കൊച്ചി: കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി കുറയുന്നു. ഇന്ന് രാവിലെ പവന് 560 രൂപ കുറഞ്ഞ പിന്നാലെ ഉച്ചയ്ക്ക് ശേഷം 1000 രൂപ കൂടി കുറഞ്ഞു. സ്വര്‍ണാഭരണം വാങ്ങാന്‍ ആലോചിക്കുന്നവര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണിത്. നിലവിലെ സാഹചര്യത്തില്‍ വരുംദിവസങ്ങളിലും വില കുറഞ്ഞേക്കുമെന്നാണ് വിലയിരുത്തല്‍.
ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സ് വില 4048 ഡോളറായി കുറഞ്ഞു. മാത്രമല്ല, ക്രൂഡ് ഓയില്‍ വില ബാരലിന് 78 ഡോളറായി ഉയര്‍ന്നു. ഡോളര്‍ സൂചിക 101 കടന്ന് കുതിക്കുകയാണ്. ഇതെല്ലാം കേരളത്തില്‍ സ്വര്‍ണവില കുറയാന്‍ ഇടയാക്കിയിട്ടുണ്ട്. ഇറാനും അമേരിക്കയും വീണ്ടും യുദ്ധത്തിന് ഒരുങ്ങുന്നതിനാല്‍ ഇനിയും ക്രൂഡ് ഓയില്‍ വില ഉയര്‍ന്നേക്കും.
ക്രൂഡ് ഓയില്‍ ഇടപാട് നടക്കുന്നത് ഡോളറിലാണ്. അതുകൊണ്ടുതന്നെ ക്രൂഡ് ഓയില്‍ വില ഉയരുമ്പോള്‍ ഡോളറിന്റെ മൂല്യം വര്‍ധിക്കും. ഇത് മറ്റു കറന്‍സികളുടെ മൂല്യം കുറയാന്‍ കാരണമാകും. അത്തരം കറന്‍സികള്‍ ഉപയോഗിചുള്ള സ്വര്‍ണം വാങ്ങല്‍ കുറയുന്നതോടെയാണ് വില താഴുന്നത്. കൂടുതല്‍ പേര്‍ സ്വര്‍ണം വിട്ട് ഡോളര്‍ വാങ്ങിക്കൂട്ടാന്‍ ശ്രമിക്കും. ഈ അവസ്ഥയാണ് ഇപ്പോഴുള്ളത്. കേരളത്തില്‍ സ്വര്‍ണവില ഇന്ന് രാവിലെ 22 കാരറ്റ് ഗ്രാം വില 13245, പവന്‍ വില 105960 കേരളത്തില്‍ സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം 22 കാരറ്റ് ഗ്രാം വില 13120, പവന്‍ വില 104960 ഇന്ന് രാവിലെ 22 കാരറ്റ് ഒരു ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് കുറഞ്ഞത്. ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 125 രൂപയും പവന് 1000 രൂപയും കുറഞ്ഞു. ഈ വിലയില്‍ ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 1.14 ലക്ഷം രൂപ ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് രണ്ട് മുതല്‍ നാല് ശതമാനം വില കുറച്ച് ജ്വല്ലറികളില്‍ നിന്ന് ലഭിക്കും. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ ആഭരണം വാങ്ങിയ ജ്വല്ലറികളില്‍ തന്നെ തിരിച്ചുകൊടുക്കുന്നതാണ് ഉചിതം. പഴയ സ്വര്‍ണം തിരിച്ചെടുക്കാന്‍ പല ജ്വല്ലറികളും പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
18 കാരറ്റ് ഗ്രാം വില 10885, പവന്‍ വില 87080
14 കാരറ്റ് ഗ്രാം വില 8480, പവന്‍ വില 67840
9 കാരറ്റ് ഗ്രാം വില 5470, പവന്‍ വില 43760
18 കാരറ്റ് ഗ്രാം വില 10785, പവന്‍ വില 86280
14 കാരറ്റ് ഗ്രാം വില 8400, പവന്‍ വില 67200
9 കാരറ്റ് ഗ്രാം വില 5415, പവന്‍ വില 43320