 4060 ഡോളറിലുണ്ടായിരുന്ന സ്വർണം നിലവിൽ 4100 ലേക്കാണ് കുതിച്ചത്. 4180 ഡോളറിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.

Advertisement

അമേരിക്കൻ തൊഴിൽ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ മാസം രാജ്യത്ത് 57,000 പുതിയ തൊഴിലവസരങ്ങൾ മാത്രമാണ് സൃഷ്ടിക്കപ്പെട്ടത്. എന്നാൽ വിപണി വിദഗ്ധർ പ്രതീക്ഷിച്ചിരുന്നത് 1,10,000 തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നാണ്. തൊഴിൽ വിപണിയിലെ ഈ തളർച്ച കാരണം വരും ദിവസങ്ങളിൽ ഫെഡറൽ റിസർവ് പലിശനിരക്ക് കൂട്ടാനുള്ള സാധ്യത കുറഞ്ഞു. വരും മാസങ്ങളിൽ പലിശനിരക്ക് കൂട്ടാൻ 66 ശതമാനം സാധ്യതയാണ് മുൻപ് കൽപ്പിച്ചിരുന്നതെങ്കിൽ പുതിയ കണക്കുകൾ വന്നതോടെ ഇത് 54 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

യുഎസിലെ സാമ്പത്തിക നയങ്ങൾ നിലവിൽ വിപണിയെ ചെറുതായി നിയന്ത്രിക്കുന്നുണ്ടെന്ന് സാൻഫ്രാൻസിസ്കോ ഫെഡറൽ റിസർവ് പ്രസിഡന്റ് മേരി ഡാലി പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിലെ നിക്ഷേപ വളർച്ചയും തൊഴിൽ വിപണിയിലെ സ്ഥിരതയും കാരണം കേന്ദ്ര ബാങ്കിന്റെ അടുത്ത നടപടി എന്തായിരിക്കുമെന്ന് ഇപ്പോൾ വ്യക്തമല്ലെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, ആഗോളതലത്തിൽ കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങുന്നത് ശക്തമായി തുടരുകയാണെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ വ്യക്തമാക്കി. കഴിഞ്ഞ മേയ് മാസത്തിൽ മാത്രം ലോകത്തെ കേന്ദ്ര ബാങ്കുകളുടെ സ്വർണശേഖരത്തിൽ 41 ടണ്ണിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്.

Advertisement

സ്വർണത്തോടൊപ്പം മറ്റ് ലോഹങ്ങൾക്കും വിപണിയിൽ വില കൂടിയിട്ടുണ്ട്. വെള്ളി വില 0.5 ശതമാനം ഉയർന്ന് ഔൺസിന് 61.28 ഡോളറിലെത്തി. പ്ലാറ്റിനം വില 1.1 ശതമാനം വർധിച്ച് 1,634.30 ഡോളറിലും പലേഡിയം വില 0.2 ശതമാനം ഉയർന്ന് 1,270.25 ഡോളറിലുമാണ് വ്യാപാരം നടക്കുന്നത്. ഈ മൂന്ന് ലോഹങ്ങളും ഈ ആഴ്ച മികച്ച നേട്ടമാണ് ഉണ്ടാക്കിയത്.