പിസിയെപ്പോലൊരു വിടുവായനെ ചര്‍ച്ചയില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അവതാരകന്‍; നിറഞ്ഞ കയ്യടി


ബിഷപ്പ് ഫ്രാങ്കോ വിഷയത്തിൽ പിണറായി വിജയനും ഉത്തരവാദി

വായില്‍ തോന്നുതെന്തും ആര്‍ക്ക് മുന്നിലും വിളിച്ചു പറയുന്ന പ്രകൃതമാണ് പിസി ജോര്‍ജ്ജിന്റേത്. ചാനല്‍ ചര്‍ച്ചയിലാണെന്നോ പൊതുവേദിയാലാണെന്നോ എന്നൊന്നും പിസി ജോര്‍ജ്ജ് ഗൗനിക്കാറേയില്ല. മറ്റുള്ളവരെ വ്യക്തിപരമായി അവഹേളിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു പിസി ജോര്‍ജ്ജ് എന്ന് രാഷ്ട്രീയക്കാരന്‍ ഏറ്റവും അവസാനം അവഹേളനവുമായി രംഗത്തെത്തിയത് ജലന്ധര്‍ ബിഷപ്പ് പീഡിപ്പിച്ചെന്ന് പരാതിപ്പെട്ട കന്യാസ്ത്രീക്കെതിരേയായിരുന്നു.

നിന്‍റെ കളി ഇന്ത്യയിലല്ലേ നടക്കൂ.. ധൈര്യമുണ്ടേല്‍ കേരളത്തിലേക്ക് വാടാ; പിസിക്കെതിരെ ട്രോള്‍ വർഷം

ഇതേ തുടര്‍ന്ന് വായ് മൂടെടാ പീസി എന്ന ഹാഷ്ടാഗില്‍ സോഷ്യല്‍ മീഡിയയില്‍ ക്യാംപയിന്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പിസി ജോര്‍ജ്ജിനോടുള്ള നിലപാട് ചാനല്‍ ചര്‍ച്ചക്കിടെ അവതാരകന്‍ വ്യക്തമാക്കിയിരിക്കുന്നത്.

ടിഡിപി, സിപിഐ തെലുങ്കാനയില്‍ ചരിത്ര സഖ്യവുമായി കോണ്‍ഗ്രസ്; പിന്നില്‍ ഉമ്മന്‍ചാണ്ടിയുടെ തന്ത്രവും

ജോര്‍ജ്ജിനെതിരെ കേസ്
ജോര്‍ജ്ജിനെതിരെ കേസ്
ജോര്‍ജ്ജിനെതിരെ കേസ്

കോട്ടയത്ത് നടത്തിയ പത്രസമ്മേളനത്തിനിടെയായിരുന്നു കന്യാസ്ത്രീക്കെതിരെ പിസി ജോര്‍ജ്ജ് വിവാദപരമായ പരാമര്‍ശം നടത്തിയത്. വിവാദപരാമായ പിസി ജോര്‍ജ്ജിന്റെ പരമാര്‍ശം ദേശീയ തലത്തില്‍ വരെ ചര്‍ച്ചയായി. ഇതേ തുടര്‍ന്ന് വനിതാ കമ്മീഷന്‍ സ്വമേധയാ പിസി ജോര്‍ജ്ജിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

ബിഷപ്പിനെതിരെ നടപടിയെക്കാത്തത്
ബിഷപ്പിനെതിരെ നടപടിയെക്കാത്തത്
ബിഷപ്പിനെതിരെ നടപടിയെക്കാത്തത്

കന്യാസ്ത്രീയുടെ പരാതിയില്‍ ബിഷപ്പിനെതിരെ നടപടിയെക്കാത്തത് ചര്‍ച്ച ചെയ്ത കഴിഞ്ഞ ദിവസത്തെ ചര്‍ച്ചയിലാണ് പിസി ജോര്‍ജ്ജിന് വീണ്ടും ശക്തമായ വിമര്‍ശനം നേരിടേണ്ടി വന്നത്. ഇരയുടെ നിലവിളി സര്‍ക്കാര്‍ അവഗണിക്കുന്നോ എന്ന വിഷയത്തിലായിരുന്നു കഴിഞ്ഞ ദിവസത്തെ ചര്‍ച്ച.

