ഹിന്ദു ഐക്യവേദി പ്രസിഡന്റ് ആര്‍വി ബാബു കുരുക്കില്‍; കേസെടുത്ത് പോലീസ്, ചുമത്തിയ വകുപ്പുകള്‍

കൊച്ചി: ഹിന്ദു ഐക്യവേദി നേതാവ് ആര്‍വി ബാബുനെതിരെ പോലീസ് കേസെടുത്തു. മുസ്ലിം സമുദായത്തെയും സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങളെയും അധിക്ഷേപിച്ചു എന്ന പരാതിയിലാണ് പോലീസ് നടപടി. തൃക്കാക്കര എസിപിക്ക് പിഡിപി നേതാവ് അഷ്‌റഫ് വാഴക്കാല്‍ നല്‍കിയ പരാതി തൃക്കാക്കര പോലീസിന് കൈമാറുകയായിരുന്നു.

Advertisement

മുസ്ലിം സമുദായത്തെ അപകീര്‍ത്തിപ്പെടുത്തി, വിവിദ സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം പരത്തി തുടങ്ങിയ കാര്യങ്ങളാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. സംസ്ഥാന ആഭ്യന്തര വകുപ്പ് മയക്കുമരുന്നിനെതിരെ നടത്തുന്ന ഓപറേഷന്‍ തൂഫാന്‍ പദ്ധതിയുടെ പ്രചാരണാര്‍ഥം സമസ്ത നേതാവ് ജിഫ്രി തങ്ങള്‍ക്ക് ബാഡ്ജ് ധരിപ്പിച്ചിരുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ജിഫ്രി തങ്ങളും പോലീസ് ഓഫീസര്‍മാരും നില്‍ക്കുന് ചിത്രം പങ്കുവച്ചാണ് ആര്‍വി ബാബു വിവാദ പരാമര്‍ശം നടത്തിയത്.

Advertisement

മയക്കുമരുന്ന് കടത്തുന്നവരും തീവ്രവാദം നടത്തുന്നവരും മുസ്ലിം സമുദായമാണ് എന്ന് സൂചിപ്പിക്കുന്ന പോസ്റ്റാണ് ആര്‍വി ബാബു പങ്കുവച്ചിരുന്നത്. ജൂണ്‍ 22നുള്ള ഫേസ്ബുക്ക് പോസ്റ്റ് നേരത്തെ വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇതിനിടെയാണ് പരാതി വന്നതും പോലീസ് കേസെടുത്തിരിക്കുന്നതും. ബിഎന്‍എസ് 196 ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

വിവിധ മതമസ്ഥര്‍ക്കിടയില്‍ ശത്രുത വളര്‍ത്താന്‍ ശ്രമിച്ചു, മതവികാരം വ്രണപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തിച്ചു, വ്യാജ വിവരങ്ങള്‍ പ്രചരിപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ ഭീതിയും അസ്വസ്ഥതയും സൃഷ്ടിച്ചു, കേരള പോലീസ് ആക്ടിലെ വകുപ്പുകള്‍ എന്നിവയാണ് ആര്‍വി ബാബുവിനെതിരെ ചുമത്തിയിട്ടുള്ളത്. പോലീസ് വകുപ്പ് നടത്തുന്ന പദ്ധതിക്കെതിരെയാണ് ആര്‍വി ബാബു പോസ്റ്റിട്ടത് എന്നതും കേസെടുക്കാന്‍ കാരണമാണ്.

Advertisement

വിവിധ മത നേതാക്കള്‍, സെലിബ്രിറ്റികള്‍ എന്നിവരെയെല്ലാം തൂഫാന്‍ വാരിയേഴ്‌സ് ആയി ആഭ്യന്തര വകുപ്പ് ബാഡ്ജ് ധരിപ്പിച്ചിരുന്നു. എല്ലാവരെയും മയക്കുമരുന്ന് വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമാക്കുക, സമൂഹത്തിന് അവബോധം നല്‍കുക എന്ന ലക്ഷ്യമായിരുന്നു രമേശ് ചെന്നിത്തലയ്ക്ക്. എന്നാല്‍ ഇതിനെ മോശമായ രീതിയില്‍ അവതരിപ്പിക്കുകയായിരുന്നു ആര്‍വി ബാബു.

ഹിന്ദു ഐക്യവേദിയോ ആര്‍വി ബാബുവോ ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. കേസെടുത്തതിനാല്‍ തുടര്‍ നടപടികളിലേക്ക് പോലീസ് കടക്കും. ബാബുവിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. സംഘപരിവാര്‍ നേതാക്കള്‍ക്കെതിരെ ശക്തമായ നടപടി പോലീസ് എടുക്കില്ല എന്ന വിമര്‍ശനം നിലനില്‍ക്കുമ്പോഴാണ് കേസെടുത്തിരികുന്നത് എന്നതും ശ്രദ്ധേയമാണ്.