ഫഹദ് ഫാസില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ കുഴഞ്ഞുവീണ നടന്‍ മരിച്ചു


ഷൂട്ടിങ്ങിനിടെ താരം കുഞ്ഞിക്ക കുഴഞ്ഞുവീണു മരിച്ചു | Oneindia Malayalam

കൊച്ചി: സിനിമാ ഷൂട്ടിങ്ങ് നടക്കുന്നതിനിടെ കുഴഞ്ഞുവീണ് നടന്‍ ആശുപത്രിയില്‍ മരിച്ചു. നടനും സംവിധാന സഹായിയുമായിരുന്ന കുഞ്ഞുമുഹമ്മദ് (കുഞ്ഞിക്ക-68) ആണ് മരിച്ചത്. സത്യന്‍ അന്തിക്കാട് ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കുന്ന ഞാന്‍ പ്രകാശന്‍ എന്ന സിനിമയുടെ ചിത്രീകരണ സമയത്താണ് കുഞ്ഞുമുഹമ്മദ് കുഴഞ്ഞു വീണത്.

നെഞ്ചുവേദന അനുഭവപ്പെട്ടതിനേ തുടർന്നായിരുന്നു നടന്‍ സെറ്റില്‍ കുഴഞ്ഞു വീണത്. സെറ്റിലെ വാഹനത്തില്‍ ഉടന്‍ അടുത്തുള്ള സ്വകാര്യ ആശുപത്രയില്‍ എത്തിച്ചെങ്കിലും വൈകീട്ട് 5.55 ന് മരണം സംഭവിക്കുകയായിരുന്നു. 35 വര്‍ഷത്തോളം മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന വ്യക്തിയാണ് കുഞ്ഞുമുഹമ്മദ്.

നാടക രംഗത്ത് നിന്ന്
നാടക രംഗത്ത് നിന്ന്
നാടക രംഗത്ത് നിന്ന്

നാടക രംഗത്ത് നിന്ന് സിനിയമയിലെത്തിയ വ്യക്തിയാണ് കുഞ്ഞുമുഹമ്മദ് എന്ന ഏവരേയും പ്രിയപ്പെട്ട കുഞ്ഞിക്ക. ഇണപ്രാവുകള്‍ എന്ന ചിത്രത്തില്‍ പ്രൊഡക്ഷന്‍ ബോയിയായാണ് കുഞ്ഞുമുഹമ്മദ് സിനിമാ മേഖലയിലേക്ക് പ്രവേശിക്കുന്നത്.

പ്രാദേശിക വാര്‍ത്തകളില്‍
പ്രാദേശിക വാര്‍ത്തകളില്‍
പ്രാദേശിക വാര്‍ത്തകളില്‍

ആദ്യമായി ക്യാമറക്ക് മുന്നിലെത്തുന്ന കമല്‍ സംവിധാനം ചെയ്ത പ്രാദേശിക വാര്‍ത്തകള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു. ആ ചിത്രത്തില്‍ വളരെ ചെറിയ ഒരു വേഷത്തിലായിരുന്നെങ്കിലും പിന്നീട് നൂറിലധികം സിനിമയില്‍ കുഞ്ഞുമുഹമ്മദ് വേഷമിട്ടു.

കമലുമായി വളരെ അടുത്ത സൗഹൃദ ബന്ധം
കമലുമായി വളരെ അടുത്ത സൗഹൃദ ബന്ധം
കമലുമായി വളരെ അടുത്ത സൗഹൃദ ബന്ധം

കമലുമായി വളരെ അടുത്ത സൗഹൃദ ബന്ധം കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു കുഞ്ഞുമുഹമ്മദ്. അതിനാല്‍ തന്നെ കമലിന്റെ മിക്കവാറും എല്ലാ സിനിമകളിലും കമലിന്റെ സാന്നിധ്യമുണ്ടായിരുന്നു. കമലിനൊപ്പം സംവിധാന സഹായിയായും കുഞ്ഞുമുഹമ്മദ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

കുഞ്ഞുമുഹമ്മദിന് ഒരു റോള്‍
കുഞ്ഞുമുഹമ്മദിന് ഒരു റോള്‍
കുഞ്ഞുമുഹമ്മദിന് ഒരു റോള്‍

കമലിന്റെ സിനിമാ സെറ്റുകളിലെ സൗഹൃദം അദ്ദേഹത്തിന്റെ ശിഷ്യന്‍മാരായ ലാല്‍ ജോസ്, ആഷിക് അബു, അക്കു അക്ബര്‍ സൂഗീത് എന്നിവരുടെ ചിത്രങ്ങളിലും കുഞ്ഞുമുഹമ്മദിന് ഒരു റോള്‍ ഉറിപ്പിച്ചു നല്‍കിയിരുന്നു.

അന്തിമോപചാരം
അന്തിമോപചാരം
അന്തിമോപചാരം

സിനിമാ രംഗത്തെ പ്രമുഖര്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. പുളിഞ്ചോട് പടിഞ്ഞാറിലെ പരേതനായ ചുള്ളിപ്പറമ്പില്‍ അമ്മുസാഹിബിന്റെ മകനാണ് കുഞ്ഞിമുഹമ്മദ്.

കുഞ്ഞിക്ക വിട പറഞ്ഞു
കുഞ്ഞിക്ക വിട പറഞ്ഞു
കുഞ്ഞിക്ക വിട പറഞ്ഞു

'കുഞ്ഞിക്ക വിട പറഞ്ഞു. അറ്റാക്കായിരുന്നു. സത്യന്‍ അന്തിക്കാട് സാറിന്റെ സെറ്റില്‍ വെച്ച് കുഴഞ്ഞ് വീണതാ.. ഉണര്‍ന്നില്ല. കണ്ണീര്‍ പ്രണാമം. കൊടുങ്ങല്ലൂരെ വീട്ടില്‍ ഇപ്പോള്‍ ഭൗതിക ശരീരം ഉണ്ട്. വീട്ടില്‍ ചെല്ലാത്തതിന് എപ്പോഴും പരിഭവിക്കുമായിരുന്നു. ഗോദയുടെ സെറ്റിലാണ് ഇക്കയോട് ഒരുപാട് കൂട്ടായത്. ഇക്കയ്ക്ക് പ്രണാമം. എന്നാണ് ഫെയ്‌സ്ബുക്കിലൂടെ നടി മാലാ പാര്‍വതി കുഞ്ഞിമുഹമ്മദിനെ അനുസ്മരിച്ചത്.

അനുസ്മരണം
അനുസ്മരണം

മാലാ പാര്‍വതി

ആദരാഞ്ജലികൾ
ആദരാഞ്ജലികൾ

37 വർഷത്തെ ആത്മബന്ധം

പ്രിയപ്പെട്ട കുഞ്ഞിക്ക
പ്രിയപ്പെട്ട കുഞ്ഞിക്ക

ആഷിക് അബു

ഫെയ്സ്ബുക്ക് പോസ്റ്റ്
ഫെയ്സ്ബുക്ക് പോസ്റ്റ്

സൂഗീത്

Have a great day!
Read more...

English Summary

malayalam actor kunju-muhammed died during shooting