നിഷാദ് റാവുത്തര്‍ നയിച്ച ചര്‍ച്ച
നിഷാദ് റാവുത്തര്‍ നയിച്ച ചര്‍ച്ച
നിഷാദ് റാവുത്തര്‍ നയിച്ച ചര്‍ച്ച

നിഷാദ് റാവുത്തര്‍ നയിച്ച ചര്‍ച്ചയില്‍ സിപിഎമ്മിനെ പ്രതിനിധീകരിച്ചുകൊണ്ട് ആനത്തലവട്ടം ആനന്ദന്‍, സേവ് സീറോ മലബാര്‍ സഭ പ്രതിനിധി കെന്നഡി കരിമ്പുംകാല, അഭിഭാഷകന്‍ എംഎസ് സജി, മഹിളാ കോണ്‍ഗ്രസ് നേതാവ് ഹരിപ്രിയ, സമരസമിതി അംഗം ബൈജു വര്‍ഗീസ് എന്നിവരാണ് പങ്കെടുത്തിരുന്നത്.

പിസി ജോര്‍ജ്ജ് ഉന്നയിച്ച ആരോപണം
പിസി ജോര്‍ജ്ജ് ഉന്നയിച്ച ആരോപണം
പിസി ജോര്‍ജ്ജ് ഉന്നയിച്ച ആരോപണം

ആദ്യ ഘട്ടം മുതല്‍ ബിഷപ്പിനേയും സഭയേയും ന്യായീകരിച്ച് കൊണ്ട് സംസാരിച്ച കെന്നഡി കരിമ്പുംകാലയാണ് പിസി ജോര്‍ജ്ജിന്റെ പേര് ചര്‍ച്ചയില്‍ പരാമര്‍ശിച്ചത്. പിസി ജോര്‍ജ്ജ് കഴിഞ്ഞ ദിവസം കന്യാസ്ത്രീക്കെതിരായി ഉന്നയിച്ച ആരോപണങ്ങളായിരുന്നു കെന്നഡി കരിമ്പുംകാലം ചര്‍ച്ചയില്‍ ഉന്നയിച്ചത്.

പിസി ജോര്‍ജ്ജിനെ പോലോരു വിടുവായനെ
പിസി ജോര്‍ജ്ജിനെ പോലോരു വിടുവായനെ
പിസി ജോര്‍ജ്ജിനെ പോലോരു വിടുവായനെ

ഇതോടെ ഉടന്‍തന്നെ അവതാരകനായ നിഷാദ് കെന്നഡിയുടെ സംസാരത്തില്‍ ഇടപെടുകയായിരുന്നു. പിസി ജോര്‍ജ്ജിനെ പോലോരു വിടുവായനെ ചര്‍ച്ചയിലേക്ക് കൊണ്ടുവരല്ലേ എന്നായിരുന്നു നിഷാദിന്റെ അപേക്ഷ.

ചര്‍ച്ചയില്‍ ഒരു റോളുമില്ല
ചര്‍ച്ചയില്‍ ഒരു റോളുമില്ല
ചര്‍ച്ചയില്‍ ഒരു റോളുമില്ല

അദ്ദേഹത്തിന് ഈ ചര്‍ച്ചയില്‍ ഒരു റോളുമില്ല, അദ്ദേഹം പറഞ്ഞ ഒരു കാര്യവും ഈ ചര്‍ച്ചയില്‍ എടുത്തിടാന്‍ ഞാന്‍ ഉദ്ദേഹശിക്കുന്നില്ലെന്നും വ്യക്തമാക്കിയ നിഷാദ് ഉടന്‍ തന്റെ മഹിളാ കോണ്‍ഗ്രസ് പ്രതിനിധിയിലേക്ക് ചര്‍ച്ചയെ മാറ്റുകയായിരുന്നു.

നിലപാടിന് കയ്യടി
നിലപാടിന് കയ്യടി
നിലപാടിന് കയ്യടി

ചാനല്‍ അവതാരകനായ നിഷാദ് റാവുത്തറിന്റെ നിലപാടിന് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ കയ്യടിയും പ്രോല്‍സാഹനവുമാണ് ലഭിച്ചത്. നിരവധിയാളുകള്‍ ചര്‍ച്ചയിലെ ഈ ഭാഗങ്ങള്‍ കോപ്പിചെയ്ത് ചാനല്‍ അവതാരകനെ അഭിനന്ദിച്ചുകൊണ്ട് സോഷ്യല്‍ മീഡിയില്‍ പ്രചരിപ്പിക്കുകയാണിപ്പോള്‍

വീഡിയോ
വീഡിയോ

പിസി ജോർജ്ജിനെപ്പോലൊരു വിടുവായനെ ഈ ചർച്ചയിലേക്ക്‌ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നില്ല"

