സ്വര്‍ണ വില താഴ്ന്നു; ആശ്വസിക്കാന്‍ വരട്ടെ, വന്‍ മുന്നേറ്റ സാാധ്യത, വെള്ളി ഉയര്‍ന്നു, പവന്‍-ഗ്രാം വില

കൊച്ചി: കേരളത്തില്‍ ഇന്ന് സ്വര്‍ണവില നേരിയ തോതില്‍ കുറഞ്ഞു. എന്നാല്‍ അന്താരാഷ്ട്ര വില ഏത് സമയവും വന്‍ മുന്നേറ്റത്തിന് സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ കേരളത്തിലും വില ഉയരും. അതേസമയം, കേരളത്തില്‍ ഇന്ന് വെള്ളിയുടെ വില ഉയരുകയാണ് ചെയ്തത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം പൂര്‍ണമായി അവസാനിക്കുമെന്നാണ് പ്രതീക്ഷ. അടുത്ത ശനിയാഴ്ച പാകിസ്താനില്‍ ചര്‍ച്ച വീണ്ടും ആരംഭിക്കാന്‍ പോകുകയാണ്.

Advertisement

അമേരിക്കയില്‍ സ്വകാര്യ മേഖലയിലെ ജോലി അവസരങ്ങള്‍ പ്രതീക്ഷ പോലെ ഉയര്‍ന്നിട്ടില്ല. അതുകൊണ്ടുതന്നെ പലിശ നിരക്ക് വര്‍ധിപ്പിക്കാന്‍ നിലവില്‍ സാധ്യത കാണുന്നില്ല. ഈ സാഹചര്യത്തിലാണ് നിക്ഷേപകര്‍ ബോണ്ടുകള്‍ വിട്ട് സ്വര്‍ണത്തിലേക്ക് തിരിയുന്നത്. ഇത് സ്വര്‍ണവില ഉയര്‍ത്തും. അതേസമയം, ക്രൂഡ് ഓയില്‍ വില ഇനിയും കുറയുമെന്നാണ് പുതിയ വിവരം...

Advertisement

കേരളത്തില്‍ ഇന്ന് 22 കാരറ്റ് ഒരു പവന് വെറും 80 രൂപ മാത്രമാണ് കുറഞ്ഞത്. ഗ്രാമിന് 10 രൂപയും. അതായത്, ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 107520 രൂപയാണ്. ഗ്രാമിന് 13440 രൂപയും. ആഗോള വിപണിയില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന് 4165 ഡോളറായി. കഴിഞ്ഞ വെള്ളിയാഴ്ച രേഖപ്പെടുത്തിയ വിലയേക്കാള്‍ നേരിയ കുറവാണിത്. കേരളത്തില്‍ ഇന്ന് വെള്ളിയുടെ ഗ്രാം വില 245 രൂപയാണ്. പത്ത് ഗ്രാമിന് 2450 രൂപയും.

കേരളത്തില്‍ 18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് ഗ്രാമിന് 11045 രൂപയും പവന് 88380 രൂപയുമാണ് വില. 14 കാരറ്റ് ഗ്രാമിന് 8605 രൂപയും പവന് 68840 രൂപയും നല്‍കണം. അതേസമയം, ഒമ്പത് കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 5550 രൂപയും പവന് 44400 രൂപയുമാണ് ഇന്ന് നല്‍കേണ്ടത്. സ്വര്‍ണവില ഇനി നേരിയ തോതില്‍ ഉയര്‍ന്ന് അടുത്ത വര്‍ഷം മാര്‍ച്ച് മാസമാകുമ്പോള്‍ വലിയ കുതിപ്പ് നടത്തുമെന്നാണ് സ്റ്റേറ്റ് സ്ട്രീറ്റ് ഗ്ലോബല്‍ അഡൈ്വസേഴ്‌സ് പ്രവചിക്കുന്നത്.

Advertisement

സ്വര്‍ണവില ഉയരുമെന്ന് പറയാന്‍ ഇതാണ് കാരണം

പലിശ നിരക്ക് ഉയര്‍ത്തുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടതാണ് സ്വര്‍ണവില കൂടുമെന്ന പ്രവചനത്തിന് കാരണം. കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങല്‍ വീണ്ടും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് സ്വര്‍ണവില വര്‍ധിക്കാന്‍ കാരണമാകും. മാത്രമല്ല, ഡോളര്‍ സൂചിക ഇടിയുകയാണ്. 100.95 എന്ന നിരക്കിലേക്ക് സൂചിക വീണു. ഡോളര്‍ മൂല്യം കുറയുമ്പോള്‍ മറ്റു കറന്‍സികള്‍ മൂല്യം ഉയരും. അവ ഉപയോഗിച്ച് കൂടുതല്‍ സ്വര്‍ണം വാങ്ങല്‍ നടക്കുകയും ചെയ്യും.

ക്രൂഡ് ഓയില്‍ വില കുറഞ്ഞു വരികയാണ്. ഡോളറിന്റെ മൂല്യം കുറയാന്‍ അതൊരു കാരണമാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 71 ഡോളറാണ് പുതിയ നിരക്ക്. ഡോളറിനെതിരെ രൂപയുടെ മൂല്യം 95.27 എന്ന നിരക്കിലാണുള്ളത്. ഒപെക് രാജ്യങ്ങള്‍ ക്രൂഡ് ഓയില്‍ ഉല്‍പ്പാദനവും കയറ്റുമതിയും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതും എണ്ണ വില കുറയുമെന്ന സൂചന നല്‍കുന്നു. ഈ വേളയില്‍ ഡോളര്‍ ഇനിയും താഴാനാണ് സാധ്യത.