കൊച്ചി: ലുലു ഓൺ സെയിൽ ഇനി രണ്ട് ദിവസം കൂടി. ജൂലൈ 12 വരെയാണ് 50 ശതമാനം കിഴിവിൽ വിൽപന നടക്കുക. 9 നാണ് സെയിൽ ആരംഭിച്ചത്. ആദ്യ രണ്ട് ദിവസം വലിയ തിരക്കാണ് മാളി അനുഭവപ്പെട്ടത്. മെഗാ സെയിലിന്റെ ഭാഗമായി മാൾ രാവിലെ 8 മണി മുതൽ പുലർച്ചെ 2 മണി വരെ തുറന്ന് പ്രവർത്തിക്കുന്നുണ്ട്.
ലുലു മാളിലെ അഞ്ഞൂറിലധികം അന്താരാഷ്ട്ര ബ്രാൻഡുകൾ ഓഫർ മേളയുടെ ഭാഗമാണ്. പ്രമുഖ ബ്രാൻഡുകളുടെ ഫാഷൻ തുണിത്തരങ്ങൾ, ലൈഫ് സ്റ്റൈൽ ഉത്പന്നങ്ങൾ എന്നിവയെല്ലാം 50 ശതമാനം വിലക്കുറവിൽ സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് അവസരം ലഭിക്കും.
എൻഡ് ഓഫ് സീസൺ സെയിലിന്റെ ഭാഗമായി ലുലു ഫാഷൻ സ്റ്റോറിൽ വിവിധ ബ്രാൻഡഡ് തുണിത്തരങ്ങൾക്ക് 50 ശതമാനം വരെ ഓഫറുണ്ട്. ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ, ലുലു കണക്ട് എന്നിവയിലെല്ലാം വിലക്കുറവുണ്ട്. ലുലു കണക്ടിൽ ടിവി, ഫ്രിഡ്ജ്, മൊബൈൽ ഫോൺ, ലാപ്ടോപ്പ്, വാഷിങ്ങ് മെഷിൻ ,മറ്റ് ഗൃഹോപകരണങ്ങൾ എന്നിവയും ആകർഷകമായ കിഴിവിൽ വാങ്ങാൻ സാധിക്കും. മെഗാ സെയിലിനോട് അനുബന്ധിച്ച് ലുലു മാളിൽ വിപുലമായ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കൊച്ചി മെട്രോ സർവീസുകൾ രാത്രി 12:15 വരെ അധിക സർവീസുകൾ നടത്തുണ്ട്. ഫ്ളാറ്റ് ഫിഫ്റ്റി വിൽപ്പനയെ ഉത്സവമാക്കിയാണ് ഉപഭോക്താക്കളുടെ പങ്കാളിത്തമെന്നും ലുലു ഓൺ സെയിൽ ഓഫർ വിൽപ്പന നിബന്ധനകൾക്ക് വിധേയമായിരിക്കുമെന്നും അധികൃതർ അറിയിച്ചു. .