ഗവ പ്ലീഡർ നിയമന വിവാദത്തിൽ കെഎസ്‍യുവിനെ തള്ളിയ മുഖ്യമന്ത്രി വിഡി സതീശനെതിരെ തുറന്നടിച്ച് കെഎസ്‍യു തൃശൂർ ജില്ലാ പ്രസിഡൻ്റ് ഗോകുൽ ഗുരുവായൂർ. തങ്ങൾ അനുഭവിച്ച പീഡനങ്ങളും കഷ്ടതകളും ഒഴുക്കിയ ചോരയും തന്നെയാണ് അധികാര കസേരയിലേക്കുള്ള നിങ്ങളുടെ പാത ഒരുക്കിയത് എന്നും ആരും മറക്കേണ്ടെന്ന് ഗോകുൽ ഫേസ്ബുക്കിൽ കുറിച്ചു.
ഇന്നലെകളിൽ സമാനതകൾ ഇല്ലാതെ പ്രസ്ഥാനത്തിന് വേണ്ടി അടിത്തട്ട് മുതൽ പ്രവർത്തിച്ചവരെ, ഈ പ്രസ്ഥാനത്തിന് വേണ്ടി ജീവനും ജീവിതവും നൽകി ത്യാഗം ചെയ്ത യൂണിറ്റ് മുതൽ ഉള്ള പ്രവർത്തകരെ പരിഗണിക്കാതെ താൻപൊയിമ കാണിക്കാൻ തീരുമാനിച്ചാൽ ഇഎംഎസ് മുതൽ പിണറായി വിജയൻ വരെയുള്ളവരുടെ ചരിത്രം ആവർത്തിക്കപ്പെടും എന്നത് ഒരു ഉദാഹരണം ആയി മുന്നിൽ ഉണ്ടെന്നതും മറക്കേണ്ടെന്നും ഗോകുൽ പോസ്റ്റിൽ പറഞ്ഞു. പോസ്റ്റിൻ്റെ പൂർണരൂപം വായിക്കാം
'അധികാരത്തിൻ്റെ നാൽക്കാലിയിൽ കാലുറപ്പിച്ച് ഇരിക്കുന്നവർക്ക്, അതിലേക്കുള്ള പാതയൊരുക്കുന്നതിന് വേണ്ടി ഇത്തരം യൂണിറ്റ് മുതൽ ഉള്ള ഓരോ പ്രവർത്തകരുടെയും ചോരയും ,നീരും, അധ്വാനവും,വിയർപ്പും തന്നേ ആണ് അവസരമൊരുക്കിയത്. അവർ അനുഭവിച്ച പീഡനങ്ങളും,കഷ്ടതകളും ഒഴുക്കിയ ചോരയും തന്നെയാണ് അധികാര കസേരയിലേക്കുള്ള നിങ്ങളുടെ പാത ഒരുക്കിയത് എന്നും ആരും മറക്കേണ്ട...! EMS മുതൽ പിണറായി വിജയൻ വരെയുള്ള വരെ അധികാരത്തിൻ്റെ അനന്തഗോപുരത്തിൽ നിന്നും ചരിത്രത്തിൻ്റെ ചവറ്റുകോട്ടയിലേക്ക് തള്ളിയിട്ടും ഇത്തരത്തിൽ കഴിഞ്ഞ കാലങ്ങളിൽ തങ്ങൾക്ക് വേണ്ടി ത്യാഗം സഹിച്ചവരെ മറന്ന് ശീതീകരിച്ച മുറിയിലേ നാല് ചുവരുകൾക്കുള്ളിലേ സുഖലോലുഭതയിൽ മനം മയങ്ങികൊണ്ട് ആണ്... ഇന്നലെകളിൽ സമാനതകൾ ഇല്ലാതെ പ്രസ്ഥാനത്തിന് വേണ്ടി അടിത്തട്ട് മുതൽ പ്രവർത്തിച്ചവരെ, ഈ പ്രസ്ഥാനത്തിന് വേണ്ടി ജീവനും,ജീവിതവും നൽകി ത്യാഗം ചെയ്ത യൂണിറ്റ് മുതൽ ഉള്ള പ്രവർത്തകരെ പരിഗണിക്കാതെ താൻപൊയിമ കാണിക്കാൻ തീരുമാനിച്ചാൽ EMS മുതൽ പിണറായി വിജയൻ വരെയുള്ളവരുടെ ചരിത്രം ആവർത്തിക്കപ്പെടും എന്നത് ഒരു ഉദാഹരണം ആയി മുന്നിൽ ഉണ്ടെന്നതും മറക്കേണ്ട....!. കഴിഞ്ഞ കാലങ്ങളിൽ കൊണ്ട അടിയും, തെരുവിൽ ഒഴുക്കേണ്ടി വന്ന ചോരയും, പ്രായത്തിനേക്കാൾ രണ്ടിരട്ടി വരുന്നത്രേയും കേസുകളും, ഒരു ഡസനിൽ അധികം വരുന്ന ജയിൽ വാസവും ഒന്നും തന്നേ സ്വന്തം കുടുംബത്തെ അതിർത്തി തർക്കത്തിൻ്റെ പേരിൽ ആയിരുന്നില്ല... കേരള നാടിനെ തകർത്തെറിയുന്ന പിണറായി വിജയനെതിരെ ഈ നേതാക്കളുടെ ആഹ്വാനപ്രകാരം ആയിരുന്നു ഓരോ സമരങ്ങളും,പ്രക്ഷോഭങ്ങളും....
പാലം കടക്കുന്നത് വരേ നാരായണ....
പാലം കടന്നാൽ പിന്നെ കൂരായണ....
എന്ന നിലപാട് ശരിയല്ല....
സഹായമഭ്യർത്ഥിച്ചു വിളിക്കുമ്പോൾ ഫോൺ എടുക്കാതിരുന്നാലും, ഒരു രൂപയുടെയോ,മാനസികമായ പിന്തുണ കൊണ്ടോ സഹായിച്ചില്ലെങ്കിലും വിരോധമില്ലാ....ഇന്നലെകളിൽ നിങ്ങൾക്കായി തെരുവിൽ ചോരയും നീരും നൽകി ജീവിതത്തിലെ സുവർണ്ണ കാലഘട്ടം കോൺഗ്രസ് ആശയത്തിനായി സമർപ്പിച്ച യൗവനത്തെ പിന്നിൽ നിന്ന് കുത്തി തിരഞ്ഞു നിന്ന് മുഖത്തോട്ട് നോക്കി പൂക്കി ചിരി ചിരിക്കരുത് എന്നൊരു അഭ്യർത്ഥനയും, അപേക്ഷയും മാത്രമേ ഉള്ളൂ.....
കൊട്ട് ചെണ്ടക്കും, കാശ് മാരാർക്കും എന്ന സിദ്ധാന്തമാണ് നേതൃത്വം സ്വീകരിക്കാൻ തയ്യാറാവുന്നത് എങ്കിൽ .അതേ പ്രതിഷേധ മനോഭാവത്തോടെ തന്നേ സ്വന്തം നേതൃത്വത്തിലുള്ളവരെയും നേരിടേണ്ടിവരും .....'