സൗജന്യയാത്ര വേണമെന്ന് ഏതെങ്കിലും സ്ത്രീ പറഞ്ഞോ? നിങ്ങള്‍ അങ്ങോട്ട് കൊടുത്തതല്ലേ; മന്ത്രിയോട് പണ്ഡിറ്റ്

കെഎസ്ആര്‍ടിസി ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയെ അവഹേളിച്ച ഗതാഗത മന്ത്രി സിപി ജോണിനെതിരെ സംവിധായകന്‍ സന്തോഷ് പണ്ഡിറ്റ്. കെഎസ്ആര്‍ടിസി ബസില്‍ സൗജന്യയാത്ര വേണം എന്ന് ഒരു സ്ത്രീ പോലും ആവശ്യപ്പെട്ടിട്ടില്ല എന്നും സൗജന്യയാത്ര എന്നത് യുഡിഎഫിന്റെ ഇന്ദിരാ ഗ്യാരണ്ടിയുടെ പ്രഖ്യാപിത ജനക്ഷേമ വാഗ്ദാനമായിരുന്നില്ലേ എന്നും അദ്ദേഹം ചോദിച്ചു.

Advertisement

കാശില്ലാത്തവര്‍ മക്കള്‍ക്ക് ജന്മം നല്‍കരുത്, പാവപ്പെട്ട സ്ത്രീകള്‍ പ്രസവിക്കരുത് എന്നൊന്നും മന്ത്രി പറഞ്ഞില്ലല്ലോ എന്നും പണ്ഡിറ്റ് പരിഹസിച്ചു. വഴിയെ പോകുന്നവനെ നിര്‍ബന്ധിച്ചു വിളിച്ചു വരുത്തി സദ്യ വിളമ്പിയിട്ട് അത് കഴിച്ച് കഴിയുമ്പോള്‍, ഉളുപ്പില്ലാത്തവന്‍ വന്നു കഴിച്ചു പോകുന്നു, നിന്റെ ഒന്നും വീട്ടില്‍ ചോറില്ലെ എന്നു പറയുന്നതു പോലെ ആകരുത് കാര്യങ്ങള്‍ എന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

Advertisement

സ്വകാര്യ ബസ് ഉടമകളുടെ സംഘടനയായ കേരള ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യവേയായിരുന്നു ഗതാഗത മന്ത്രിയുടെ അധിക്ഷേപ പരാമര്‍ശം. സ്വകാര്യ സ്‌കൂളിലേക്ക് ഉയര്‍ന്ന ഫീസ് നല്‍കി കുട്ടികളെ വിടുന്ന സ്ത്രീകള്‍ ബസ് വന്നാല്‍ കാശ് കുറഞ്ഞ ട്രാന്‍സ്പോര്‍ട്ടില്‍ തള്ളിക്കയറും എന്നായിരുന്നു സിപി ജോണ്‍ പറഞ്ഞത്. ഇത് വലിയ വിവാദമായിട്ടുണ്ട്.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

KSRTC യുടെ പ്രിയദര്‍ശിനി സൗജന്യയാത്രാ പദ്ധതി സംബന്ധിച്ച് മന്ത്രി സി.പി. ജോണ്‍ ജി നടത്തിയ ചില പരാമര്‍ശങ്ങള്‍ വിവാദമായല്ലോ. പൈസ ഇല്ലാത്ത ട്രാന്‍സ്പോര്‍ട്ട് ബസ്സില്‍ സ്ത്രീകള്‍ തള്ളിക്കയറുകയാണെന്നും എന്നാല്‍ മക്കളെ വലിയ ഫീസ് നല്‍കി സ്വകാര്യസ്‌കൂളുകളില്‍ ചേര്‍ക്കുവാന്‍ കൈയ്യില്‍ ഇഷ്ടം മാതിരി പണം ഉണ്ട് എന്നുമാണ് പറഞ്ഞതിന്റെ ചുരുക്കം.
ഇത് ഇത്ര വലിയ വിവാദം ആക്കണോ ?