മാപ്പ് പറച്ചിലുമായി പിസി
മാപ്പ് പറച്ചിലുമായി പിസി
മാപ്പ് പറച്ചിലുമായി പിസി

അതേ സമയം കന്യാസ്ത്രീക്കെതിരായ പരാമര്‍ശത്തില്‍ മാപ്പ് പറച്ചിലുമായി പിസി ജോര്‍ജ്ജ് രംഗത്തെത്തി. ബിഷപ്പിനെതിരെ പരാതിപ്പെട്ട കന്യാസ്ത്രീയെ വേശ്യയെന്ന് വിളിച്ചതിനാണ്് പിസി ജോര്‍ജ്ജ് മാപ്പ് പറഞ്ഞത്. പോലീസ് പിസി ജോര്‍ജിന് എതിരെ കേസെടുക്കും എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയപ്പോഴാണ് എംഎല്‍എ മാപ്പ് പറഞ്ഞിരിക്കുന്നത്.

പിന്‍വലിക്കുന്നു
പിന്‍വലിക്കുന്നു
പിന്‍വലിക്കുന്നു

കന്യാസ്ത്രീയെ വേശ്യയെന്ന് വിളിച്ചത് താന്‍ പിന്‍വലിക്കുന്നുവെന്നും ആ വാക്ക് ഉപയോഗിച്ചത് തെറ്റായിപ്പോയെന്നും പിസി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. ഒരു സ്ത്രീയും അത്തരത്തിലുള്ള വിളി കേള്‍ക്കാന്‍ താല്‍പര്യപ്പെടില്ലെന്ന് മനസ്സിലാക്കുന്നുവെന്നും ഒരു സ്ത്രീയ്ക്ക് എതിരെയും അത്തരം പരാമര്‍ശം നടത്താന്‍ പാടില്ലായിരുന്നുവെന്നും പിസി ജോര്‍ജ് പറഞ്ഞു.

വൈകാരികം
വൈകാരികം
വൈകാരികം

കന്യാസ്ത്രീയ്ക്ക് എതിരെ താന്‍ അത്തരമൊരു വാക്ക് ഉപയോഗിച്ചത് വൈകാരികമായിട്ടായിരുന്നു. ആ വാക്കുണ്ടാക്കുന്ന വേദന താന്‍ തിരിച്ചറിയുന്നു. ആ പദം ഒഴികെ ബാക്കി താന്‍ അവര്‍ക്കെതിരെ പറഞ്ഞ എല്ലാ കാര്യങ്ങളിലും ഉറച്ച് നില്‍ക്കുകയാണ് എന്നും പിസി ജോര്‍ജ് വ്യക്തമാക്കി.

അറസ്റ്റിന് കളമൊരുങ്ങി
അറസ്റ്റിന് കളമൊരുങ്ങി
അറസ്റ്റിന് കളമൊരുങ്ങി

അതേ സമയം കേസില്‍ ആരോപണം ആരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിന് കളമൊരുങ്ങി. ഇയാളെ ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചു. ഹാജരാകണമെന്നാവശ്യപ്പെട്ട് പോലീസ് ബിഷപ്പിന് നോട്ടീസ് അയച്ചു. വരുന്ന 19ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. ചോദ്യം ചെയ്യുന്നതിന് പിന്നാലെ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. ചോദ്യം ചെയ്യാന്‍ നോട്ടീസ് അയച്ച കാര്യം ഐജി വിജയ് സാഖറെയാണ് മാധ്യമങ്ങളെ അറിയിച്ചത്.

മൊഴികളില്‍ വൈരുദ്ധ്യം
മൊഴികളില്‍ വൈരുദ്ധ്യം
മൊഴികളില്‍ വൈരുദ്ധ്യം

കേസിന്റെ അന്വേഷണ പുരോഗതി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വിശകലനം ചെയ്തു. ഈ യോഗത്തില്‍ പങ്കെടുത്ത ശേഷമാണ് വിജയ് സാഖറെ ചോദ്യം ചെയ്യാന്‍ നോട്ടീസ് അയച്ച കാര്യം വ്യക്തമാക്കിയത്. കേസന്വേഷണ സംഘം നേരത്തെ കന്യാസ്ത്രീയില്‍ നിന്നും സാക്ഷികളായ കന്യാസ്ത്രീകളില്‍ നിന്നും മൊഴിയെടുത്തിരുന്നു. ബിഷപ്പിനെ ജലന്ധറില്‍ പോയി ചോദ്യം ചെയ്തു. മൂന്ന് വിഭാഗവും നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് പോലീസ് പറയുന്നു.

Have a great day!
Read more...

English Summary

News Anchor comes against PC George