‌ഞാൻ മാഡം ആയതെങ്ങനെയാണെന്നറിയണം; മുന്നോട്ട് പോകുക തന്നെ ചെയ്യും..വിവാദങ്ങളിൽ മനസ്സ് തുറന്ന് നമിത


കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവം മലയാള സിനിമയിൽ വലിയ കോളിളക്കങ്ങളാണുണ്ടായത്. സിനിമാ മേഖല തന്നെ രണ്ട് ചേരിയായി തിരിഞ്ഞു. കേസുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായതോടെ പുതിയ വിവാദങ്ങളും വഴി തുറന്നു. കേസിൽ ഒരു മാഡത്തിന്റെ സാന്നിധ്യം ഉണ്ടെന്നാണ് പൾസർ സുനിയുടെ മൊഴികൾ നൽകിയ സൂചന. മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും മാഡത്തിന്റെ സ്ഥാനത്ത് പല പ്രമുഖ നടിമാരുടെയും പേരുകളാണ് ഊഹിച്ചെടുത്തത്.

ഇങ്ങനെ ഉയർന്നു കേട്ട പേരാണ് നമിതാ പ്രമോദിന്റെയും. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ തന്നെ വേട്ടയാടി. മാഡം പ്രയോഗം തന്റെ കുടുംബത്തെ വളരെയധികം വിഷമിപ്പിച്ചുവെന്ന് നമിതാ പ്രമോദ് പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു നമിതയുടെ തുറന്നുപറച്ചിൽ.

വിഘ്നങ്ങൾ അകറ്റുന്ന വിഘ്നേശ്വരൻ; കേരളത്തിലെ വിശേഷപ്പെട്ട ഗണപതി ക്ഷേത്രങ്ങളും ഐതിഹ്യവും

വേട്ടയാടി

കേസിനെ പിന്നാലെ ചില മാധ്യമങ്ങൾ തന്നെ വേട്ടയാടുകയായിരുന്നു. കേസുമായി ഒരു മാഡത്തിന് ബന്ധമുണ്ടെന്നായിരുന്നു പൾസർ സുനി മൊഴി നൽകിയിരുന്നു. ഒരു മാധ്യമം തന്നെ ഈ മാഡമാക്കി ചിത്രീകരിച്ചുവെന്ന് നമിത പറയുന്നു. ഈ വാർത്തയുടെ സത്യാവസ്ഥ അറിയാൻ മറ്റ് മാധ്യമപ്രവർത്തകരും തന്നെ വിളിക്കുകയും ചെയ്തിരുന്നു.

തമിഴ് സിനിമയിൽ

ആരോപണം ഉയർന്ന സമയത്ത് പ്രിയൻ സാറിന്റെ തമിഴ് സിനിമയിൽ അഭിനയിക്കുകയായിരുന്നു. ആരോപണം തന്നെ മാനസിക ബാധിച്ചില്ല. എന്നാൽ കുടുംബത്തിന്റെ അവസ്ഥ അതല്ലായിരുന്നുവെന്ന് നമിത പറയുന്നു.

വിഷമിച്ചു

കേസുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ തന്റെ പേര് വലിച്ചിട്ടപ്പോൾ അമ്മ വല്ലാതെ വിഷമിച്ചു. സ്വന്തം മകളുടെ പേര് ഇത്തരം വിവാദങ്ങളിലേക്ക് വലിച്ചിഴക്കപ്പെടുമ്പോൾ കുടുംബത്തെ എങ്ങനെ ബാധിക്കുമെന്ന് ആരും ഓർത്തില്ല. തന്റെ പ്രായത്തിലുള്ള പെൺകുട്ടികളെകുറിച്ച് വാർത്ത നൽകുമ്പോൾ കുടുംബത്തെക്കുറിച്ച് കൂടി ചിന്തിക്കണമെന്ന് നമിത പറഞ്ഞു.

മുന്നോട്ട് പോകും

സാധാരണ ഇത്തരം ആരോപണങ്ങൾ വരുമ്പോൾ തള്ളിക്കളയുകയാണ് പതിവ്. മറ്റുള്ളവർ വിളിക്കുമ്പോളാണ് വാർത്തയെകുറിച്ച് അറിയുന്നത്. തന്റെ പേര് എങ്ങനെയാണ് ആരോപണങ്ങളിലേക്ക് വലിച്ചിഴക്കപ്പെട്ടതെന്ന് വ്യക്തത വരുത്തും. അത് കഴിഞ്ഞാൽ മറ്റു കാര്യങ്ങളുമായി മുന്നോട്ട് പോകുമെന്നും നമിത വ്യക്തമാക്കി.

കാവ്യ മാധവൻ

കേസിലെ മാഡം കാവ്യാ മാധവൻ ആണെന്ന തരത്തിലും ആരോപണങ്ങൾ ഉയർന്നിരുന്നു. കാവ്യാ മാധവന്റെ വസ്ത്രവ്യാപാരശാലയിൽ റെയിഡ് നടത്തിയത് ഈ സംശയങ്ങൾ കൂടുതൽ ബലപ്പെടുത്തി. കാവ്യമാധവന്റെ അമ്മയ്ക്ക് നേരെയും ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിനൊക്കെ ശേഷമാണ് നമിതാ പ്രമോദിനെതിയും മാഡമായി ചിത്രീകരിച്ചത്.

കോടികൾ എത്തി

മലയാളത്തിലെ യുവനടിയുടെ അക്കൗണ്ടിലേക്ക് കോടികൾ എത്തിയെന്നും ദിലീപ് ഇത് പ്രതിഫലമായി നൽകിയതാണെന്നും വാർത്തകൾ വന്നു. ദിലീപുമായി ഈ നടി നിരവധി ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ടെന്നും വാർത്തകളിൽ വന്നു. ഒടുവിൽ ഇത് നമിതാ പ്രമോദാണെന്ന് പ്രചരിപ്പിക്കുകയായിരുന്നു.

മാഡം?

നടി ആക്രമിക്കപ്പെട്ട കേസിന് പിന്നിൽ ഒരു മാഡം ഉണ്ടെന്ന് ആദ്യം വെളിപ്പെടുത്തിയത് അഭിഭാഷകനായ ഫെനി ബാലകൃഷ്ണനായിരുന്നു.സോളാർ കേസിൽ സരിതയുടെ അഭിഭാഷകനായിരുന്നു ഫെനി. മാഡം ആരാണെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. കേസുമായി ബന്ധപ്പെട്ട് ദിലീപ് കൂടി അറസ്റ്റിലായ ശേഷമായിരുന്നു മാഡം എന്ന കഥാപാത്രത്തെകുറിച്ച് പൾസർ സുനി മാധ്യമങ്ങളോട് പറഞ്ഞത്.

ദൈവം നിനക്ക് ശക്തി തരും; നിറകണ്ണുകളോടെ ഭാര്യയോട് യാത്ര ചോദിക്കുന്ന നവാസ് ഷെരീഫ്...വീഡിയോ വൈറൽ

Have a great day!
Read more...

English Summary

namitha pramod on madam controversy in dileep case