Advertisement

കാശില്ലാത്തവര്‍ മക്കള്‍ക്ക് ജന്മം നല്‍കരുത്, പാവപ്പെട്ട സ്ത്രീകള്‍ പ്രസവിക്കരുത് എന്നൊന്നും പറഞ്ഞില്ലല്ലോ. വഴിയെ പോകുന്നവനെ നിര്‍ബന്ധിച്ചു വിളിച്ചു വരുത്തി, ഇലയിട്ട് സദ്യ വിളമ്പി, അത് കഴിച്ച് കഴിയുമ്പോള്‍, 'ഉള്ളുപ്പില്ലാത്തവന്‍ വന്നു കഴിച്ചു പോകുന്നു, നിന്റെ ഒന്നും വീട്ടില്‍ ചോറില്ലെ 'എന്നു പറയുന്നതു പോലെ ആകരുത് കാര്യങ്ങള്‍...

KSRTC ബസ്സില്‍ free യാത്ര വേണമെന്ന് കേരളത്തില്‍ ഒരു സ്ത്രീ പോലും ആവശ്യപ്പെട്ടിട്ടില്ല. ഒരു സ്ത്രീയും ഫ്രീ യാത്രക്കായി സര്‍ക്കാരിനോട് വന്നു ഇരന്നിട്ടില്ല.. കെ.എസ്.ആര്‍.ടി.സി.യിലെ സൗജന്യയാത്ര എന്നത് യു.ഡി.എഫിന്റെ ഇന്ദിരാ ഗ്യാരണ്ടിയുടെ പ്രഖ്യാപിത ജനക്ഷേമ വാഗ്ദാനമാണ് അത്. അതും പറഞ്ഞു സ്ത്രീകളുടെ വോട്ട് മേടിച്ചു, ആ വാഗ്ദാനം അല്പം വെള്ളം ചേര്‍ത്ത് ഓര്‍ഡിനറി ബസുകളില്‍ മാത്രമായിട്ട് ആണെങ്കിലും പദ്ധതി നന്നായി കൊണ്ട് വന്നു,

Advertisement

ആ കിട്ടിയ സൗജന്യം സ്ത്രീകള്‍ നന്നായി ഉപയോഗിക്കുന്നു. അതൊരു തെറ്റാണോ ? എന്നാല്‍ പ്രൈവറ്റ് ബസ്സില്‍ ഈ ആനുകൂല്യം ഇല്ലാത്തതിനാല്‍ , സ്ത്രീകള്‍ അതില്‍ കയറാതെ KSRTC യിലേക്ക് കൂടുതലായി മാറി. ഇതോടെ പ്രൈവറ്റ് ബസ് മേഖല തകര്‍ന്നു കൊണ്ടിരിക്കുന്നു. സ്ത്രീകളോട് ഇത്രയും സ്‌നേഹം ഉണ്ടായിരുന്നു എങ്കില്‍ സ്വകാര്യ ബസ്സിലും ഫ്രീ യാത്രയാക്കി ആ നഷ്ടം സര്‍ക്കാര്‍ അവര്‍ക്ക് കൊടുത്താല്‍ മതിയായിരുന്നു.

ഇതിപ്പോ അങ്ങനെയും ചെയ്തില്ല. മറുവശത്ത് നഷ്ട പരിഹാരം സര്‍ക്കാരില്‍ നിന്നും കിട്ടിയില്ലെങ്കില്‍ KSRTC യും തകര്‍ന്നേക്കാം. Vote കിട്ടുവാന്‍ ആനുകൂല്യങ്ങള്‍ നല്‍കുമ്പോള്‍ കൃത്യമായ മാനദണ്ഡം ആവശ്യമാണ് എന്നും, സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി കൂടി നോക്കണം എന്നും ഇനിയെങ്കിലും ചിന്തിക്കുക. അതൊന്നും ചെയ്യാതെ ജനങ്ങളെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം ?
തുക്ലക്ക് ഭരണ പരിഷ്‌ക്കാരം നടപ്പാക്കുമ്പോള്‍ ചിന്തിക്കണമായിരുന്നു..

Advertisement

ജനങ്ങള്‍ക്ക് ആവിശ്യം ഫ്രീ അല്ല തുല്യതയാണ്. പിന്‍വാതില്‍ നിയമനം, രാഷ്ട്രീയക്കാര്‍ക്ക് വേണ്ടപ്പെട്ട താത്കാലിക ജീവനക്കാരെ സ്ഥിരം ആക്കുക, എന്തെങ്കിലും വിഷയത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ധന സഹായത്തിന്റെ കൂടെ sentiments പറഞ്ഞു വെറുതെ ജോലി കൊടുക്കുക എന്നതെല്ലാം ഒഴിവാക്കി, അര്‍ഹതപ്പെട്ടവര്‍ക്ക് ജോലി കൊടുക്കുക. സ്വയം തൊഴില്‍ കണ്ടെത്തുന്നവര്‍ക്ക് സാമ്പത്തിക സഹായങ്ങളും, സാങ്കേതിക സഹായങ്ങളും ചെയ്തു കൊടുക്കുക.

60 വയസ്സ് കഴിഞ്ഞവര്‍ക്ക് 3000 രൂപ എന്ന വാഗ്ദാനം നിറവേറ്റി കൃത്യമായി കൊടുക്കുക. പാവപ്പെട്ട വീട്ടിലെ കുട്ടികള്‍ക്ക് മൊത്തം വിദ്യാഭ്യാസം ഫ്രീ ആക്കുക. Etc. നിലവില്‍ 1000 രൂപ സ്ത്രീ സുരക്ഷ പെന്‍ഷന്‍ നിര്‍ത്തലാക്കി എന്നും അറിയുവാന്‍ സാധിച്ചു. കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലെയും നേതാക്കളുടെ മക്കള്‍ എവിടെ പഠിക്കുന്നു..? നേതാക്കള്‍ അസുഖം വന്നാല്‍ ഗവണ്മെന്റ് ആശുപത്രിയില്‍ ആണോ ചികിത്സ തേടുന്നത്....?

Advertisement

സര്‍ക്കാര്‍ സ്‌കൂള്‍ തങ്ങളുടെ പരിസരത്ത് ഇല്ലാത്തതിനാല്‍ നിവൃത്തി കേടുകൊണ്ട് പ്രൈവറ്റ് സ്‌കൂളുകളില്‍ മകളെ പഠിപ്പിക്കുന്ന പാവപ്പെട്ടവരും ഉണ്ട്.. പ്രൈവറ്റ് സ്‌കൂളില്‍ കുട്ടികളെ പഠിപ്പിക്കുന്നത് സര്‍ക്കാറിന് ലാഭമുള്ള കാര്യമല്ലേ........ ലോട്ടറി ടിക്കറ്റ് പാവപ്പെട്ടവന്‍ മാത്രം എടുത്താല്‍ മതി എന്ന് പറയുവാന്‍ പറ്റുമോ ? പ്രിയദര്‍ശിനി ബസ്സില്‍ വലിയ തിരക്ക് ആണെങ്കില്‍
Limit ചെയ്യൂ.

Seating capacity യേ കാള്‍ കൂടുതല്‍ കയറ്റില്ല എന്ന് നിയമം ഉണ്ടാക്കൂ.. കൂടുതല്‍ പുതിയ ബസ് ഇറക്കി പ്രശ്‌നം പരിഹരിക്കു.
പിന്നെ, ഫ്രീ എവിടെ കിട്ടിയാലും എത്ര പണക്കാരനും അത് ഉപയോഗിക്കും. 400 രൂപയുടെ കിറ്റ് കിട്ടിയാല്‍ പോലും മലയാളികള്‍ വേണമെങ്കില്‍ അത് കൊടുത്ത പാര്‍ട്ടിക്ക് വോട്ട് ചെയ്യും.. പിന്നെയാ ഫ്രീ യാത്ര ഉപേക്ഷിക്കുന്നത് ?

(വാല്‍ കഷ്ണം.... നികുതി കൊടുക്കുന്ന സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ആയാല്‍ എന്താണ് പ്രശ്‌നം ?
വീമാന യാത്ര, PA salary, pension, മൊബൈല്‍ ബില്ല്, ആശുപത്രി ബില്ല് തുടങ്ങി ഒരു മന്ത്രിക്കും MLA ടെ സകല ചിലവും പൊതു ജനത്തിന്റെ നികുതി അല്ലേ ഉപയോഗിക്കുന്നത്. അതുപോലെ ഇതും.)